District News

‘ക്രൈസ്തവ സമൂഹത്തെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുന്നു, കര്‍ഷകരെ മാനിക്കുന്നില്ല’; മാര്‍ തോമസ് തറയില്‍

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ചങ്ങനാശ്ശേരി അതിരൂപത. കാര്‍ഷിക മേഖലയിലെ വിഷയങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി കര്‍ഷക രക്ഷാ നസ്രാണി മുന്നേറ്റം നടത്താന്‍ തീരുമാനം. ഫെബ്രുവരി 15ന് ചങ്ങനാശ്ശേരിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പള്ളികളില്‍ ഇടയ ലേഖനം വായിച്ചു. പ്രശ്‌നം പരിഹരിക്കാതെ രാഷ്ട്രീയപാര്‍ട്ടികള്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് മാര്‍ തോമസ് […]

Keralam

‘സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൂട്ടാന്‍ കര്‍ഷകന്റെ കഴുത്തുഞെരിക്കുന്നു’; ഭൂനികുതി വര്‍ധനക്കെതിരെ മാര്‍ ജോസഫ് പാംപ്ലാനി

സംസ്ഥാന ബജറ്റിലെ ഭൂനികുതി വര്‍ധനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഭൂനികുതി വര്‍ധനവ് കര്‍ഷക വിരുദ്ധമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സര്‍ക്കാര്‍ കര്‍ഷകരെ മാനിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ബജറ്റിലെ പ്രഖ്യാപനങ്ങളെന്നും അദ്ദേഹം ആഞ്ഞടിച്ചു. കര്‍ഷകന്റെ കൃഷിഭൂമിയുടെ നികുതി വര്‍ധിപ്പിക്കുന്നത് സംസ്ഥാന […]

Keralam

‘യാഥാര്‍ത്ഥ്യങ്ങളോടും വസ്തുതകളോടും ചേര്‍ന്ന് നില്‍ക്കാത്ത ദിശാബോധമില്ലാത്ത ബജറ്റ് ‘ ; കെ.സി വേണുഗോപാല്‍

യാഥാര്‍ത്ഥ്യങ്ങളോടും വസ്തുതകളോടും ചേര്‍ന്ന് നില്‍ക്കാത്തതും ദിശാബോധമില്ലാത്തതുമായ ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി വിഹിതത്തിന് പോലും നല്‍കാന്‍ പണമില്ലാതെ, നീക്കിവച്ച തുക വെട്ടിക്കുറച്ച സര്‍ക്കാരാണ് കേരളം രൂക്ഷമായ ധനഞെരുക്കത്തെ അതിജീവിച്ചെന്ന് ഗീര്‍വാണമടിക്കുന്നത്. കിഫ്ബി ജനത്തിന് ബാധ്യത ആകുമെന്ന […]

Keralam

ഈ വര്‍ഷം മുതല്‍ സംസ്ഥാനത്ത് സിറ്റിസണ്‍ ബജറ്റ് അവതരിപ്പിക്കും: ധനമന്ത്രി

ഈ വര്‍ഷം മുതല്‍ സംസ്ഥാനത്ത് സിറ്റിസണ്‍ ബജറ്റ് അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സാധാരണക്കാര്‍ക്ക് മനസിലാകുന്ന തരത്തില്‍ ബജറ്റിലെ സംക്ഷിപ്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന രേഖയാണ് സിറ്റിസണ്‍ ബജറ്റ്. ലിംഗനീതിയ്ക്കും ശിശുസംരക്ഷണത്തിനും ഊന്നല്‍ നല്‍കുന്ന ജെന്‍ഡര്‍ ആന്‍ഡ് ചൈല്‍ഡ് ബജറ്റിന് പുറമെ പരിസ്ഥിതി ബജറ്റും ഗവേഷണ […]

Keralam

‘കേന്ദ്രം ഫണ്ട് വെട്ടിക്കുറച്ചതുകൊണ്ടാണ് ക്ഷേമപെൻഷൻ ഉയർത്താൻ കഴിയാത്തത്’: ധനമന്ത്രി

കേരളത്തിൻ്റെ ധനസ്ഥിതിയിൽ പുരോഗതി ഉണ്ട് എന്നാണ് ബജറ്റിൽ വ്യക്തമാക്കിയതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിൻറെ ഭാവി വികസനത്തിനുള്ള ഒട്ടനവധി പദ്ധതികൾ ബജറ്റിൽ ഉണ്ട്. പറഞ്ഞതിനേക്കാൾ കൂടുതൽ കാര്യം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. കപട കാര്യങ്ങളോ ഇല്ലാത്ത കാര്യങ്ങളോ അല്ല ബജറ്റിൽ അവതരിപ്പിച്ചത്. ഭൂനികുതി ഉയർത്തിയത് സാധാരണക്കാരെ ബാധിക്കില്ല.ടോൾ […]

Keralam

സൈബര്‍ അധിക്ഷേപവും വ്യാജവാര്‍ത്തയും തടയാന്‍ സൈബർ വിം​ഗ്, രണ്ടുകോടി അനുവദിച്ചു

സമൂഹത്തിലെ വിവിധ വിഭാ​ഗങ്ങളിൽപെട്ടവർക്കെതിരെ പ്രത്യേകിച്ച് സ്ത്രീകൾക്കെതിരെ വലിയ സൈബർ അധിക്ഷേപങ്ങൾ നടക്കുന്നുണ്ട്. തെറ്റായ വാർത്തകളും വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സൈബർ കുറ്റവാളികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനുള്ള സൈബർ വിം​ഗ് ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പിആർഡി, പൊലീസ്, നിയമവകുപ്പുകളെ സംയോജിപ്പിച്ച് കാര്യക്ഷമമായ സംവിധാനം രൂപീകരിക്കുന്നതിനായി 2 കോടി രൂപ ധനമന്ത്രി […]

Keralam

ഭൂനികുതി കൂടും; സ്ലാബുകളില്‍ 50% വരെ വര്‍ധന

സംസ്ഥാനത്തെ ഭൂനികുതി വര്‍ധിപ്പിച്ചു. ഭൂനികുതി സ്ലാബുകളുടെ നിരക്ക് 50 ശതമാനം വര്‍ധിപ്പിച്ചതായി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. ഇതിലൂടെ പ്രതിവര്‍ഷം 100 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ ഭൂമിയുടെ പാട്ടനിരക്ക് പരിഷ്‌കരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.  പഞ്ചായത്തിന് കീഴിലുള്ള മേഖലകളില്‍8.1 ആര്‍ […]

Keralam

ക്ഷേമ പെൻഷൻ കൂട്ടിയില്ല, നികുതി കുത്തനെ കൂട്ടി, നവ കേരള സദസിന് 500 കോടി

അഞ്ചാം തവണയും ക്ഷേമ പെൻഷൻ കൂട്ടാതെ ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ 1800 രൂപ വരെയാക്കി വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ശമ്പള പരിഷ്ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല. നവ കേരള സദസിന്റെ പദ്ധതി പൂർത്തീകരണത്തിനായി 500 കോടി കൂടി അനുവദിച്ചു. ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റാണിത്. […]

Keralam

കെഎസ്ആര്‍ടിസിക്ക് 178.98 കോടി; ആധുനിക ബസുകള്‍ക്കായി 107 കോടി രൂപ

സംസ്ഥാന ബജറ്റിൽ കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപ വകയിരുത്തി. പുതിയ ഡീസൽ ബസ് വാങ്ങാൻ 107 കോടി രൂപയും നീക്കിവച്ചു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം. ഇലക്ട്രിക് വാഹനനങ്ങളുടെ നികുതി കൂട്ടി. 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി […]

Keralam

‘കേരളം അതിജീവിക്കുമെന്ന തെളിവുരേഖയാണ് ബജറ്റ്, നവകേരള നിര്‍മ്മാണത്തിന് പുതിയ കുതിപ്പു നല്‍കും’; മുഖ്യമന്ത്രി

കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിര്‍മ്മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്‍കാന്‍ പോരുന്ന ക്രിയാത്മക ഇടപെടലാണ് കേരളത്തിന്റെ ഈ വാര്‍ഷിക പൊതുബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ കേരളത്തിന്റെ വികസനത്തെയും കേരളീയരുടെ ജീവിതക്ഷേമത്തെയും ശക്തിപ്പെടുത്തി മുമ്പോട്ടു കൊണ്ടുപോവുന്ന സമീപനമാണ് 2025-26 സാമ്പത്തിക […]