Keralam

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ  സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പിൽ പറയുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കിയിൽ ഇന്നും എറണാകുളം ജില്ലയിൽ നാളെയും മഞ്ഞ […]

Health

കോവിഡ്; കര്‍ണാടകയിലും തമിഴ്നാട്ടിലും ജാഗ്രത, പരിശോധന വര്‍ധിപ്പിക്കാന്‍ നിര്‍ദേശം

കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടിത്തുടങ്ങിയതോടെ അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാട്ടിലും ജാഗ്രതാനിര്‍ദേശം. കര്‍ണാടകയിലെ ആരോഗ്യവകുപ്പ് കേസുകളുടെ വര്‍ധനവ് നേരിടാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു അറിയിച്ചു. പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നിടത്തെല്ലാം ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ […]

Keralam

ഫണ്ട് കിട്ടാതെ വന്നിട്ടുണ്ടൈങ്കില്‍ അത് നിര്‍ദേശം പാലിക്കാഞ്ഞിട്ട്; നെല്ലിന്റെ പണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരെന്ന് കേന്ദ്ര ധനമന്ത്രി

തിരുവനന്തപുരം: കുട്ടനാട്ടിലെ കർഷക ആത്മഹത്യക്ക് കാരണം സംസ്ഥാന സർക്കാരാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. സംഭരിച്ച നെല്ലിന്റെ പണം നൽകേണ്ടത് സംസ്ഥാന സർക്കാരാണെന്നും അത് നേരിട്ട് അക്കൗണ്ടിൽ ഇട്ടുനൽകണമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. ആറ്റിങ്ങലിൽ വായ്പ വ്യാപന മേളയുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി. ധനകാര്യ കമ്മീഷൻ […]

Keralam

സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികൾ പെരുകുന്നു: പരാതിയിൽ അന്വേഷണത്തിന് നിർദേശം; ഉത്തരവ് വിവാദത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികൾ പെരുകുന്നു എന്ന പരാതിയിൽ അന്വേഷണത്തിന് നിർദേശം നൽകിയത് വിവാദത്തിൽ. ബംഗലൂരു സ്വദേശി നൽകിയ പരാതിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്കു വേണ്ടി ജോയിന്റ് ഡയറക്ടറാണ് നിർദേശം നൽകിയത്. വ്യാപകമായ രീതിയിൽ ചർച്ചുകൾ നിർമ്മിച്ചു വരുന്നത് സംസ്ഥാനത്തിന്റെ സ്വാഭാവിക അന്തരീക്ഷത്തിൽ മാറ്റം വരുത്തുന്നു. ഇക്കാര്യത്തിൽ […]

Keralam

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് രണ്ടിടത്ത് ഓറഞ്ച് അലർട്ട്; 10 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. 10 ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ […]

Keralam

ടൂറിസം മേഖലയിലെ പുതിയ ചുവടുവയ്പ്‌; കേരളത്തിലെ ആദ്യത്തെ ടൂറിസം ഇന്‍വസ്റ്റേഴ്‌സ് മീറ്റ് നവംബര്‍ 16 ന്

ടൂറിസം മേഖലയില്‍ പുതിയ ചുവടുവയ്പുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ ആദ്യ ടൂറിസം ഇന്‍വസ്റ്റേഴ്‌സ് മീറ്റ് നവംബര്‍ 16 ന് തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഏത് സീസണിലും സന്ദര്‍ശിക്കാവുന്ന സ്ഥലമായി കേരളത്തിനെ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുന്നതിനൊപ്പം കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍, നവീന ടൂറിസം […]

Travel and Tourism

ഉത്തരവാദിത്ത ടൂറിസം ഗ്ലോബല്‍ പുരസ്കാരം കേരളത്തിന്; ആഗോള അംഗീകാരമെന്ന് മന്ത്രി

ഇത്തവണത്തെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ പുരസ്കാരം കേരള ടൂറിസത്തിന് ലഭിച്ചു. ടൂറിസം മേഖലയിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പിലാക്കിയ പദ്ധതികളാണ് പുരസ്കാരത്തിന് അർഹമാക്കിയത്. പ്രാദേശിക കരകൗശല -ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള ഉൽപന്നങ്ങളുടെ വിപണനം ഉറപ്പാക്കിയതും വനിതകളുടെ ചെറുകിട-ഇടത്തരം സംരംഭങ്ങളെ വിനോദസഞ്ചാര മേഖലയുമായി ബന്ധിപ്പിച്ചതും പരിഗണിച്ചാണ് പുരസ്കാരം. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന […]

Keralam

കേരളത്തില്‍ തുലാവർഷം സജീവമാകുന്നു; വെള്ളി, ശനി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും തുലാവർഷം സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ ഉച്ചക്ക് ശേഷമുള്ള ഇടി മിന്നലോടു കൂടിയ മഴ അടുത്ത ഒരാഴ്ചയിൽ കൂടുതൽ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴ സാധ്യതയുടെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ബംഗാൾ ഉൾകടലിൽ നിന്നുള്ള കിഴക്കൻ […]

Keralam

കേരളത്തിന്റെ സാംസ്കാരിക ആഘോഷമായ “കേരളീയം 2023 “ന് നാളെ തുടക്കമാകും

തിരുവനന്തപുരം: “കേരളീയം 2023 ” കേരള പിറവി ദിനമായ നവംബർ ഒന്നിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തുടക്കമാകും. ഉദ്ഘാടന ചടങ്ങിൽ യു.എ.ഇ, ദക്ഷിണ കൊറിയ, നോർവേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, ചലച്ചിത്ര താരങ്ങളായ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന, മഞ്ജു വാര്യർ, […]

Keralam

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നാളെ സർവീസ് നിർത്തി പണിമുടക്കും. ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെയാണ് സമരം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചത് സ്വകാര്യ ബസ്സുകളുടെ […]