Keralam

ദേശീയപാതയിലെ ഗതാഗത കുരുക്ക് ; പരിശോധിക്കാന്‍ മന്ത്രി ഗണേഷ് കുമാര്‍ നാളെ നേരിട്ട് ഇറങ്ങുന്നു

തിരുവനന്തപുരം: തൃശൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ഗതാഗതകുരുക്ക് പരിശോധിക്കാന്‍ മന്ത്രി നേരിട്ട് ഇറങ്ങുന്നു. നാളെ നടക്കുന്ന പരിശോധനയില്‍ കലക്ടര്‍മാരും ഗതാഗത കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മന്ത്രി കെബി ഗണേഷ് കുമാറിനെ അനുഗമിക്കും. മഴ കൂടി കനത്തതോടെ വലിയ ഗതാഗതകുരുക്കാണ് തൃശൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ദേശീയപാതയില്‍ അനുഭവപ്പെടുന്നത്. […]

Keralam

തലശേരിയിലെ കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസ് സർവീസ് താത്കാലികമായി നിർത്തി

യാത്രക്കാർ കൈവിട്ടതോടെ തലശേരിയിലെ കെ.എസ്.ആർ.ടി.സി  ഡബിൾ ഡക്കർ ബസ് താത്കാലികമായി നിർത്തി. പൈതൃക ടൂറിസത്തിന്റെ ഭാഗമായി തലശേരിയിൽ എത്തിച്ച ഡബിൾ ഡക്കർ ബസാണ് താത്ക്കാലികമായി പ്രതിദിന സര്‍വീസ് നിര്‍ത്തിയത്. സർവീസ് തുടങ്ങി രണ്ടുമാസം കഴിയുമ്പോൾ ബസ് ഷെഡിൽ കയറ്റി. ഫെബ്രുവരിയിലാണ് തിരുവനന്തപുരത്തുനിന്ന് ബസ് തലശ്ശേരിയിലെത്തിച്ചത്. ഫെബ്രുവരി 22-ന് മന്ത്രി […]

Keralam

അനിശ്ചിതത്വങ്ങൾക്ക് അവസാനം, ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ്.

തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ്. തിരുവനന്തപുരം മുട്ടത്തറയിൽ മൂന്നുപേർക്കാണ് ഇന്ന് ടെസ്റ്റ് നടത്തിയത്. കടുത്ത പ്രതിഷേധത്തിനിടെ പോലീസ് ഇടപെടലോടെയാണ് ടെസ്റ്റ് നടത്താനായത്. ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചെങ്കിലും ഇന്ന് മാത്രമാണ് ടെസ്റ്റ് നടത്താൻ മോട്ടോർ […]

Keralam

ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ കുഴിമാടം തീർത്ത് പ്രതിഷേധം

തിരുവനന്തപുരം : പോലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും കാരണം ഇന്നും തടസപ്പെട്ടു. ചിലയിടങ്ങളിൽ സംയുക്ത സമരസമിതി ഗ്രൌണ്ടിൽ പ്രതിഷേധിച്ചു. സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. എന്നാൽ പലയിടത്തും അപേക്ഷകരെത്തിയില്ല. […]

Keralam

സംസ്ഥാനത്ത് ഡ്രൈവിംഗ് പരിഷ്കരണത്തില്‍ നേരത്തെയിറക്കിയ ഉത്തരവിൽ ഇളവ് വരുത്തി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് പരിഷ്കരണത്തില്‍ നേരത്തെയിറക്കിയ ഉത്തരവിൽ ഇളവ് വരുത്തി പുതിയ സര്‍ക്കുലര്‍ ഗതാഗത വകുപ്പ് പുറത്തിറക്കി. ഡ്രൈവിംഗ് സ്കൂളുകളുടെ സമരത്തെതുടര്‍ന്നാണ് ഗതാഗത വകുപ്പ് മന്ത്രി ഇളവുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് യൂണിയൻ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണിപ്പോള്‍ ഡ്രൈവിംഗ് സ്കൂളുകളുടെ ആവശ്യപ്രകാരമുള്ള ഇളവുകള്‍ വരുത്തികൊണ്ട് […]

Keralam

മലപ്പുറത്തിനെതിരായ മന്ത്രിയുടെ പ്രസ്താവന ഒരുതരം വരട്ടുചൊറി; പിഎംഎ സലാം

കോഴിക്കോട്: ഗതാഗത മന്ത്രിയുടെ തെറ്റായ പരിഷ്‌ക്കാരങ്ങൾക്കെതിരെ കേരളത്തിലെ എല്ലാ ജില്ലകളിലും സമരം നടന്നിട്ടും മലപ്പുറത്ത് നടന്ന സമരത്തെ മാത്രം അധിക്ഷേപിക്കുന്ന മന്ത്രിയുടെ നിലപാട് ഒരുതരം വരട്ടുചൊറിയുടെ ഭാഗമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ആർടിഒ പരിഷ്‌ക്കാരത്തിന് അനുസരിച്ച് സൗകര്യം ഒരുക്കാതെയും അതിനുള്ള ഫണ്ട് അുവദിക്കാതെയും […]

Keralam

ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണം: പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂൾ ഉടമകൾ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ഇന്നുമുതല്‍ നടപ്പാക്കാനിരിക്കെ സംസ്ഥാനവ്യാപകമായി ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെയും ജീവനക്കാരുടെയും പ്രതിഷേധം. മലപ്പുറത്തും എറണാകുളത്തും ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ട് അടച്ചിട്ട് ഡ്രൈവിങ് സ്‌കൂളുകാര്‍ പ്രതിഷേധിക്കുകയാണ്. സിഐടിയുവിന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. കൊച്ചിയിലും കോഴിക്കോടും ടെസ്റ്റ് ബഹിഷ്‌കരിച്ച് സമരം ആരംഭിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകള്‍ […]

Keralam

ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങൾ നിശ്ചലമാക്കും; സമരം പ്രഖ്യാപിച്ച് സംയുക്ത സംഘടനകൾ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തിനിടെ നാളെ മുതല്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള തീരുമാനവുമായി ഗതാഗത വകുപ്പ് മുന്നോട്ടുപോകുന്നതിനിടെ സമരം കടുപ്പിക്കാനൊരുങ്ങി സംയുക്ത സംഘടനകള്‍. ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്ക്കരണവുമായി മുന്നോട്ടുപോകുമെന്ന് സിഐടിയു പ്രഖ്യാപിച്ചു. ബഹിഷ്കരണം പിന്‍വലിക്കില്ലെന്നും സമരം ശക്തമായി തുടരുമെന്നുമാണ് മുന്നറിയിപ്പ്. നാളെ മുതല്‍ […]

Keralam

എംവിഡി ഉദ്യോഗസ്ഥര്‍ക്കെതിരായ പരസ്യ വിചാരണ; ടെസ്റ്റില്‍ മുഴുവന്‍ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരായ പരസ്യവിചാരണ ടെസ്റ്റിൽ തിരുവനന്തപുരം മുട്ടത്തറയിലെ ടെസ്റ്റിൽ മുഴുവൻ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു. മൂന്ന് ഉദ്യോഗസ്ഥർ റോഡ് ടെസ്റ്റ് പൂർത്തിയാക്കിയെങ്കിലും ഗ്രൗണ്ട് ടെസ്റ്റിൽ പരാജയപ്പെട്ടു. ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി ഉറപ്പെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 15 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെയാണ് വിളിച്ചുവരുത്തി ടെസ്റ്റ് നടത്തിയത്. […]

Keralam

കളക്ഷനിൽ ചരിത്ര നേട്ടവുമായി കെഎസ്ആർടിസി, ഏപ്രിൽ 15ലെ വരുമാനം 8.57 കോടി രൂപ

തിരുവനന്തപുരം: ചെലവ് ചുരുക്കി മികച്ച വരുമാനമെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്നതിനിടെ കളക്ഷനിൽ റെക്കോർഡിട്ട് കെഎസ്ആർടിസി. ചരിത്രത്തിലെ റെക്കോർഡ് കളക്ഷൻ നേടിയത് ഈ വർഷം ഏപ്രിൽ 15നാണ്.  8.57 കോടി രൂപയാണ് ഈ ഒറ്റ ദിവസത്തെ കെഎസ്ആർടിസിയുടെ വരുമാനം.  ഇതിന് മുൻപ് 2023 ഏപ്രിൽ 24 ന് ലഭിച്ച 8.30 […]