
ശബരിമലയിൽ സ്‌പോട്ട് ബുക്കിങ്ങിന് ഞായറാഴ്‌ച വരെ അവസരം; തീയതി നീട്ടി ദേവസ്വം ബോർഡ്
പത്തനംതിട്ട: ശബരിമല ദർശനത്തിനായുള്ള സ്‌പോട്ട് ബുക്കിങ് കൗണ്ടറുകൾ ജനുവരി 19 വരെ പ്രവർത്തിക്കും. മകരവിളക്ക് മഹോത്സവത്തിൻ്റെ ഭാഗമായി അയ്യപ്പഭക്തർക്ക് സ്‌പോട്ട് ബുക്കിങ്ങിലൂടെയും ദർശനം അനുവദിക്കാനാണ് തീരുമാനം. പമ്പ, നിലയ്‌ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ, പന്തളം എന്നിവിടങ്ങളിലാണ് സ്‌പോട്ട് ബുക്കിങ്ങിന് സൗകര്യം ഉള്ളത്. വിർച്വൽ ക്യു ബുക്കിങും ജനുവരി 19 വരെ ഉണ്ടാകും. […]