Keralam

സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. വിദ്യാർത്ഥികളുടെ ടിക്കറ്റ് വില വർധനവും, ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ നിലനിർത്തണമെന്നുമുള്ള ആവശ്യവും ഉന്നയിച്ചാണ് സമരം. 140 കിലോമീറ്റർ അധികം വരുന്ന സ്വകാര്യ ബസ്സുകളുടെ ഫിറ്റനസ് പുതുക്കി നൽകണമെന്നും ബസ്സുടമകൾ പറയുന്നു. ഗതാഗത വകുപ്പിന് മുമ്പാകെ ആവശ്യമെത്തിച്ചിട്ടും നടപടിയുണ്ടായില്ല. […]

Keralam

സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അറിയാത്തത് സര്‍ക്കാരിന് മാത്രമാണെന്ന് റോജി എം ജോണ്‍ എംൽഎ

തിരുവനന്തപുരം : സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയമസഭയില്‍. കേരളത്തില്‍ പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍ അടക്കമുള്ള അവശ്യ സാധനങ്ങള്‍ക്ക് തീവിലയെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടി. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടുകയാണ്. എന്നാല്‍ വിലക്കയറ്റത്തെക്കുറിച്ച് അറിയാത്തത് സര്‍ക്കാരിന് മാത്രമാണെന്നും കോണ്‍ഗ്രസിലെ റോജി എം ജോണ്‍ പറഞ്ഞു. വെണ്ടക്കയും തക്കാളിയുമില്ലാത്ത സാമ്പാറും […]

Health

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്‌പ്‌)ക്ക്‌ 100 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്‌പ്‌)ക്ക്‌ 100 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഏപ്രിൽ ആദ്യം 150 കോടി രൂപ നൽകിയിരുന്നു. ഈ സർക്കാർ ഇതുവരെ 2,795 കോടി രൂപയാണ്‌ പദ്ധതിക്കായി നൽകിയത്‌. ഇതിൽ കേന്ദ്ര സർക്കാർ വിഹിതം വർഷം 151 കോടി രൂപ മാത്രമാണെന്ന് മന്ത്രി […]

Keralam

മുല്ലപ്പെരിയാറില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ഒന്‍പത് പുതിയ ഡാമുകള്‍ നിര്‍മിക്കാന്‍ പദ്ധതി: റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ഒന്‍പതു പുതിയ ഡാമുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാരിനു പദ്ധതിയുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ അറിയിച്ചു. പെരിയാര്‍, ചാലക്കുടി, ചാലിയാര്‍, പമ്പ അച്ചന്‍കോവില്‍, മീനച്ചില്‍ നദീതടങ്ങളില്‍ പ്രളയ പ്രതിരോധ ഡാമുകള്‍ നിര്‍മിക്കാനും സര്‍ക്കാര്‍ നടപടി തുടങ്ങിയതായും മന്ത്രി പറഞ്ഞു. 129 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ […]

Keralam

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി ; ജൂലൈ 11 ന് സമ്മേളനം അവസാനിക്കും

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ജൂലൈ 11 ന് സമ്മേളനം അവസാനിക്കും. കാര്യോപദേശക സമിതി യോഗത്തിലാണ് സമ്മേളനം വെട്ടിച്ചുരുക്കുന്നത് സംബന്ധിച്ച് തീരുമാനം. ജൂലൈ 25 വരെ സഭ സമ്മേളിക്കാനായിരുന്നു തീരുമാനം. നടപടിക്രമങ്ങൾ ജൂലൈ 11 നുള്ളിൽ തന്നെ തീരുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

Uncategorized

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ; സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം : പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി നോട്ടീസ് അയച്ചു. എഴ് ദിവസത്തിനകം നോട്ടീസ് നല്‍കണം. ബാലാവകാശ കമ്മീഷന്‍ അംഗം ഡോ. ദിവ്യ ഗുപ്തയാണ് നോട്ടീസ് അയച്ചത്. പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ കേരളത്തില്‍ വിദ്യാര്‍ത്ഥി […]

Keralam

സപ്ലൈകോയുടെ അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി 50 ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫർ നൽകാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: സപ്ലൈകോയുടെ അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി 50 ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫർ നൽകാൻ സർക്കാർ തീരുമാനം. ‘ഫിഫ്റ്റി ഫിഫ്റ്റി ഓഫർ’ എന്നാണ് അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ഓഫർ പദ്ധതിക്ക് സർക്കാർ പേര് നൽകിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഓഫറുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടത്. സാധാരണക്കാരുടെ നിത്യജീവിതത്തിന്റെ […]

Business

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ നാലുദിവസമായി സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞുവരികയായിരുന്നു. ജൂണ്‍ 20ന് 53120 രൂപയായിയിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജൂണ്‍ ഏഴിനാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന […]

Keralam

കൊച്ചി മെട്രോ കാക്കനാട്ടേക്ക്; രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കെഎംആർഎൽ

കൊച്ചി: മെട്രോ രണ്ടാംഘട്ടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമാകും. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള രണ്ടാംഘട്ടത്തിന്റെ നിർമാണ കരാർ അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഇവരുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് താമസിയാതെ കരാറൊപ്പിടും. 2026 മാർച്ചിനകം ഈ റൂട്ടിൽ […]

Health

കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം

കോഴിക്കോട് : കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പെണ്‍കുട്ടിയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള്‍ ദക്ഷിണ (13)യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 12-ന് ആണ് കുട്ടി മരിച്ചത്. […]