Keralam

‘കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉത്തരവാദികൾ; രാഷ്ട്രീയ നേതാക്കളെ സമരപ്പന്തലിലേക്ക് ക്ഷണിച്ചിട്ടില്ല’; കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ

ആശ വർക്കേഴ്സിന്റെ ദുരിതജീവിതത്തിന് കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ഒരുപോലെ ഉത്തരവാദികളാണെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. ഒരു രാഷ്ട്രീയ നേതാക്കളെയും സമരപ്പന്തലിലേക്ക് ക്ഷണിച്ചിട്ടില്ല. സ്വന്തം തീരുമാനപ്രകാരമാണ് അവർ എത്തുന്നതെന്നും സംഘടന വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. സമരം ചെയ്യുന്നവർക്ക് കേന്ദ്രസർക്കാരിനെതിരെ നിലപാടില്ല എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് സംഘടന വ്യക്തമാക്കി. സംസ്ഥാന […]

Keralam

‘കേന്ദ്രത്തിന്റെ കടല്‍ മണല്‍ ഖനനപദ്ധതിക്ക് മൗനാനുവാദം നല്‍കി സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ കുരുതി കൊടുക്കുന്നു’; രമേശ് ചെന്നിത്തല

കേരളതീരത്തു നിന്നു കടല്‍ മണല്‍ ഖനനം നടത്താനുള്ള വിവാദ കേന്ദ്ര പദ്ധതിക്ക് മൗനാനുവാദം നല്‍കി സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ മത്സ്യതൊഴിലാളികളെ കുരുതി കൊടുക്കുകയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കടല്‍ മണല്‍ ഖനനപദ്ധതി മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ക്കുകയും തീരശോഷണത്തിന് ആക്കം കൂട്ടുകയും ചെയ്യും. […]

Keralam

സംസ്ഥാനത്തെ ആശാ വർക്കർമാരുടെ മൂന്നു മാസത്തെ പ്രതിഫല കുടിശിക തീർത്തു

തിരുവനന്തപുരം: ആശാ വർക്കർമാർക്ക് ജനുവരി മാസത്തെ ഓണറേറിയം കുടിശിക അനുവദിച്ചു. സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ വർക്കർമാരുടെ സമരം തുടങ്ങി 18-ാം ദിവസമാണ് സർക്കാർ നടപടി. ഇതോടെ മൂന്ന് മാസത്തെ കുടിശികയും സർക്കാർ കൊടുത്തു തീർത്തു. കൂടാതെ ഇൻസെന്‍റീവിലെ കുടിശികയും കൊടുത്തു തീർത്തു. എന്നാൽ പ്രധാന ആവ‍ശ‍്യം ഓണറേറിയം വർധനയാണെന്നും സമരക്കാർ […]

Keralam

‘സർക്കാർ കണ്ണുതുറക്കാത്ത ദൈവമായി മാറി; ആശ വർക്കേഴ്സിന്റെ സമരത്തെ രാഷ്ട്രീയ അധികാരികൾ അധിക്ഷേപിച്ചു’; കെ കെ ശിവരാമൻ

ആശവർക്കേഴ്സിന്റെ സമരത്തിൽ സർക്കാരിനെ വിമർശിച്ച് സിപിഐ നേതാവ് കെ കെ ശിവരാമൻ. സർക്കാർ പി എസ് സി ചെയർമാനും മെമ്പർമാർക്കും ലക്ഷങ്ങൾ വാരിക്കോരി നൽകുന്നു. ആശാവർക്കേഴ്സിന് ശകാരവർഷമാണെന്നും കെ കെ ശിവരാമൻ വിർമശിക്കുന്നു. സർക്കാർ കണ്ണുതുറക്കാത്ത ദൈവമായി മാറിയത് കൊണ്ടാണ് അവർ സമരം ചെയ്യാൻ നിർബന്ധിതരായതെന്ന് അദേഹം ഫേസ്ബുക്കിൽ […]

Keralam

സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷവിമര്‍ശനവുമായി തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷവിമര്‍ശനവുമായി തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ആദിവാസികളെയും മലയോര കര്‍ഷകരെയും വന്യമൃഗങ്ങള്‍ക്ക് ഭക്ഷിച്ചു തീര്‍ക്കാനുള്ള ഇരകളായാണ് സര്‍ക്കാരുകള്‍ കാണുന്നതെന്നും മലയോര കര്‍ഷകരെ നിശബ്ദമായി കുടിയിറക്കാന്‍ ബോധപൂര്‍വ്വ ശ്രമമെന്നും മാര്‍ ജോസഫ് പ്ലാംപ്ലാനി ആരോപിച്ചു. വന്യമൃഗ ശല്യം തടയുന്നതിന് കര്‍ശന നടപടി ആവശ്യപ്പെട്ട് […]

Keralam

‘ഗുണഭോക്താക്കളുടെ പൂര്‍ണ ലിസ്റ്റ് പുറത്തുവിടാന്‍ വൈകുന്നു’: സര്‍ക്കാരിനെതിരെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ ജനകീയ സമിതി സമരത്തിലേക്ക്

സര്‍ക്കാരിനെതിരെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ ജനകീയ സമിതി സമരത്തിലേക്ക്. ദുരന്തം ഉണ്ടായി ഏഴുമാസമായിട്ടും ഗുണഭോക്താക്കളുടെ പൂര്‍ണ ലിസ്റ്റ് പുറത്തുവിടാന്‍ വൈകുന്നു എന്നാണ് ഇവരുടെ പരാതി. ജനകീയ സമിതിയും പഞ്ചായത്തും ചേര്‍ന്ന് സര്‍ക്കാരിന് ലിസ്റ്റ് സമര്‍പ്പിച്ചതാണ് എന്ന് ചെയര്‍മാന്‍ മനോജ് ജെ എം ജെ പറഞ്ഞു. ഇത് പരിശോധിച്ച് ശേഷം […]

Keralam

‘തുച്ഛ വേതനത്തിന് വേണ്ടിയുള്ള ആശാ വര്‍ക്കര്‍മാരുടെ സമരം കണ്ടില്ലെന്നു നടിക്കുന്നവരാണ് ലക്ഷങ്ങള്‍ വാങ്ങുന്നവരുടെ ശമ്പളം വര്‍ധിപ്പിച്ചത്’ ; രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതെ നട്ടംതിരിയുന്നതിനിടെ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും അലവന്‍സുകളും അനിയന്ത്രിതമായി വര്‍ധിപ്പിക്കാനുള്ള മന്ത്രിസഭ യോഗത്തിന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത് ജനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മൂന്നു മാസമായി മുടങ്ങിക്കിടക്കുന്ന തുച്ഛ വേതനത്തിനും […]

Keralam

വയനാട് പുനരധിവാസം: ആദ്യ ടൗണ്‍ഷിപ്പ് എല്‍സ്റ്റോണില്‍; ഒരു എസ്റ്റേറ്റ് മാത്രം ഏറ്റെടുക്കാന്‍ ധാരണ

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗണ്‍ഷിപ്പ് കല്‍പ്പറ്റ എല്‍സ്റ്റോണ്‍ എസ്‌റ്റേറ്റിലാണ് സജ്ജമാകുക. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി കണ്ടെത്തിയ എസ്റ്റേറ്റുകളില്‍ എല്‍സ്റ്റോണില്‍ മാത്രം നിര്‍മ്മാണം നടത്താനാണ് സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുള്ളത്. എസ്റ്റേറ്റ് ഏറ്റെടുക്കല്‍ നടപടികള്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. […]

Keralam

പാതി വില തട്ടിപ്പ് ആസൂത്രിത കൊള്ള; സര്‍ക്കാര്‍ കുറ്റക്കാരെ പിടിക്കാതെ വഞ്ചിതരായ എന്‍ജിഒകള്‍ക്ക് പിന്നാലെ: നജീബ് കാന്തപുരം

മലപ്പുറം: പാതി വില തട്ടിപ്പ് കേരളത്തിലുടനീളം, ഒരു ഗ്രാമം പോലും ഒഴിയാതെ നടത്തിയ ആസൂത്രിതമായ കൊള്ളയാണെന്ന് നജീബ് കാന്തപുരം എംഎല്‍എ. കോടികളുടെ അഴിമതിയാണിത്. സാധാരണ മനുഷ്യരുടെ കീശയില്‍ നിന്നും വലിയ തോതില്‍ പണം തട്ടിയെടുത്ത കുറ്റകൃത്യമാണിത്. ഇതില്‍ പങ്കാളികളായ കുറ്റക്കാരെ കണ്ടുപിടിക്കാതെ, ഇരകളായ എന്‍ജിഒകളെ തേടിയാണ് സര്‍ക്കാര്‍ പോകുന്നതെന്ന് […]

Keralam

കെഎസ്ആർടിസിക്ക് സർക്കാർ സഹായം; 103 കോടി രൂപ കൂടി അനുവദിച്ചു;ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ

കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 103.10 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.10 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സഹായമായി 30 കോടി രൂപയും അനുവദിച്ചു. കെഎസ്ആർടിസിക്ക് ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാൽ, […]