Keralam

പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ചു

പെരുമ്പാവൂര്‍ : ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ചു ഹൈക്കോടതി. സെഷന്‍സ് കോടതി വിധിച്ച വധശിക്ഷയാണ് ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ശരിവച്ചത് . എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസില്‍ അമീര്‍ […]

Keralam

ജിഷ വധക്കേസ്: വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിലെ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി തിങ്കളാഴ്ച. പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹർജിയിലാണ് വിധി പ്രഖ്യാപിക്കുക. വധശിക്ഷ റദ്ദാക്കണം എന്ന അമീറുൽ ഇസ്‌ലാമിൻ്റെ ഹർജിയും ഇതിനൊപ്പം പരി​ഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി […]

Keralam

പന്തീരാങ്കാവ് ഗാർഹിക പീഡനം; പോലീസിനെതിരെ ഡിവൈഎഫ്ഐ

കോഴിക്കോട്: പന്തീരാങ്കാവ് നവ വധു ഗാർഹിക പീഡനത്തിരയായ കേസിൽ പോലീസിന് വീഴ്ച്ച പറ്റിയെന്ന ആരോപണവുമായി ഡിവൈഎഫ്ഐ. പോലീസ് നയത്തിനും സ്ത്രീപക്ഷ കേരളത്തിനും അപമാനകരമായ നിലപാടാണ് പോലീസിൻ്റെതെന്ന് ഡിവൈഎഫ്ഐ വാർത്താ കുറിപ്പിൽ പറഞ്ഞു. ഇരയുടെ മൊഴി ശരിയായി രേഖപ്പെടുത്തിയില്ല എന്നും മുമ്പും സമാന അനുഭവം പന്തീരാങ്കാവ് പോലീസിൽ നിന്ന് ഉണ്ടായിട്ടുണ്ട് […]

No Picture
Keralam

ഗുണ്ടകളുടെ നിയന്ത്രണത്തിലാണ് നാട് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ഗുണ്ടകളുടെ നിയന്ത്രണത്തിലാണ് നാട് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പോലീസ് നോക്കുകുത്തിയായി നിൽക്കുന്നു. ഗുണ്ടകൾക്കും ലഹരി മാഫിയക്കും പോലീസ് സംരക്ഷണം നൽകുന്നു. പൊലീസിന് നടപടിയെടുക്കാൻ കഴിയുന്നില്ല എന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് കീഴിലെ ഉപജാപക സംഘമാണ്  പോലീസിനെ നിയന്ത്രിക്കുന്നത്. പാർട്ടി നേതാക്കൾക്ക് വേണ്ടി  […]

Keralam

യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്, ഭർത്താവിനായുള്ള തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: കാട്ടാക്കടയിലെ യുവതിയുടെ മരണം കൊലപാതകം തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്. ഇന്നലെയായിരുന്നു യുവതിയെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഭർത്താവ് രഞ്ജിത്ത് ഒളിവിൽ പോയിരുന്നു .ഭർത്താവിന് വേണ്ടിയുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി. രഞ്ജിത്തിന്റെ വാഹനം പോലീസ് നേരത്തെ കണ്ടെടുത്തിരുന്നു. പേരൂർക്കട ഹാർവിപുരം ഭാവന നിലയത്തിൽ മായ […]

Keralam

സസ്പെൻഷനിലായിരുന്ന പി വിജയന് പോലീസ് അക്കാദമി ഡയറക്ടറായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാരോപിച്ച് സസ്പെൻഷൻ നേരിട്ട ഐജി പി വിജയൻ ഐപിഎസിന് എഡിജിപിയായി സ്ഥാനക്കയറ്റം. വിജയനെ പോലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു. അഞ്ചു മാസം നീണ്ട സസ്പെൻഷൻ കഴിഞ്ഞ വർഷം നവംബറിൽ റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിറക്കിയിരുന്നു. […]

Keralam

വിഷ്ണുപ്രിയയുടെ കൊലപാതകം: കോടതി വിധി വെള്ളിയാഴ്ച

‌കണ്ണൂർ: കേരളക്കരയെ നടുക്കിയ വിഷ്ണുപ്രിയയുടെ കൊലപാതകത്തിൽ പ്രതിക്കുള്ള ശിക്ഷാവിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശേരി അഡീഷണൽ ജില്ലാ കോടതിയാണ് കേസ് വിധി പറയൽ മാറ്റിയത്. പ്രണയാഭ്യർഥന നിരസിച്ചതിന്‍റെ പേരിൽ പ്രതി ശ്യാംജിത്ത് വീട്ടിൽ കയറി വിഷ്ണുപ്രിയയെ മാരകമായി കുത്തി പരുക്കേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2022 ഒക്‌ടോബർ 22 നായിരുന്നു സംഭവം. […]

Keralam

തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിൻ്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിൻ്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. തലയോട്ടി പൊട്ടിയതാണ് മരണത്തിന് മുഖ്യ കാരണം. കീഴ്താടിക്കും പൊട്ടലുണ്ട്. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴാകാം പൊട്ടലുണ്ടായത്. ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു. വാഹനം കയറിയാണോ പൊട്ടലുണ്ടായതെന്നും സംശയമുണ്ട്.  സംഭവത്തില്‍ കുഞ്ഞിൻ്റെ അമ്മയായ 23കാരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. […]

Keralam

ആലപ്പുഴയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാള്‍ മാള്‍ഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന് സംശയിക്കുന്ന അതിഥി തൊഴിലാളിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡാണാപ്പടിയിലുള്ള ബാറിനു മുന്‍വശം റോഡില്‍ കുത്തേറ്റ് കിടക്കുന്ന നിലയിലാണ് ഓം പ്രകാശിനെ കണ്ടെത്തിയത്. ഡാണാപ്പടിയില്‍ മീന്‍കട നടത്തുന്ന ആളാണ് […]

Keralam

കളമശേരി സ്ഫോടനക്കേസില്‍ പ്രതികരിച്ചതിന് യുവ അഭിഭാഷകനെതിരെ കലാപാഹ്വാന കേസെടുത്ത് കേരള പോലീസ്

വിമർശിച്ചുവെന്ന പേരിൽ യുവ അഭിഭാഷകനെതിരെ കലാപാഹ്വാന കേസെടുത്ത് കേരള പോലീസ്. കളമശേരി യഹോവ സാക്ഷികളുടെ കൺവെൻഷനിൽ നടന്ന ബോംബ് സ്‌ഫോടനത്തിനുപിന്നാലെ മുസ്ലിം ചെറുപ്പക്കാരെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ സംഭവത്തിൽ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ പ്രതികരണമാണ് കേസിനാധാരം. മലപ്പുറം സ്വദേശിയായ അമീൻ ഹസനാണ് ഞായറാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം […]