General

വരവ് കൂടി, ചെലവ് കുറഞ്ഞു; തനത് നികുതി വരുമാനത്തില്‍ മാത്രം 23 ശതമാനം വര്‍ധന, റവന്യൂകമ്മിയില്‍ ഗണ്യമായ കുറവ്; കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിന്റെ നികുതി വരുമാനം കൂടിയെന്ന് സിഎജി റിപ്പോര്‍ട്ട്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ തനത് നികുതി വരുമാനത്തില്‍ 23.36 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 71,968.16 കോടിയായാണ് തനത് നികുതി വരുമാനം ഉയര്‍ന്നത്. നികുതിയേതര വരുമാനത്തിലും വര്‍ധന ഉണ്ടായി. 44.50 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 15,117.96 കോടിയായി നികുതിയേതര വരുമാനം വര്‍ധിച്ചതായും […]

Keralam

‘നവീനെ കുറിച്ച് ഇതുവരെ മോശപ്പെട്ടൊരു പരാതി ലഭിച്ചിട്ടില്ല, സത്യസന്ധനായ ഉദ്യോഗസ്ഥന്‍’ : മന്ത്രി കെ രാജന്‍

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി മന്ത്രി കെ രാജന്‍. വളരെ സങ്കടകരമായ നിമിഷമെന്നും നവീന്‍ ബാബുവിന്റെ മരണം വ്യക്തിപരമായും റവന്യു കുടുംബത്തിനും വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു. ജനപ്രതിനിധികള്‍, പൊതു സമൂഹത്തിനകത്ത് ഇടപെടലിലും ചലനങ്ങളിലും സംസാരത്തിലുമൊക്കെ പക്വതയും പൊതു ധാരണയും പ്രകടിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം […]

Keralam

ക്രൈസ്തവ സെമിനാരികളെയും മതപഠന കേന്ദ്രങ്ങളെയും വലിച്ചിഴയ്ക്കരുത്

കൊച്ചി: സര്‍ക്കാര്‍ സഹായം പറ്റുന്ന മദ്രസ ബോര്‍ഡുകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശത്തിന്റെ പേരില്‍ കത്തോലിക്കാ സെമിനാരികളെയും ക്രൈസ്തവ മതപഠനകേന്ദ്രങ്ങളെയും ഈ വിഷയത്തിലേക്ക് വലിച്ചിഴ യ്ക്കവാന്‍ ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന കുത്സിതശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. വിശ്വാസിസമൂഹത്തിനു […]

Keralam

അയല്‍വാസിയുടെ ക്രൂര മര്‍ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

തൊടുപുഴ: ഇടുക്കി ഉപ്പുതുറയില്‍ അയല്‍വാസിയുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അയൽവാസിയായ ബിബിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ബഹളം വെച്ചെന്ന് ആരോപിച്ചാണ് ജനീഷിനെ മർദിച്ചത്. തലയ്ക്കുൾപ്പെടെ ​ഗുരുതരമായി പരിക്കേറ്റ ജനീഷ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. […]

District News

കോട്ടയം പുസ്തകോത്സവം ഒക്ടോബർ 18,19,20 തിയതികളിൽ നാഗമ്പടത്ത് നടക്കും

കോട്ടയം: ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവം ഒക്ടോബർ 18, 19, 20 തിയതികളിൽ കോട്ടയം നാഗമ്പടം സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.18 ന് രാവിലെ 10ന് മന്ത്രി വി എൻ വാസവൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷണൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും. […]

Keralam

‘ചരടും കുറിയുമുള്ള ജീവനക്കാരോട് സര്‍ക്കാരിന് പ്രതികാരമനോഭാവം’: വി.മുരളീധരൻ

സംസ്ഥാന സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ ചോദ്യം ചെയ്യുന്ന ജീവനക്കാർ പ്രതികാര നടപടി നേരിടേണ്ടി വരുന്നെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. രാഷ്ട്രീയമോ, മതവിശ്വാസമോ പുറത്തുപറയാൻ ഹിന്ദുക്കളായ തൊഴിലാളികൾ ഭയപ്പെടുന്ന സാഹചര്യമാണ് ഇടതുഭരണത്തിന് കീഴിലുള്ളത്.കയ്യില്‍ ചരടോ നെറ്റിയില്‍ കുറിയോ ഉള്ളവരോട് സര്‍ക്കാര്‍ പ്രതികാര മനോഭാവം സ്വീകരിക്കുന്നുവെന്നും മുന്‍കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് […]

Keralam

ചോറ്റാനിക്കര നവരാത്രി മഹോത്സവം; മേളപ്രമാണിയായി ജയറാം, അണിനിരന്നത് 151 വാദ്യകലാകാരൻമാർ

ചോറ്റിനിക്കര ദേവീക്ഷേത്രത്തിലെ പ്രശസ്തമായ പവിഴമല്ലിത്തറ മേളത്തിന് തുടക്കമായി. പഞ്ചാരിമേളത്തിന്റെ സുഖമുണർത്തി നടൻ ജയറാമാണ് മേളപ്രമാ‌ണി. പവിഴമല്ലിത്തറയ്‌ക്കു മുന്നിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ചു തുടർച്ചയായി 11-ാം വർഷമാണ് മേളം നടക്കുന്നത്. എല്ലാ വർഷവും ജയറാമാണ് മേളപ്രമാണി. കഴിഞ്ഞവർഷം 168-ലധികം കലാകാരൻമാരാണ് മേളത്തിൽ പങ്കെടുത്തത്. കഴിഞ്ഞ 11 വർഷമായി പവിഴമല്ലി മേളത്തിന്റെ വാദ്യ […]

Keralam

രണ്ടു അവധി ഒരേ ദിവസം, അഞ്ചെണ്ണം ഞായറാഴ്ച; ഇതാ 2025ലെ സര്‍ക്കാര്‍ അവധികള്‍

സംസ്ഥാന സർക്കാർ അടുത്ത വർഷം നൽകുന്ന പൊതു അവധികളുടെയും നിയന്ത്രിത അവധികളുടെയും പട്ടിക പ്രഖ്യാപിച്ചു. അടുത്ത വർഷത്തെ പ്രധാനപ്പെട്ട അഞ്ച് അവധി ദിനങ്ങൾ ഞായറാഴ്ചയാണ്. റിപ്പബ്ലിക് ദിനം, മുഹറം, നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണഗുരു സമാധി എന്നീ അവധി ദിവസങ്ങളാണ് ഞായാറാഴ്ച വരുന്നത്. ഓണം ഉൾപ്പെടെ […]

Keralam

‘മഞ്ചേശ്വരം കേസ് കോടതി തള്ളിയത് തെളിവിന്റെ കണിക പോലും ഇല്ലാത്തതുകൊണ്ട്’: കെ.സുരേന്ദ്രൻ

മഞ്ചേശ്വരം കേസ് കോടതി തള്ളിയത് തെളിവിന്റെ കണിക പോലും ഇല്ലാത്തതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വിധി പകർപ്പ് പോലും വായിക്കാതെയാണ് യുഡിഎഫും ചില മാധ്യമങ്ങളും തനിക്കെതിരെ പ്രചരണം നടത്തുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കോടതി ഒരു വിധി പുറപ്പെടുവിച്ചാൽ ആ വിധിയിൽ എന്താണ് ഉള്ളതെന്ന് […]

Keralam

മട്ടാഞ്ചേരിയിൽ പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് അധ്യാപികയുടെ ക്രൂര മർദ്ദനം

മട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരനെ അധ്യാപിക ചൂരലിന് തല്ലി പരിക്കേൽപ്പിച്ചു. കുട്ടിയുടെ മുതുകിൽ ചൂരൽ കൊണ്ട് തല്ലിയപ്പാടുകളുണ്ട്. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. രക്ഷിതാക്കളുടെ പരാതിയിൽ ടീച്ചറെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്ലാസ്സിൽവെച്ച് അദ്ധ്യാപിക തല്ലുകയായിരുന്നുവെന്നാണ് കുട്ടി പറയുന്നത്. മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് പ്ലൈ സ്കൂൾ എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്.