Keralam

മാലിന്യം റോഡരികില്‍ തള്ളി; സിപിഐഎം പഞ്ചായത്ത് അംഗത്തിനെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി

കൊച്ചി: സ്‌കൂട്ടറില്‍ വച്ചിരുന്ന മാലിന്യ പാക്കറ്റ് റോഡരികില്‍ ഉപേക്ഷിച്ച സിപിഐഎം പഞ്ചായത്ത് അംഗത്തിനെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി. സംഭവത്തില്‍ അംഗത്തിനെതിരെ എന്തു നടപടിയെടുത്തെന്ന് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. മൂവാറ്റുപുഴ താലൂക്കിലെ മഞ്ഞള്ളൂര്‍ പഞ്ചായത്ത് 13ാം വാര്‍ഡ് അംഗവും സിപിഐഎം നേതാവുമായ പി എസ് സുധാകരനാണ് […]

Keralam

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കം: പോലീസിനെ സ്വതന്ത്രമായി വിടണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. വിധി നടപ്പാക്കുന്നത് തടയുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കണമെന്നും ഇക്കാര്യം അധിക സത്യവാങ്മൂലമായി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. പോലീസിനെ സ്വതന്ത്രമായി വിടണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി വ്യക്തമാക്കി. കോടതി വിധി നടപ്പാക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് എല്ലാവര്‍ക്കുമറിയാം. പോലീസിനെ എന്തിനാണ് സ്ഥലത്തുനിന്ന് പിന്‍വലിക്കുന്നതെന്നും […]

Keralam

‘വ്‌ളോഗര്‍മാര്‍ക്ക് നേരിട്ട് നോട്ടീസയയ്ക്കും’; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. നിയമ ലംഘകര്‍ക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ലെന്നും ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകള്‍ സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. മോട്ടോര്‍ വാഹന വകുപ്പിനെ ഭീഷണിപ്പെടുത്തുന്ന വ്‌ളോഗര്‍മാര്‍ക്ക് നോട്ടീസയയ്ക്കുമെന്നും ഹൈക്കോടതി പറഞ്ഞു. വ്‌ളോഗര്‍മാരുടെ വീഡിയോകള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ […]

Movies

മഞ്ഞുമ്മൽ ബോയ്സ് കേസ്: സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞു ഹൈക്കോടതി

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കളുമായി ബന്ധപ്പെട്ട കേസില്‍ സൗബിന്‍ ഷാഹിർ, ഷോണ്‍ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. 22ന് കേസ് വീണ്ടും പരിഗണിക്കും. മുൻപ് നിർമാതാക്കളായ പറവ ഫിലിംസിൻ്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും നിർമ്മാതാക്കൾക്കെതിരെ കേസെടുക്കാനും […]

Keralam

മാവോയിസ്റ്റെന്ന സംശയത്തിൽ തടങ്കലിൽ വെച്ചയാൾക്ക് നഷ്ടപരിഹാരം; വിധിക്കെതിരായ കേരളത്തിന്റെ ഹർജി തള്ളി സുപ്രീം കോടതി

മാവോയിസ്റ്റാണെന്ന സംശയത്തിൽ പോലീസ് നിയമവിരുദ്ധമായി തടങ്കലിൽ വെച്ച ആൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ട കേരള ഹൈക്കോടതി വിധിക്കെതിരെ കേരളം ഫയൽ ചെയ്ത സ്‌പെഷ്യൽ ലീവ് പെറ്റീഷൻ തള്ളി സുപ്രീം കോടതി. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 136 പ്രകാരമുള്ള അധികാരപരിധി ഉപയോഗിച്ച്, ഹൈക്കോടതി പുറപ്പെടുവിച്ച […]

Keralam

കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തീകരിക്കാൻ തീരുമാനം

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവം പാതിവഴിയിൽ നിര്‍ത്തിയത് പൂര്‍ത്തിയാക്കാൻ സര്‍വകലാശാല സിന്റിക്കേറ്റ് തീരുമാനിച്ചു. അതിനിടെ വിവാദമായ കലോത്സവം കോഴക്കേസിൽ കുറ്റാരോപിതരായ നൃത്ത പരിശീലകര്‍ക്ക് ഹൈക്കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചു. പ്രതികളായ ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ […]

Keralam

കെഎസ്ഐഡിസിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറില്‍ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനെതിരെ (കെഎസ്ഐഡിസി) അന്വേഷണം തുടരാമെന്ന് എസ്എഫ്ഐഒയോട് ഹൈക്കോടതി. ഒന്നും മറച്ചുവയ്ക്കാന്‍ ശ്രമിക്കരുതെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി അന്വേഷണവുമായി സഹകരിക്കുമ്പോഴാണ് വിശ്വാസ്യത കൂടുന്നതെന്നും പരാമര്‍ശിച്ചു. അന്വേഷണം വിശ്വാസ്യതയെ ബാധിക്കുമെന്ന് കെഎസ്ഐഡിസി ആവര്‍ത്തിച്ചു. എക്‌സാലോജിക്കുമായി കരാറില്‍ […]

Keralam

മാതൃകയായി കേരളാ ഹൈക്കോടതി; കഴിഞ്ഞ വർഷത്തെ ഭൂരിഭാഗം കേസുകളും തീർപ്പാക്കി

എറണാകുളം: കേസ് തീർപ്പാക്കുന്നതിൽ രാജ്യത്തെ മറ്റ് ഹൈക്കോടതികൾക്ക് മാതൃകയായി കേരള ഹൈക്കോടതി. കഴിഞ്ഞ വർഷം ഒരു ലക്ഷത്തോളം കേസുകളാണ് ഹൈക്കോടതിയിൽ ഫയൽ ചെയ്തത്. ഇതിൽ 86,700 കേസുകളാണ് കോടതി തീർപ്പാക്കിയത്. കോടതിയെ പേപ്പർ രഹിതമാക്കുന്നതിലും കേരള ഹൈക്കോടതി ഏറെ മുന്നിലാണ്. 98,985 ഹർജികളാണ് കഴിഞ്ഞ വർഷം സിവിൽ, ക്രിമിനൽ […]

Keralam

പുതിയ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആശിഷ് ജെ. ദേശായിയെ നിയമിച്ചു

ഗുജറാത്ത് ഹൈക്കോടതിയിലെ ആ​ക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ചീഫ് ജസ്റ്റിസായിരുന്ന എസ്‌വി ഭട്ടി സുപ്രീംകോടതി ജസ്ജിയായതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം. ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചിരുന്നു. ഗുജറാത്ത് ഹൈക്കോടതിയിൽ 1983-89 കാലഘട്ടത്തിൽ […]