Keralam

ബെവ്‌കോ ജീവനക്കാര്‍ക്ക് ഓണം കളറാക്കാം ; ബോണസായി ലഭിക്കുക 95,000 രൂപ

ബെവ്‌കോ ജീവനക്കാര്‍ക്ക് ഇത്തവണത്തെ ഓണം കളറാക്കാന്‍ 95,000 രൂപ ബോണസായി ലഭിക്കും. 29.5 ശതമാനം എക്‌സ് ഗ്രേഷ്യയാണ് ബോണസായി പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 90,000 രൂപ ജീവനക്കാര്‍ക്ക് ബോണസായി ലഭിച്ചിരുന്നു. മദ്യത്തിലൂടെയുള്ള വരുമാനം വര്‍ധിച്ചതാണ് ജീവനക്കാര്‍ക്ക് ഉയര്‍ന്ന ബോണസ് കിട്ടാനിടയാക്കിയത്. ബെവ്‌കോയിലെ ലേബലിങ് തൊഴിലാളികള്‍ വരെയുള്ളവര്‍ക്ക് ബോണസ് ലഭിക്കും. […]

Uncategorized

ഉദ്യോഗസ്ഥതലത്തിൽ വീഴ്ച ഉണ്ടായെന്ന് ജല അതോറിറ്റി; കുടിവെള്ള പ്രതിസന്ധിയിൽ റിപ്പോർട്ട് തേടി സർക്കാർ

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രതിസന്ധിയിൽ വിശദ റിപ്പോർട്ട് തേടി സർക്കാർ.അഡീഷണൽ സെക്രട്ടറി വിശ്വനാഥ് സിൻഹ ജല അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിവരങ്ങൾ തേടി. വെള്ളം മുടങ്ങിയത് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമെന്നാണ് ജല അതോറിറ്റിയുടെ റിപ്പോർട്ട്. പ്രതിസന്ധി പരിഹരിക്കുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ വീഴ്ച ഉണ്ടായെന്ന് ജല അതോറിറ്റി ആഭ്യന്തര […]

Keralam

കേരളത്തിലെ ബെവ്കോ മദ്യം ലക്ഷദ്വീപിലേക്ക്; വിൽപ്പനയ്ക്ക് അനുമതി, സർക്കാർ ഉത്തരവിറക്കി

കേരളത്തിലെ ബെവ്കോ മദ്യം ലക്ഷദ്വീപിലേക്ക് എത്തുന്നു. മദ്യം വിൽക്കാനായി സംസ്ഥാന സർക്കാർ ബെവ്ക്കോയ്ക്ക് അനുമതി നൽകി ഉത്തരവിറക്കി. ബെഗാരം ദ്വീപിലാണ് ടൂറിസ്റ്റുകൾക്കായി മദ്യവിൽപ്പന നടത്താൻ തീരുമാനം. ഇവിടേക്ക് മദ്യം വാങ്ങാനുള്ള അനുമതി തേടി ലക്ഷദ്വീപ് ഭരണകൂടം സംസ്ഥാന എക്‌സൈസ്‌ വകുപ്പിനെ സമീപിച്ചിരുന്നു. കൊച്ചി-ബേപ്പൂർ തുറമുഖകളിൽ നിന്നും ലക്ഷദ്വീപിലേക്ക് വലിയതോതിൽ […]

Keralam

ചലച്ചിത്ര അക്കാദമി ചെയർമാനായി പ്രേംകുമാർ അധികാരമേറ്റു

ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയർമാനായി പ്രേംകുമാർ അധികാരമേറ്റു. ലൈംഗികാതിക്രമ പരാതിയെ തുടർന്ന് അന്വേഷണം നേരിടുന്ന സംവിധായകൻ ര‍ഞ്ജിത്ത് രാജിവെച്ചതോടെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ സ്ഥാനം പ്രേംകുമാറിന് നൽകാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ചെയർമാൻ സ്ഥാനം വ്യക്തിപരമായി സന്തോഷമില്ലെന്നും രഞ്ജിത് പ്രിയപ്പെട്ട സുഹൃത്താണെന്നും നടൻ പ്രേംകുമാർ പറഞ്ഞു. അക്കാദമിയുടെ ജനാധിപത്യം […]

District News

സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ കേരള കോൺഗ്രസ് എമ്മിൽ അതൃപ്തി; അടിയന്തര യോഗം ചേർന്നു

കോട്ടയം : സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ കേരള കോൺഗ്രസ് എമ്മിൽ അതൃപ്തി. ഇന്നലെ രാത്രി കോട്ടയത്തെ സംസ്ഥാന സമിതി ഓഫീസിൽ കേരള കോൺഗ്രസ് എം പാർലിമെൻ്ററി പാർട്ടി അടിയന്തര യോഗം ചേർന്നു. വിവാദങ്ങളിൽ ക്യാമ്പിനറ്റിലും എൽഡിഎഫിലും അതൃപ്തി അറിയിച്ചേക്കും. എന്നാൽ പരസ്യ പ്രതികരണങ്ങൾ നടത്തി മുന്നണിയെ പ്രതിസന്ധിയിൽ ആക്കില്ലെന്നാണ് […]

Keralam

വരുമാന സർട്ടിഫിക്കറ്റ് വേണോ?; ഇനി സത്യവാങ്മൂലം നിർബന്ധം

തിരുവനന്തപുരം: റവന്യു വകുപ്പിൽ നിന്ന് ഇനി വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ അപേക്ഷകൻ ഇനി നിർബന്ധമായും സത്യവാങ്മൂലവും നൽകണം. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഇ ഡിസ്ട്രിക്ട് പോർട്ടൽ വഴി അപേക്ഷിക്കുമ്പോൾ ഇനി സത്യവാങ്മൂലവും അപ്‌ലോഡ് ചെയ്യണം. സത്യവാങ്മൂലം തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ, വരുമാന സർ‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ആനുകൂല്യങ്ങൾ റദ്ദാക്കും. ഇക്കാര്യങ്ങളെക്കുറിച്ചും ഇതു […]

Keralam

സര്‍ക്കാര്‍ ആശുപത്രിയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ സ്വകാര്യ പ്രാക്ടീസ് വേണ്ട, സാമൂഹിക മാധ്യമങ്ങളില്‍ യോഗ്യത പ്രചരിപ്പിക്കരുത്; ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: ജോലി ചെയ്യുന്ന സര്‍ക്കാര്‍ ആശുപത്രിയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് വിലക്കി ഗവ. സെര്‍വന്റ്സ് കോണ്ടക്ട് റൂളില്‍ ഭേദഗതി. താമസസ്ഥലമോ ഔദ്യോഗിക ക്വാര്‍ട്ടേഴ്സോ ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണെങ്കില്‍ ഇളവുണ്ട്. ലാബ്, സ്‌കാനിങ് കേന്ദ്രം, ഫാര്‍മസി തുടങ്ങിയ സ്ഥാപനങ്ങള്‍ക്കൊപ്പമോ വ്യാവസായിക ആവശ്യത്തിന് നിര്‍മിച്ച കെട്ടിടങ്ങളിലോ സ്വകാര്യ പ്രാക്ടീസ് പാടില്ലെന്നും […]

Keralam

പടിയിറങ്ങിയ ചരിത്രം; ലൈംഗികാരോപണങ്ങളിൽ രാജിവെച്ച മന്ത്രിമാർ, എംഎൽഎ സ്ഥാനം ആരും തന്നെ ഒഴിഞ്ഞിട്ടില്ല

ലൈംഗികാരോപണങ്ങളിൽ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നവർ കേരള രാഷ്ട്രീയ ചരിത്രത്തിലുണ്ട്. എന്നാൽ ആരും തന്നെ എംഎൽഎ സ്ഥാനം ഒഴിഞ്ഞിട്ടില്ല. 1964 ഫെബ്രുവരി 20. ആർ ശങ്കർ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്ന പി ടി ചാക്കോ രാജിവെച്ചു. പിടി ചാക്കോയുടെ കാർ തൃശൂരിൽ ഒരു ഉന്തുവണ്ടിയിൽ ഇടിച്ചപ്പോൾ, കാറോടിച്ചിരുന്ന ചാക്കോയ്‌ക്കൊപ്പം കറുത്ത […]

Keralam

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വയ്ക്കേണ്ട ആവശ്യം സംസ്ഥാന സർക്കാരിന് വന്നിട്ടില്ലെന്ന് കെ രാധാകൃഷ്ണൻ എം.പി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വയ്ക്കേണ്ട ആവശ്യം സംസ്ഥാന സർക്കാരിന് വന്നിട്ടില്ലെന്ന് കെ രാധാകൃഷ്ണൻ എം.പി. കമ്മിറ്റി റിപ്പോർട്ട് എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ സർക്കാരിന് ആശയക്കുഴപ്പമുണ്ടായിട്ടില്ല. തെറ്റുകാരെ സംരക്ഷിക്കുക എന്നത് പാർട്ടിയുടെ നിലപാടല്ല. എം മുകേഷിനെ പാർട്ടി സംരക്ഷിക്കുന്നുവെന്ന ആരോപണ തെറ്റെന്ന് കെ രാധാകൃഷ്ണൻ പറഞ്ഞു. കുറ്റാരോപിതർ […]

Keralam

സാമ്പത്തിക പ്രതിസന്ധി: ഓണക്കാല ചെലവുകൾക്കായി 3000 കോടി കടമെടുക്കാൻ സർക്കാർ

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഓണക്കാല ചെലവുകൾക്കായി കടമെടുക്കാൻ സർക്കാർ. 3000 കോടി കടമെടുക്കാൻ ആണ് ആലോചന. കൂടുതൽ വായ്പയെടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. ഡിസംബർ വരെ കടമെടുക്കാൻ ശേഷിക്കുന്നത് 3700 കോടിയാണ്. കഴിഞ്ഞവർഷം നേരിട്ട അതേ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാന കടന്നു പോകുന്നത്. അതിനാലാണ് കൂടുതൽ തുക […]