Keralam

സംസ്ഥാനത്ത് കനത്ത മ‍ഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാകും മഴ കനക്കുക. തെക്ക് […]

Keralam

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കൊടും വേനലിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ വ്യാപകമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ഏഴോളം ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഇന്ന് 64.5 മില്ലിമീറ്ററില്‍ മുതല്‍ […]

Keralam

പ്ലാച്ചിമടയിലെ 35 ഏക്കര്‍ സര്‍ക്കാരിന് നല്‍കാമെന്ന് കൊക്കക്കോള, മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിൽ കൊക്കോകോള  കൈവശം വെച്ചിരിക്കുന്ന 35 ഏക്കർ ഭൂമിയും കെട്ടിടവും സംസ്ഥാന സർക്കാരിന് കൈമാറാൻ  കമ്പനി തീരുമാനിച്ചു. ഭൂമിയും കെട്ടിടവും കൈമാറാൻ തയ്യാറാണെന്ന് ഹിന്ദുസ്ഥാൻ കൊക്കോകോള ബിവറേജ് ലിമിറ്റഡ് സി.ഇ. ഒഹ്വാൻ പാബ്ലോ റോഡ്രീഗസ് കത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. കർഷകരുടെ നേതൃത്വത്തിൽ ആരംഭിക്കാൻ […]

Keralam

കൊടും ചൂടിൽ രക്ഷയില്ല! 7 ജില്ലകൾ ചുട്ടുപൊള്ളും; 4 ഡിഗ്രിവരെ താപനില ഉയരും

കേരളത്തിന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ താപനില മുന്നറിയിപ്പ്. 7 ജില്ലകളിലാണ് താപനില മുന്നറിയിപ്പുള്ളത്. പാലക്കാട്, കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് താപനില ഉയരുകയെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. ഈ ജില്ലകളിൽ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയർന്നേക്കാമെന്നാണ് പ്രവചനം. പാലക്കാട് ഉയർന്ന താപനില […]

Keralam

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവകാല റിക്കോർഡിൽ

വൈദ്യുതി ഉപയോഗം സർവകാല റിക്കോർഡിൽ. ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വർധിച്ചു. സംസ്ഥാനത്ത് ഇന്നലെ ഉപയോഗിച്ചത് 98.4502 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ജലവൈദ്യുതി ഉൽപ്പാദനവും റിക്കോർഡിലേക്കാണ്. 24.98 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ഉൽപ്പാദിപ്പിച്ചത്. 71.38 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നും എത്തിച്ചു. ഇടുക്കിയിലുള്ളത് 37 ശതമാനം ജലം മാത്രമാണ്. ആകെ […]

Keralam

കേരളത്തിലെ ഓപ്പറേഷൻ താമര; അതിജീവിക്കാൻ കോൺഗ്രസ്

കേരളത്തിൽ ഓപ്പറേഷൻ താമരയെ അതിജീവിക്കാനുള്ള ശ്രമവുമായി കോൺഗ്രസ്. ദിവസങ്ങൾക്കുള്ളിൽ മറ്റൊരു യുഡിഎഫ് നേതാവ് കൂടി ബിജെപിയിൽ എത്തുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ കരുതലോടെയാണ് കോൺഗ്രസ് നീക്കം. അനിൽ ആൻ്റണിയുടെ ബിജെപി പ്രവേശനം കോൺഗ്രസിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും ബിജെപിയിലേക്ക് […]

No Picture
Environment

കായൽ സംരക്ഷണത്തിൽ വീഴ്ച വരുത്തി; കേരളത്തിന് പിഴ

കായൽ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിന് കേരളത്തിന് ദേശീയ ഹരിത ട്രൈബ്യൂണൽ പത്ത് കോടി രൂപ പിഴ ഈടാക്കി. വേമ്പനാട്, അഷ്ടമുടി കായലുകളുടെ മലിനീകരണം തടയുന്നതിന് നടപടി എടുക്കാതിരുന്നതിനാണ് പിഴ. പിഴ തുക ഒരുമാസത്തിനുള്ളിൽ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടിൽ ഉറപ്പ് വരുത്തുകയും ശുചീകരണത്തിനുള്ള കർമ പരിപാടി ആരംഭിക്കുകയും ചെയ്യണമെന്നും ട്രൈബ്യൂണൽ […]

No Picture
Keralam

കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ വക്കീലായി പത്മ ലക്ഷ്മി

പുതിയതായി 1530 അഭിഭാഷകര്‍ കഴിഞ്ഞ ദിവസം എന്റോള്‍ ചെയ്തപ്പോള്‍ ഒരു ചരിത്ര നിമിഷം കൂടിയാണ് പിറവിയെടുത്തത്. കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ അഭിഭാഷക അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി, ഇടപ്പിള്ളി സ്വദേശിനി പത്മലക്ഷമി. ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയില്‍ തുണയായ അച്ഛനെയും അമ്മയെയുമാണ് പത്മ ലക്ഷ്മി ഹൃദയപൂര്‍വ്വം ഓര്‍മ്മിക്കുന്നത്. അധ്യാപിക ഡോ മറിയാമ്മ […]

No Picture
Health

കൊവിഡ് കേസുകളിൽ വ‍ര്‍ധന; കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കത്ത്

കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കൊവിഡ് ജാ​ഗ്രതാ നിർദേശം. രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പരിശോധന, ട്രാക്കിം​ഗ്, ചികിത്സ, വാക്‌സിനേഷൻ എന്നീ നടപടിക്രമങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം […]

No Picture
Keralam

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ കേരളത്തിൽ

കൊച്ചി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തില്‍ എത്തും. നാളെ ഉച്ചയ്ക്ക് 1.30ന് രാഷ്ട്രപതി കൊച്ചിയിലെത്തും. 17ന് തിരുവനന്തപുരത്തെ കുടുംബശ്രീയുടെ പരിപാടിയിലും പങ്കെടുത്ത ശേഷമായിരിക്കും മടക്കം. നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് രാഷ്ട്രപതി സന്ദര്‍ശിക്കും. തുടര്‍ന്ന് നാളെ വൈകിട്ട് 4.20ന് നടക്കുന്ന ചടങ്ങില്‍ നാവികസേനയുടെ ഭാഗമായ […]