India

കെജരിവാളിന് നിർണായകം ; അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധി ഇന്ന്

ന്യൂഡ‍ൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇന്ന് നിർണായകം. അറസ്റ്റ് ചോദ്യം ചെയ്ത് കെജരിവാൾ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ ബെഞ്ചാണ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിധി പ്രസ്താവിക്കുക. അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകൾ ഇല്ലാതെയാണ് […]

India

കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ഹർജി തള്ളി ഹൈക്കോടതി

ഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇ ഡി കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് സുർജിത് സിങ് യാദവ് സമർപ്പിച്ച ഹർജി തള്ളിയത്. ഇതോടെ കെജ്‌രിവാളിന് മുഖ്യമന്ത്രി പദത്തിൽ തുടരാനാകും. സാമ്പത്തിക […]

India

കെജ്‌രിവാളിന് ഇന്ന് നിര്‍ണായകം; ജാമ്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും

മദ്യനയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇ ഡി കസ്റ്റഡി നിയമിരുദ്ധമാണെന്ന് കെജ്‌രിവാള്‍ ജാമ്യഹര്‍ജിയില്‍ ആരോപിക്കുന്നു. നേരത്ത, ഡല്‍ഹി റോസ് അവന്യു കോടതി കെജ്‌രിവാളിനെ മാര്‍ച്ച് ഇരുപത്തിയെട്ടുവരെ ഇ ഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇതിനെ […]

India

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ തുടരവേ വീണ്ടും ഉത്തരവിറക്കി കെജരിവാള്‍

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ തുടരവേ വീണ്ടും ഉത്തരവിറക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സൗജന്യ മരുന്നും, പരിശോധനകളും തുടരാന്‍ കെജരിവാള്‍ നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് അറിയിച്ചു. ഡല്‍ഹിയിലെ ജനങ്ങള്‍ക്കൊപ്പം എക്കാലവും ഉണ്ടാകുമെന്നും അവരുടെ ആരോഗ്യം എന്നും പ്രഥമ പരിഗണനയാണെന്ന് കെജരിവാള്‍ അറിയിച്ചുവെന്നും സൗരഭ് ഭരദ്വാജ് […]

India

കെജ്‌രിവാളിന് ഒൻപതാം തവണയും ഇഡി നോട്ടീസ്; മാർച്ച് 21 ന് ഹാജരാകാനാണ് നിർദേശം

ന്യൂഡൽഹി: മദ്യനയ അഴിമതിയിലും ജലബോർഡ് അഴിമതിയിലും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇഡി നോട്ടീസ്. മാർച്ച് 21 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. കേസിൽ ഇത് ഒൻപതാം തവണയാണ് ഇഡി കെജ്‌രിവാളിന് നോട്ടീസ് അയക്കുന്നത്.  കെട്ടിച്ചമച്ച കേസിലാണ് കെജ്‌രിവാളിനെ വിളിപ്പിച്ചിരിക്കുന്നതെന്നും ജലബോർഡ് അഴിമതി ആരോപിച്ച് ഇഡി […]

India

സർക്കാരിനെ അട്ടിമറിക്കാൻ വീണ്ടും ബിജെപി നീക്കം; ഏഴ് എംഎൽഎമാർക്ക് 25 കോടിയും സീറ്റും; കെജ്‌രിവാൾ

ഡൽഹിയിലെ ആം ആദ്മി സർക്കാരിനെ അട്ടിമറിക്കാൻ നീക്കവുമായി ബിജെപി വീണ്ടും രംഗത്തെത്തിയിട്ടുണ്ടെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കൂറുമാറുന്നതിനായി 25 കോടി രൂപ വാഗ്ദാനം ചെയ്ത് ബിജെപി പ്രതിനിധികൾ സമീപിച്ചത് ഏഴ് ആപ്പ് എംഎൽഎമാരെയാണെന്ന് കെജ്‌രിവാൾ പറയുന്നു. ആം ആദ്മി എംഎൽഎമാരെ ബിജെപി നേരത്തെ തന്നെ ബന്ധപ്പെടുന്നുണ്ടായിരുന്നു […]