Keralam

സംസ്ഥാന പാർട്ടി രൂപീകരിക്കാൻ ജെഡിഎസ് ; നേതൃയോഗം വിളിച്ചു

തിരുവനന്തപുരം : സംസ്ഥാന പാർട്ടി രൂപീകരിക്കാൻ ഒരുങ്ങി ജെഡിഎസ് (ജനതാ ദൾ എസ്). പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനത്തിനായി സംസ്ഥാന നേതൃയോഗം വിളിച്ചു. ഈ മാസം 18ന് തിരുവനന്തപുരത്താണ് യോഗം നടക്കുക. ജെഡിഎസ്, എൻഡിഎ സർക്കാരിന്റെ ഭാഗമായതോടെയാണ് സംസ്ഥാന എൻഡിഎ നേതൃത്വം പുതിയ പാ‍ർട്ടി രൂപീകരിക്കാൻ തീരുമാനിച്ചത്. […]

Keralam

മുതിർന്ന മാധ്യമപ്രവർത്തകൻ സിബി കാട്ടാമ്പള്ളി അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ സിബി കാട്ടാമ്പള്ളി അന്തരിച്ചു. 63 വയസായിരുന്നു. രാവിലെ 11.30ഓടെ തിരുവനന്തപുരം കോസ്മോപൊളിറ്റൻ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം പ്രസ്ക്ലബ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ്. മൂന്നു പതിറ്റാണ്ടു നീണ്ട സേവനത്തിനൊടുവിലാണ് സിബി കാട്ടാമ്പള്ളി മലയാള മനോരമയിൽ നിന്ന് വിരമിച്ചത്. തിരുവനന്തപുരം പ്രസ്ക്ലബ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. മലയാള മനോരമയിൽ സീനിയർ […]

Business

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു ; ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപയാണ് കൂടിയത്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6615 രൂപയിലും ഒരു പവന്‍ സ്വര്‍ണത്തിന് 52,920 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ കേരളത്തില്‍ 52,680 രൂപയായിരുന്നു സ്വര്‍ണത്തിന്. ഈ മാസം എട്ടിന് സ്വര്‍ണവില ചരിത്രം […]

Keralam

സുരേഷ് ഗോപി കേന്ദ്രമന്ത്രിയായ ശേഷം ആദ്യ സന്ദര്‍ശനം ; മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ വീട്

കണ്ണൂര്‍ : കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപി കേരളത്തിലെത്തി ആദ്യം സന്ദര്‍ശിക്കുന്നത് മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ വീട്ടില്‍. നായനാരുടെ കടുത്ത ആരാധകനായ സുരേഷ് ഗോപി കണ്ണൂര്‍ കല്യാശേരിയിലെ വീട്ടിലെത്തിയാണ് നായനാരുടെ കുടുംബാംഗങ്ങളെ കാണുന്നത്. പയ്യാമ്പലം ബീച്ചിലെത്തി ബിജെപി നേതാവ് കെ ജി മാരാരുടെ സ്മൃതികുടീരത്തില്‍ […]

Keralam

പോലീസ് ടെലികമ്മ്യൂണിക്കേഷൻ ആൻ്റ് ടെക്നോളജിയിലെ ഉദ്യോഗസ്ഥരെ പുനർവ്യന്യസിച്ച് ആഭ്യന്തര വകുപ്പ്

 പോലീസ് ടെലികമ്മ്യൂണിക്കേഷൻ ആൻ്റ് ടെക്നോളജിയിലെ ഉദ്യോഗസ്ഥരെ പുനർവ്യന്യസിച്ച് ആഭ്യന്തര വകുപ്പ്. ടെലികമ്മ്യൂണിക്കേഷനിലെ 261 ഉദ്യോഗസ്ഥരെ സൈബർ പോലീസിലേക്കാണ് മാറ്റിയത്. ടെലികമ്മ്യൂണി ക്കേഷനിൽ ജീവനക്കാരുടെ ക്ഷാമം അനുഭവപ്പെടുമ്പോഴാണ് സർക്കാറിൻ്റെ വിചിത്ര നടപടി. ടെലി കമ്മ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി വിഭാഗത്തിൻ്റെ പ്രവർത്തനം വ്യാപിപ്പിക്കാനായിരുന്നു പോലീസ് തീരുമാനം. കൂടുതൽ തസ്തിക സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് […]

Uncategorized

കൽക്കിയുടെ കേരളത്തിലെ വിതരണാവകാശം ; ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫറർ ഫിലിംസിനു

വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് നിർമിക്കുന്ന പ്രഭാസ് – നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് കൽക്കി 2898 എഡി. വമ്പൻ താരനിര ഭാഗമാകുന്ന സിനിമയിൽ നടൻ ദുൽഖർ സൽമാനും ഭാഗമാകുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ സജീവമാണ്. അതിൽ നടന്റെ ഭാഗത്ത് നിന്നോ അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്നോ പ്രതികരണം […]

Keralam

നരേന്ദ്ര മോദി ശക്തനായ ഭരണാധികാരി, രണ്ടാം പിണറായി സർക്കാരിന് വികസന നേട്ടങ്ങൾ ഇല്ല’: ജി സുധാകരൻ

നരേന്ദ്രമോദിയെ പുകഴ്ത്തിയും പിണറായി സർക്കാരിനെ വിമർശിച്ചും മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. നരേന്ദ്ര മോദി ശക്തനായ ഭരണാധികാരി. ബിജെപിയുടെ കേന്ദ്രമന്ത്രിമാർക്കെതിരെ അഴിമതി ആരോപണങ്ങളില്ല. കോൺഗ്രസ് ഭരണകാലത്തെ പോലെ അഴിമതി പൊട്ടിയൊഴുകുന്നില്ല. നേതാവ് ഉണ്ടെങ്കിൽ ജനം പിന്നാലെ വരും. കേന്ദ്രമന്ത്രിമാർക്കെതിരെ വ്യക്തിപരമായ അഴിമതി ആരോപണങ്ങളില്ല. ഏത് പാർട്ടിയായാലും ലീഡർഷിപ്പ് […]

Business

സംസ്ഥാനത്ത് സ്വർണവില കൂടി; പവന് 120 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില കൂടി. 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 52,680 രൂപയായി. ഗ്രാമിന് 15 രൂപയാണ് വർധിച്ചത്. 6585 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,585 രൂപയാണ് വില. ഒരു ഗ്രാം 18 […]

Keralam

പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രിയായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു

ന്യൂഡൽഹി: പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രിയായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു. ശാസ്ത്രി ഭവനിലെ ഓഫീസിലെത്തിയാണ് കേരളത്തിൽ നിന്നുള്ള ഒരേയൊരു ബിജെപി എംപി കൂടിയായ സുരേഷ് ഗോപി ചുമതല ഏറ്റെടുത്തത്. എല്ലാം പഠിക്കണം, ഇപ്പോൾ താൻ യുകെജി വിദ്യാർത്ഥിയെ പോലെയാണ് എന്നും മാധ്യമങ്ങളോട് സുരേഷ് ഗോപി പറഞ്ഞു. കേരളത്തെ […]

Food

ഇന്ത്യയിൽ നോൺവെജ് ഉപഭോഗത്തിൽ കേരളം മുന്നിലെന്ന് പഠനം

ഇന്ത്യയിൽ നോൺവെജ് ഉപഭോഗത്തിൽ കേരളം മുന്നിലെന്ന് പഠനം. 2022-23 ലെ സ്റ്റാറ്റിസ്റ്റിക്‌സ് ആൻ്റ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സാമ്പിൾ സർവേ ഓഫീസ് നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആളുകൾ അവരുടെ ഭക്ഷണച്ചെലവിന്റെ 23.5 ശതമാനം മാംസം, മത്സ്യം, മുട്ട തുടങ്ങിയ സസ്യേതര ഭക്ഷണങ്ങൾക്കായി ചെലവഴിക്കുന്നതായി സർവേ […]