Keralam

മുതലപ്പൊഴിയില്‍ പ്രശ്‌ന പരിഹാരത്തിന് കേന്ദ്രം നടപടികള്‍ സ്വീകരിക്കും; ജോര്‍ജ് കുര്യന്‍

തിരുവനന്തപുരം: മുതലപ്പൊഴി സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. പ്രശ്‌ന പരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഡി പി ആര്‍ തയ്യാറാക്കുന്നുണ്ടെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.  സ്ട്രക്ചര്‍ ഡിസൈന്‍ ഡിസെെന്‍ കിട്ടിയാല്‍ ഉടന്‍ അനുമതി നല്‍കും. സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നുണ്ട്. രണ്ട് […]

Keralam

മുതലപ്പൊഴി അപകടം: ശവപ്പെട്ടിയും റീത്തുമായി മത്സ്യത്തൊഴിലാളികളുടെ മാര്‍ച്ച്

തിരുവനന്തപുരം: അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന മുതലപ്പൊഴിയില്‍ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ മത്സ്യത്തൊഴിലാളികളുടെ മാര്‍ച്ച്. ശവപ്പെട്ടിയും റീത്തുമേന്തിയായിരുന്നു മാര്‍ച്ച്. കേരള ലാറ്റിന്‍ കത്തോലിക് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വേദനാജനകമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്, അത് പ്രകടിപ്പിക്കാനാണ് ഈ സമരമെന്ന് ഫാ.യൂജിന്‍ പെരേര പറഞ്ഞു. ഇന്ന് രാവിലെ പോലും ഒരാളുടെ ജീവന്‍ നഷ്ടമായി. മരണം ആവര്‍ത്തിച്ച് […]

Keralam

ഒ ആര്‍ കേളു പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയാകും

തിരുവനന്തപുരം: മാനന്തവാടി എംഎല്‍എ . കെ രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഒ ആര്‍ കേളുവിന് ചുമതല നല്‍കിയത്. സിപിഐഎം സംസ്ഥാന സമിതിയിലാണ് തീരുമാനം. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരി​ഗണിക്കുന്നതിനുള്ള കേളുവിൻെറ അനുകൂല ഘടകങ്ങൾ. സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റ് ദളിത് […]

Keralam

കാലവര്‍ഷം കനക്കുന്നു; വരുംദിവസങ്ങളില്‍ അതിശക്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. ഇന്ന് സംസ്ഥാനത്ത് ഉടനീളം വ്യാപകമായ മഴ ലഭിച്ചു. വരുംദിവസങ്ങളില്‍ മഴ കനക്കാനുള്ള സാധ്യത പരിഗണിച്ച് വിവിധ ജില്ലകളില്‍ ജാഗ്രതനിര്‍ദേശം നല്‍കി. ആന്ധ്രാതീരത്തിനും തെലുങ്കാനയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ജൂണ്‍ 21 മുതല്‍ കേരള തീരത്ത് പടിഞ്ഞാറന്‍ / തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യത. […]

Local

വായന ദിന സന്ദേശം തപാൽ കാർഡിലൊരുക്കി അതിരമ്പുഴ സെന്റ് അലോഷ്യസ് എൽ.പി സ്കൂൾ കുരുന്നുകൾ

അതിരമ്പുഴ: മലയാളിയെ വായിക്കാൻ പ്രേരിപ്പിച്ച, കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് വായനാദിനം അതിരമ്പുഴ സെന്റ് അലോഷ്യസ് എൽ.പി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഫാ. അലക്സ് വടശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഹെഡ്മിസ്റ്റേഴ്സ് ബീന ജോസഫ് സ്വാഗതം ആശംസിച്ചു. […]

Keralam

കുടുംബ ബജറ്റിനെ താളം തെറ്റിച്ച് സംസ്ഥാനത്ത് പച്ചക്കറിയുടെയും മീനിന്റെയും വില കുതിക്കുന്നു

തിരുവനന്തപുരം: കുടുംബ ബജറ്റിനെ താളംതെറ്റിച്ച് സംസ്ഥാനത്ത് പച്ചക്കറിയുടെയും മീനിന്റെയും വില കുതിക്കുന്നു. കടുത്ത ചൂടും സമയം തെറ്റിയുള്ള മഴയും കാരണം തമിഴ്‌നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതാണ് പച്ചക്കറിയുടെ വില ഉയരാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. ട്രോളിങ് നിരോധനം കാരണം മത്സ്യലഭ്യത കുറഞ്ഞതാണ് മീനിന്റെ വില വര്‍ധിക്കാന്‍ കാരണം. തക്കാളിയുടെ ചില്ലറവില […]

Movies

മോഹൻലാൽ വീണ്ടും ‘അമ്മ’ പ്രസിഡന്റ്

നടൻ മോഹൻലാലിനെ വീണ്ടും താര സംഘടന അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു. മോഹൻലാൽ പ്രസിഡന്റായി എത്തുന്നത് ഇത് മൂന്നാം തവണയാണ്. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നി സ്ഥാനങ്ങളിലേക്ക് മത്സരം നടക്കും. എതിരാളികളില്ലാതെയാണ് മോഹൻലാൽ തെരഞ്ഞെടുക്കപ്പെട്ടത്. ഏറെ കാലത്തിന് ശേഷമാണ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു […]

Keralam

‘അനസ്തേഷ്യ മാനദണ്ഡം പാലിച്ചില്ല’ മലപ്പുറത്ത് 4 വയസുകാരന്റെ മരണം ചികിത്സാപിഴവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

മലപ്പുറത്തെ 4 വയസുകാരന്റെ മരണം ചികിത്സാപിഴവ് കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ജൂണ് ഒന്നിനാണ് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിൽ മരിച്ചത്. അനസ്‌തേഷ്യ മരണത്തിന് കാരണമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അനസ്തേഷ്യ നല്‍കി അല്പസമയത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. മുറിവിന് തുന്നലിടാനായി അനസ്തേഷ്യ നല്‍കണമെന്നായിരുന്നു […]

General Articles

ഇന്ന് ദേശീയ വായനാ ദിനം: വായന മറക്കാതിരിക്കാം

കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വായനയുടെ അത്ഭുത ലോകത്തേക്ക് ഓരോ മലയാളിയേയും കൈപിടിച്ചുയര്‍ത്തിയ മഹാനാണ് പി.എന്‍ പണിക്കര്‍. 1996 മുതലാണ് പി. എന്‍ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിച്ച് തുടങ്ങിയത്. വായനാശീലം അന്യമായി കൊണ്ടിരിക്കുന്ന പുതു തലമുറയ്‌ക്ക് വായനയുടെ പ്രധാന്യത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് […]

Keralam

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം അതീവ നിരാശാജനകം ; വിലയിരുത്തലുമായി സീതാറാം യെച്ചൂരി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഐഎമ്മിന്റെ പ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം അതീവ നിരാശാജനകമാണെന്നാണ് യെച്ചൂരിയുടെ വിലയിരുത്തല്‍. സിപിഐഎം ദേശീയ തലത്തിലെ അവലോകന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി […]