
കൊച്ചി വിമാനത്താവളത്തില്‍ മനുഷ്യബോംബെന്ന് യാത്രക്കാരന്റെ ഭീഷണി; മഹാരാഷ്ട്ര സ്വദേശി പിടിയില്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ മനുഷ്യ ബോംബെന്ന് യാത്രക്കാരന്റെ ഭീഷണി. 3.50ന് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാരനാണ് ഭീഷണി മുഴക്കിയത്. സിഐഎസ്എഫ് പരിശോധനയില്‍ ബോംബ് കണ്ടെത്താന്‍ കഴിഞ്ഞില്ല. വ്യാജഭീഷണി ഉയര്‍ത്തിയ വിജയ് മന്ദാനയെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല. മുംബൈ വിസ്താര ഫ്‌ലൈറ്റിലായിരുന്ന മഹാരാഷ്ട്ര സ്വദേശിയുടെ വ്യാജഭീഷണി. തുടര്‍ന്ന് സിഐഎസ്എഫ് പരിശോധന നടത്തി. […]