അപകട മുനമ്പായി കൊച്ചിയിൽ പുതിയ ബീച്ച്
മട്ടാഞ്ചേരി: കൊച്ചിയുടെ പുതിയ തീരത്തിന്‍റെ ഭംഗി ആവോളം ആസ്വദിക്കാനായി സഞ്ചാരികൾ എത്തുമ്പോഴും തീരത്ത് സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തത് അപകടങ്ങൾക്കിടയാക്കുന്നു. അനുദിനം തീരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഫോർട്ട് കൊച്ചി കടപ്പുറം സംരക്ഷിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ സഞ്ചാരികൾക്ക് പ്രതീക്ഷയേകിയ പുതിയ തീരത്ത് കുളിക്കാനിറങ്ങുന്ന കുട്ടികൾ ഉൾപ്പെടെ ആഴമറിയാതെ അപകടത്തിൽപ്പെടുന്ന സാഹചര്യമാണ്. […]