Keralam

കൊച്ചിയിലെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. സുമിത്ത് എന്നയാളാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വൈകീട്ട് നാലുമണിയോടെയാണ് അപകടം ഉണ്ടായത്. വെള്ളം തിളപ്പിക്കുന്ന സ്റ്റീമറാണ് പൊട്ടിത്തെറിച്ചത്. കലൂരിലെ ‘ഇഡ്ഡലി കഫേ’ എന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. സ്റ്റീമര്‍ പൊട്ടിത്തെറിച്ചാണ് […]

Keralam

കൊച്ചിയിൽ വീണ്ടും അവയവ മാഫിയ പിടിമുറുക്കുന്നു; സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് ചൂഷണം

കൊച്ചിയിൽ വീണ്ടും അവയവ മാഫിയ പിടിമുറുക്കുന്നു. ഇവരുടെ കെണിയിൽപ്പെടുന്നവർ നേരിടുന്നത് കനത്ത സാമ്പത്തിക ചൂഷണമാണ്. നിയമത്തിന്റെ പഴുതുകൾ അടച്ചുകൊണ്ടാണ് അവയവ വിൽപ്പന. സാമ്പത്തിക പരാധീനതകളെ തുടർന്ന് സ്വന്തം കിഡ്നി വിൽക്കുവാൻ കൊച്ചി സ്വദേശിനി നിർബന്ധിതയായി. എറണാകുളം കടവന്ത്രയിൽ സ്ഥിരതാമസമാക്കിയ ലത എന്ന ഏജന്റ് മുൻകൈയെടുത്താണ് ഇവരുടെ സർജറി നടത്തിയത്. […]

Keralam

മയക്കുമരുന്ന് ഉപയോഗിച്ചാല്‍ പിടി വീഴും; പ്രത്യേക സ്‌ക്വാഡ്; കൊച്ചിയില്‍ പുതുവത്സരാഘോഷത്തിന് കര്‍ശന സുരക്ഷ; ആയിരം പോലീസുകാര്‍

കൊച്ചി: പതുവത്സരാഘോഷങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച കൊച്ചിയില്‍ കര്‍ശന സുരക്ഷ ഒരുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. കൊച്ചിയില്‍ വിപുലമായ പോലീസ് സന്നാഹം ഏര്‍പ്പെടുത്തുമെന്നും 1000 പോലീസുകാരെ ഫോര്‍ട്ട് കൊച്ചി മേഖലയില്‍ മാത്രം വിന്യസിക്കുമെന്നും കമ്മീഷ്ണര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതുവര്‍ഷത്തലേന്ന് കൊച്ചിയിലെത്തുന്നവര്‍ക്ക് പാര്‍ക്കിങ്ങിനു ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോര്‍ട്ട് […]

Keralam

കൊച്ചിയിൽ ഏതെങ്കിലും റോഡും, നടപ്പാതയും സുരക്ഷിതമാണോ?; വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ വിമർശനവുമായി ഹൈക്കോടതി. കൊച്ചിയിൽ ഏതെങ്കിലും റോഡും, നടപ്പാതയും സുരക്ഷിതമാണായെന്ന് കോടതി ചോദിച്ചു.എം ജി റോഡിലെ നടപ്പാതയുടെ അവസ്ഥ സങ്കടകരമാണെന്നും സീബ്രാ ക്രോസിംഗിന്റെ മുകളിൽ കാറിടുന്ന അവസ്ഥയാണെന്നും ഹൈക്കോടതി പറഞ്ഞു. കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചു വരുത്താൻ കോടതി നിർദേശിച്ചു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി […]

Keralam

കൊച്ചിയില്‍ നിന്ന് മാട്ടുപ്പെട്ടിയിലേക്ക്; സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്, തിങ്കളാഴ്ച തുടക്കം

തിരുവനന്തപുരം: വര്‍ഷങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന സീപ്ലെയിന്‍ സര്‍വീസ് സംസ്ഥാനത്ത് യാഥാര്‍ഥ്യമാകുന്നു.സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ വന്‍ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിന്‍ സര്‍വീസിന് തിങ്കളാഴ്ച തുടക്കമാകും. 11 ന് കൊച്ചി കെടിഡിസി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ രാവിലെ 9.30 ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്യും. […]

Keralam

ഐഎസ്എല്‍ മത്സരത്തിന് പാലസ്തീന്‍ പതാകയുമായെത്തി, കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് 4 പേരെ കസ്റ്റഡിയിലെടുത്തു

കലൂര്‍ സ്റ്റേഡിയത്തില്‍ ഐഎസ്എല്‍ മത്സരത്തിന് പാലസ്തീന്‍ പതാകയുമായി വന്ന നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം, പാലക്കാട്, തിരുവനന്തപുരം, മലപ്പുറം സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. പാലാരിവട്ടം പോലീസ് ആണ് പ്രതികളെ കരുതല്‍ തടങ്കലില്‍ എടുത്തത്. ഇവര്‍ക്കെതിരെ കേസെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇവര്‍ ഇവിടെ എത്തുമെന്നും പലസ്തീന്‍ പതാകയുമായി പ്രതിഷേധിക്കുമെന്നുമുള്ള […]

Keralam

ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹൈദരാബാദ് എഫ്‌സിക്കെതിരെ; മത്സരം കൊച്ചിയില്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഹൈദരാബാദ് എഫ്‌സിയെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം. രണ്ടു തുടര്‍ തോല്‍വകളിലൂടെ പോയിന്റ് നിലയില്‍ പിന്നിലേക്ക് പോയ ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തുക ലക്ഷ്യമിട്ടാണ് ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നത്. മുംബൈ […]

Travel and Tourism

കൊ​ച്ചി​യു​ടെ കാ​യ​ൽ കാ​ഴ്ച​ക​ളി​ലേ​ക്ക്​ ഉല്ലാ​സ യാ​ത്ര; ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ സോളാർ ബോട്ട് ‘ഇ​ന്ദ്ര’ റെഡി

എത്ര ആസ്വദിച്ചാലും മതിവരാത്തതാണ് കൊച്ചിയുടെ സൗന്ദര്യം. സോളാർ ബോട്ടിൽ കായലും കടലും കൂടി ചേരുന്ന കൊച്ചിയുടെ മനോഹാരിത ആസ്വദിക്കാൻ അവസരമൊരുക്കുകയാണ് ജലഗതാഗത വകുപ്പ്. കുറഞ്ഞ നിരക്കിൽ കായൽ യാത്ര ഒരുക്കുകയാണ് രാജ്യത്തെ തന്നെ ആദ്യ സോളാർ ബജറ്റ് ക്രൂയിസായ ഇന്ദ്ര ബോ​ട്ട്​ സ​ർ​വീ​സ്. അറബി കടലിന്റെ റാണിയെന്നു കൊച്ചിയെ […]

Keralam

കൊച്ചിയിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ

കൊച്ചി: കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം. ഏലൂരിലാണ് സംഭവമുണ്ടായത്. ഏലൂർ സ്വദേശിയായ സിന്ധു ആണ് ആക്രമണത്തിന് ഇരയായത്. സിന്ധു നടത്തുന്ന സ്ഥാപനത്തിലെ ഓട്ടോ ഡ്രൈവറായ മുളവുകാട് സ്വദേശി ദീപു ആണ് ആക്രമണം നടത്തിയത്. ഇവരുടെ കഴുത്തിന് ആഴത്തിൽ വെട്ടേറ്റു. രാത്രി എട്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. യുവതിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്താനാണ് ദീപു […]

Keralam

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന KURTC ലോ ഫ്ലോർ ബസിന് തീപിടിച്ചു

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന KURTC ലോ ഫ്ലോർ ബസിന് തീപിടിച്ചു. ആളപായമില്ല, തീ നിയന്ത്രണവിധേയം. അപകടകാരണം എന്താണ് എന്നതിൽ വ്യക്തതയില്ല. തൊടുപുഴയിൽ നിന്നും എറണാകുളത്തേക്ക് വന്ന ബസിനാണ് തീ പിടിച്ചത്. ബസ് പൂർണമായും കത്തി നശിച്ചു. ബസിന് പുറക് വശത്ത് നിന്നുമാണ് തീ പടർന്നതെന്നാണ് ബസിലെ ജീവനക്കാർ പറയുന്നത്. മുന്നറിയിപ്പ് […]