Keralam

റേഷൻ കാർഡുടമകളുടെ മസ്റ്ററിങ് 94 ശതമാനം പൂർത്തിയാക്കി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം

റേഷൻ കാർഡുടമകളുടെ മസ്റ്ററിങ്‌ 94 ശതമാനം പൂർത്തിയാക്കിയതിന്‌ കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌ മന്ത്രി ജി.ആർ.അനിലിലുമായുള്ള കൂടിക്കാഴ്ച്ചയിലാണ് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്‌ മന്ത്രി പ്രഹ്ലാദ്‌ ജോഷി അഭിനന്ദിച്ചത്. പാർലമെന്റ്‌ മന്ദിരത്തിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയത്. റേഷൻ കാർഡ്‌ മസ്റ്ററിങ്ങിനുള്ള കാലാവധി […]

Keralam

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും; യോഗ്യരായവരെ കണ്ടെത്താൻ സമിതി

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും. യോഗ്യരായവരെ കണ്ടെത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് സമിതി രൂപീകരിച്ചു. മൂന്ന് ശതമാനം ഭിന്നശേഷി നിയമനമാണ് സർക്കാർ നേരിട്ട് നടപ്പാക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടർ ആകും സംസ്ഥാനതല സമിതിയുടെ ചെയർമാൻ. സംസ്ഥാനതല സമിതി നിയമനം സംബന്ധിച്ച് അവലോകനം നടത്തും. യോഗ്യരായവരെ കണ്ടെത്തുക […]

Keralam

സുജിത് ദാസിന് വീണ്ടും നിയമനം; ഇൻഫർമേഷൻ&കമ്മ്യൂണിക്കേഷൻ എസ്പി ആയിട്ട് നിയമനം നൽകി സർ‌ക്കാർ

മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസിന് നിയമനം നൽകി സർക്കാർ ഉത്തരവ്. ഇൻഫർമേഷൻ&കമ്മ്യൂണിക്കേഷൻ എസ്പി ആയിട്ടാണ് നിയമനം. മലപ്പുറം ക്യാമ്പ് ഹൗസിലെ മരം മുറി വിവാദത്തെ തുടർന്നാണ് സുജിത് ദാസിന് സ്ഥാനം നഷ്ടമായത്. ഈ മാസമാദ്യമാണ് സുജിത് ദാസിന്റെ സസ്പെൻഷൻ പിൻവലിച്ചിരുന്നത്. പി വി അൻവർ സുജിത് ദാസിന് […]

Keralam

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍; ഹൈക്കോടതിയില്‍ 26 കോടി രൂപ കെട്ടിവച്ചു

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. 26 കോടി രൂപ ഹൈക്കോടതിയില്‍ കെട്ടിവച്ചാണ് ഔദ്യോഗിക ഏറ്റെടുക്കല്‍. മറ്റന്നാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിടും. വയനാട് എംപി പ്രിയങ്കാഗാന്ധി ചടങ്ങില്‍ പങ്കെടുക്കും. ഭൂമി ഏറ്റെടുക്കലിന് ഹൈക്കോടതി അനുമതി ലഭിച്ചതോടെയാണ് […]

Keralam

വയനാട് പുനരധിവാസം; സംസ്ഥാനത്തിന്റെ ഫണ്ട് വിനിയോഗ കാലാവധി നീട്ടി കേന്ദ്ര സർക്കാർ

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ പുനരധിവാസത്തിൽ സംസ്ഥാനത്തിന്റെ ഫണ്ട് വിനിയോഗ കാലാവധി നീട്ടി കേന്ദ്ര സർക്കാർ. ഈ വർഷം ഡിസംബർ 31 വരെ ഉപാധികളോടെയാണ് കേന്ദ്രം കാലാവധി നീട്ടിയത്. ഉപാധികളിൽ കേന്ദ്രം വ്യക്തത വരുത്തണമെന്നും കലക്കവെള്ളത്തിൽ മീൻ പിടിക്കരുതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ ഉപാധികളെന്തെന്ന് വ്യക്തത വരുത്താത്തതിൽ ഹൈക്കോടതി വിമർശിച്ചു. ഡൽഹിയിലുള്ള […]

Keralam

5990 കോടി രൂപ അധികം കടമെടുക്കാന്‍ കേരളം; അനുമതി തേടിയത് 12,000 കോടി രൂപയ്ക്ക്

അധികം കടമെടുക്കാന്‍ കേരളം. 5990 കോടി രൂപയാണ് കേരളം കടമെടുക്കുക. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. 12,000 കോടി ഈ മാസം വായ്പയെടുക്കാനാണ് കേരളം കേന്ദ്രത്തോട് അനുമതി തേടിയത്. ഡല്‍ഹിയില്‍ ഗവര്‍ണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ നടത്തിയ […]

Keralam

‘ആശാവർക്കേഴ്സിന്റെ വേതനം കൂട്ടും, കേരളത്തിന് മുഴുവൻ കുടിശികയും നൽകിയിട്ടുണ്ട്’; ജെ പി നദ്ദ

കേരളത്തിലെ ആശാവർക്കേഴ്സിന്റെ സമരത്തിൽ സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ തള്ളി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. കേരളത്തിന് മുഴുവൻ കുടിശികയും നൽകിയെന്നും എന്നാൽ പണം വിനിയോഗിച്ചതിന്റെ വിവരങ്ങൾ സംസ്ഥാനം കൈമാറിയിട്ടില്ലെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു. ആശാവർക്കേഴ്സിന്റെ വേതനം കൂട്ടുമെന്നും ജെ പി നദ്ദ വ്യക്തമാക്കി. സിപിഐ അംഗം പി […]

Keralam

‘നിരത്ത് നിറയെ ബോർ​ഡുകൾ ഉള്ളതല്ല നവകേരളം, കൊല്ലത്തു കൂടി വരുമ്പോൾ കണ്ണടച്ചു വരാൻ കഴിയില്ല’- വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ഫ്ലക്സ് ബോർഡ്, കൊടി തോരണങ്ങൾ ഉപയോ​ഗിക്കുന്നതിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. പ്രധാന രാഷ്ട്രീയ പാർട്ടികൾ കോടതി ഉത്തരവുകൾ നിരന്തരം ലംഘിക്കുന്നതായി സിം​ഗിൾ ബഞ്ച് കുറ്റപ്പെടുത്തി. കൊല്ലത്തു കൂടി വരുമ്പോൾ കണ്ണടച്ചു വരാൻ കഴിയില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകൾ നടപ്പാക്കാൻ സർക്കാർ ആരെയാണ് ഭയക്കുന്നതെന്നും […]

Keralam

റാഗിംഗിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ല; നിയമ സേവന അതോറിറ്റി ഹൈക്കോടതിയില്‍

റാഗിംഗ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. സംസ്ഥാനത്ത് റാഗിംഗ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് നടപടി. നിയമസേവന അതോറിറ്റിയുടെ പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസിന്റെ നടപടി. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത റാഗിംഗ് കേസുകളില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് നിയമ സേവന അതോറിറ്റി വിമർശിച്ചു. റാഗിംഗിനെതിരെ ശക്തമായ […]

Keralam

പേഴ്സ്ണൽ സ്റ്റാഫുകളുടെ യാത്ര, 7 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്; രാജ്ഭവനും അധിക സഹായം

സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ യാത്ര ചിലവിന് അധിക തുക അനുവദിച്ച് ധനവകുപ്പ്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് അധിക ഫണ്ടായി ഏഴുലക്ഷം രൂപ അനുവദിച്ചത്. യാത്ര ബത്തക്കായി ബജറ്റിൽ വകയിരുത്തിയ 35 ലക്ഷം രൂപയ്ക്ക് പുറമേയാണ് അധിക ഫണ്ട്. 97 പേഴ്സണൽ സ്റ്റാഫുകളാണ് ഉള്ളത്. ഇവർക്കെല്ലാമായിട്ടാണ് […]