Keralam

ആര്‍സി ബുക്കും ലൈസൻസുകളും, അടുത്ത ആഴ്ച മുതല്‍ വിതരണം

തിരുവനന്തപുരം: മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്- ലൈസൻസ് വിതരണം വീണ്ടും തുടങ്ങും. ആര്‍സി ബുക്ക്- ലൈസൻസ് പ്രിന്‍റിംഗ് കമ്പനിക്ക് കുടിശ്ശിക ആയതോടെ പ്രിന്‍റിംഗ് നിര്‍ത്തിവച്ചതോടെയാണ് ആര്‍സി ബുക്ക്- ലൈസൻസ് വിതരണം മുടങ്ങിയത്. മാസങ്ങളോളമായി ലക്ഷക്കണക്കിന് പേരാണ് ഇതോടെ ആര്‍സി ബുക്കോ ലൈസൻസോ കിട്ടാതെ വലഞ്ഞത്. അടുത്ത ആഴ്ച മുതല്‍ ആര്‍സിബുക്ക്- […]

Keralam

കൊച്ചിയിലെ വര്‍ക്ക് നിയര്‍ ഹോം പദ്ധതി ഉപേക്ഷിച്ചു

കൊച്ചി: എറണാകുളം സൗത്ത് മെട്രോ സ്റ്റേഷന്‍ കെട്ടിടത്തില്‍ ഇന്‍ഫോപാര്‍ക്കിന് കീഴില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കാനിരുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ വര്‍ക്ക്-നിയര്‍-ഹോം (ഡബ്ല്യുഎന്‍എച്ച്) പദ്ധതി ഉപേക്ഷിച്ചു. പദ്ധതി ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് 25 കോടി രൂപയുടെ പദ്ധതി തിരക്കിട്ട് ഉപേക്ഷിച്ചത്. ഉല്‍പ്പാദനക്ഷമതയുടെ സങ്കേതമെന്ന് വിഭാവനം ചെയ്യപ്പെട്ട പദ്ധതി പ്രകാരം ഒരേസമയം 500 […]

Keralam

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം ചോദ്യം ചെയ്താണ് ഹര്‍ജി. നേരത്തെ സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം ഒരു കാരണവശാലും നടപ്പാക്കില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ […]

Keralam

സംസ്ഥാനത്തെ റബര്‍ സബ്‌സിഡി 180 രൂപയാക്കി ഉയര്‍ത്തിയതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റബര്‍ സബ്‌സിഡി 180 രൂപയാക്കി ഉയര്‍ത്തിയതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സ്വാഭാവികമായി റബറിന് വിലയിടഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ റബര്‍ ഉല്‍പാദന ഇന്‍സെന്റീവ് പദ്ധതി നടപ്പാക്കിയത്. റബര്‍ സബ്സിഡി ഉയര്‍ത്തുമെന്ന് ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 2024 ഏപ്രില്‍ ഒന്നുമുതല്‍ കിലോഗ്രാമിന് 180 രൂപയായി വര്‍ധിപ്പിക്കുമെന്നാണ് ബജറ്റില്‍ […]

India

കേരളം കേന്ദ്രസർക്കാരിനോട് ഭിക്ഷ യാചിക്കുന്നുയെന്ന് : വി മുരളീധരൻ

കൊല്ലം: കേരളം കേന്ദ്രസർക്കാരിനോട് ഭിക്ഷ യാചിക്കുന്നുയെന്ന്  കേന്ദ്ര സഹമന്ത്രിയും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ വി മുരളീധരൻ. കേരളം കേന്ദ്രത്തോട് അവകാശങ്ങൾ‌ ചോദിക്കുന്നത് ഭിക്ഷ യാചിക്കുന്നതുപോലെയാണെന്നാണ് അദ്ദേഹം ആക്ഷേപിച്ചത്. കേന്ദ്രത്തിന് മുന്നിൽ യാചിച്ചുകിട്ടുന്ന പണം ഉപയോ​ഗിച്ചാണ് കേരളം കാര്യങ്ങൾ നടത്തുന്നത്. പത്തുദിവസം പോലും സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യം […]

Health

സർക്കാർ മെഡിക്കൽ കോളേജിൽ നെഞ്ചുതുറക്കാതെ ശ്വാസകോശത്തിന് അർബുദം ബാധിച്ച ഭാഗം നീക്കി

തൃശ്ശൂർ: സർക്കാർ മെഡിക്കൽ കോളേജിൽ നെഞ്ചുതുറക്കാതെ ശ്വാസകോശത്തിന് അർബുദം ബാധിച്ച ഭാഗം നീക്കി. 64-കാരിക്കാണ് ‘യൂണിപോർട്ടൽ വാട്സ്’ എന്ന ഒറ്റത്തുള  താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയത്. ചെറിയ മുറിവുമാത്രമാണ് ഉണ്ടാവുക. സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. സാധാരണ താക്കോൽദ്വാര ശസ്ത്രക്രിയയിൽ കുറഞ്ഞത് മൂന്നുദ്വാരങ്ങളെങ്കിലും ഉണ്ടാക്കേണ്ടതുണ്ട്. ഇവിടെ, […]

Keralam

കടമെടുപ്പ് പരിധിയില്‍ കേന്ദ്ര സർക്കാരുമായി സംസ്ഥാനം നടത്തിയ ചർച്ച പരാജയപ്പെട്ടു

തിരുവനന്തപുരം : കടമെടുപ്പ് പരിധിയില്‍ കേന്ദ്ര സർക്കാരുമായി സംസ്ഥാനം നടത്തിയ ചർച്ച പരാജയപ്പെട്ടു. കേരളം ആവശ്യപ്പെട്ട അധിക തുക നല്‍കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. അധികമായി 19,370 കോടി രൂപയാണ് ആവശ്യപ്പെട്ടതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. നേരത്തെ കേരളത്തിന് 13600 കോടി കടമെടുക്കാന്‍ അനുമതി സുപ്രീംകോടതി നല്‍കിയിരുന്നു. കേരളം നല്‍കിയ […]

Keralam

ശമ്പളം പാസായി: പക്ഷേ അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കാന്‍ കഴിയാതെ സർക്കാർ ജീവനക്കാർ

തിരുവനന്തപുരം ; ശമ്പളം പാസായെങ്കിലും അക്കൗണ്ടിൽനിന്നു തുക പിൻവലിക്കാനാകാതെ സർക്കാർ ജീവനക്കാർ.  ട്രഷറി സേവിങ്സ് ബാങ്ക് ഓൺലൈൻ സംവിധാനത്തിലൂടെയാണു ജീവനക്കാരുടെ ശമ്പളം കൈമാറുന്നത്.  ശമ്പളം ട്രഷറി അക്കൗണ്ടിലേക്കാണ് ആദ്യം എത്തുന്നത്. അവിടെനിന്നാണു ബാങ്കിലേക്ക് പോകുന്നത്. ശമ്പളം പാസായതായി കാണിക്കുന്നുണ്ടെങ്കിലും പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാൻ സാധിക്കുന്നില്ലെന്ന് ജീവനക്കാർ പരാതിപ്പെടുന്നു. […]

Keralam

സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തി

തിരുവനന്തപുരം: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം.  കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തിയതോടെ ഓവർഡ്രാഫ്റ്റിൽ നിന്ന് ട്രഷറി കരകയറി.  സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വൈകില്ല.  2736 കോടി നികുതി വിഹിതവും ഐ.ജി.എസ്.ടി വിഹിതവും കേന്ദ്രത്തിൽ നിന്നും ലഭിച്ചു.  കേന്ദ്രം […]

India

വായ്പാ പരിധി സംബന്ധിച്ച് കേരളവുമായി വീണ്ടും ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്രം

ദില്ലി: കടമെടുപ്പ് പരിധിയിൽ കേരളവുമായി വീണ്ടും ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്രം.  സംസ്ഥാനവുമായി ചർച്ചയ്ക്ക് വീണ്ടും തയ്യാറാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി കെ വി തോമസ് അറിയിച്ചു.  ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും കെ.വി തോമസ് പറഞ്ഞു.  ഇന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അമിത് ഖരെയുമായി കെ.വി തോമസ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.  കൂടിക്കാഴ്ച്ചക്ക് […]