India

മദനി കേരളത്തിലേക്ക്; യാത്ര അച്ഛന്‍റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്

പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി കേരളത്തിലേക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഫ്ളൈറ്റിൽ എറണാകുളത്തെത്തും. അച്ഛന്റെ ആരോഗ്യസ്ഥിതി മോശം ആയതിനെ തുടർന്നാണ് യാത്ര. മദനിയുടെ യാത്രാ ചെലവുകളിൽ സർക്കാർ ഇളവ് നൽകിയേക്കുമെന്നാണ് സൂചന. അബ്ദുൾ നാസർ മദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിക്കൊണ്ട് ബംഗളൂരു കമ്മീഷണർ ഓഫീസിൽ നിന്ന് […]

Keralam

നൂറ്റാണ്ടിലാദ്യം; കാലവർഷം ഇനിയും വൈകും

അടുത്ത മൂന്ന്. നാല് ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ കാലവര്‍ഷമെത്തിയേക്കുമെന്ന് കേന്ദ്ര കാലവസ്ഥാവകുപ്പ്. കാലവര്‍ഷമെത്താന്‍ രണ്ടാഴ്ചത്തെ കാലതാമസമുണ്ടായതിനാല്‍ ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 33 ശതമാനം കുറവുണ്ടായതായും ചിലയിടങ്ങളില്‍ അത് യഥാക്രമം 94 ശതമാനത്തിന്റെ കുറവ് വരെയായെന്നും കാലവസ്ഥാവകുപ്പ് വ്യക്തമാക്കി. പടിഞ്ഞാറന്‍, മധ്യ, കിഴക്കന്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും സമാനമാണ് സാഹചര്യം. നൂറ്റാണ്ടിലാദ്യമായാണ് […]

Health

പനിയിൽ വിറച്ച് കേരളം; പനിബാധിതരുടെ എണ്ണം 13000 ത്തിനടുത്ത്

സംസ്ഥാനത്ത് പനി പടരുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം 13000  ത്തിനടുത്ത്. ഇന്നലെ മാത്രം പനി ബാധിച്ചത് 12,984 പേർക്കാണ്. പനി ബാധിച്ചു ഇതുവരെ മരിച്ചവരിൽ 50വയസിൽ താഴെ ഉള്ളവരും കുട്ടികളും ഉണ്ടെന്നതാണ്  ആശങ്ക കൂട്ടുന്നത്. സംസ്ഥാനത്ത് 110 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം പനി ബാധിച്ചത് […]

Keralam

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29ന്

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച. അറബിമാസം ദുൽഖഅ്ദ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമാല്ലാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅ്ദ് 30 പൂർത്തിയാക്കി ചെവ്വാഴ്ച ദുൽഖഅ്ദ് ഒന്നും ജൂൺ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ […]

Keralam

സംസ്ഥാനത്ത് കാലവര്‍ഷം നാളെ മുതല്‍ ശക്തിപ്രാപിക്കും; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിൽ ഞായറാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് .  വരുംദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ബുധനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴയുണ്ടാകുമെന്നാണ് നിഗമനം. ശക്തമായ മഴ കണക്കിലെടുത്ത് ഞായറാഴ്ച അഞ്ചു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയത്. ജാഗ്രതയുടെ ഭാഗമായി 18ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, […]

Health

മെഡിസെപ്പ് പദ്ധതി; കൂട്ടിച്ചേർക്കലുകൾക്കും തിരുത്തലുകൾക്കും ജൂൺ 20 വരെ അവസരം

2022 ജൂലൈ ഒന്നിനു പ്രാബല്യത്തിൽ വന്ന മെഡിസെപ് പദ്ധതിയുടെ ആദ്യത്തെ പോളിസി വർഷം 2023 ജൂൺ 30നു അവസാനിക്കുകയും രണ്ടാമത്തെ പോളിസി വർഷം ജൂലൈ 1ന് ആരംഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗുണഭോക്താക്കൾക്ക് അന്തിമമായി മെഡിസെപ് ഡാറ്റയിൽ തിരുത്തലുകൾ/കൂട്ടിച്ചേർക്കലുകൾ/ഒഴിവാക്കലുകൾ വരുത്തുന്നതിന് ജൂൺ 20 വരെ സമയം അനുവദിച്ച് ധനവകുപ്പ് ഉത്തരവു […]

Health

സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കും; മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21നാണ് തദ്ദേശഭരണ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് ആയുഷ് യോഗ ക്ലബുകൾ ആരംഭിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഒരു […]

Keralam

കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസിന് തുടക്കമായി; കേരളത്തിലെവിടെയും 16 മണിക്കൂറിനുളളില്‍ സാധനമെത്തും

കേരളത്തിലെവിടെയും 16 മണിക്കൂറിനുളളില്‍ സാധനങ്ങളെത്തിക്കുന്ന കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസിന് തുടക്കമായി. കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസുമായി കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയര്‍ സര്‍വീസ് നടത്തുക. തുടക്കത്തില്‍ 55 ഡിപ്പോകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് കൊറിയര്‍ സര്‍വീസ് ആരംഭിക്കുക. പൊതുജനങ്ങള്‍ക്ക് തൊട്ടടുത്തുളള ഡിപ്പോകളില്‍ നിന്ന് കൊറിയര്‍ കൈപറ്റാവുന്ന രീതിയില്‍ കൊറിയര്‍ […]

Keralam

തൊട്ടാൽ പൊള്ളും; കുതിച്ചുയർന്ന് പച്ചക്കറി വില

ഇറച്ചിക്കോഴിക്ക് പിന്നാലെ പച്ചക്കറിയുടേയും മീനിന്‍റേയും വില കുതിച്ചുയരുകയാണ്. ഭൂരിഭാഗം വരുന്ന പച്ചക്കറിയിനത്തിനും മീനിനുമടക്കം ഒറ്റയടിക്ക് വർധിച്ചത് ഇരട്ടിയിലധികം രൂപയാണ്. അന്യ സംസ്ഥാനങ്ങളിൽ കാലവർഷം ശക്തി പ്രാപിച്ചതോടെയാണ് പച്ചക്കറികൾക്ക് വില വർധിച്ചത്. കഴിഞ്ഞ ആഴ്ച്ച 50 രൂപയായിരുന്ന മുരിങ്ങക്കായ്ക്കും 65 രൂപയായിരുന്ന ബീൻസിനും 70 ആയിരുന്ന ക്യാരറ്റിനും ഇന്ന് 100 […]

India

1.18 ലക്ഷം കോടി രൂപ നികുതി വിഹിതം അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2,277 കോടി

സംസ്ഥാന സർക്കാരുകൾക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാം ഗഡുവായി കേന്ദ്ര സർക്കാർ 1.18 ലക്ഷം കോടി രൂപ അനുവദിച്ചു. സാധാരണ പ്രതിമാസ വിഹിതമായ 59,140 കോടി രൂപയെക്കാൾ ഇരട്ടിയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ജൂണിൽ നൽകേണ്ട വിഹിതത്തിനൊപ്പം അടുത്ത തവണത്തെ വിഹിതം കൂടി മുൻകൂറായി നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. കേരളത്തിന് […]