Keralam

പരാതി നൽകാൻ സ്റ്റേഷനിലെത്തിയ യുവതി പ്രധാന സാക്ഷിയായി; മോഷണക്കേസിൽ പ്രതികൾ പിടിയിൽ

കൊച്ചി: ഗാർഹികപീഡന പരാതി നൽകാൻ സ്റ്റേഷനിലെത്തിയ യുവതി, പൊലീസിനെ വട്ടംചുറ്റിച്ച് സ്കൂട്ടർ മോഷണക്കേസിൽ പ്രധാന സാക്ഷിയായി. കോഴിക്കോട് നല്ലളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സെൻട്രൽ പൊലീസ് അന്വേഷണം പ്രതികളെ കുടുക്കി. കൊല്ലം കിഴവൂർ സ്വദേശി സക്കീർ ഹുസൈൻ (42), ഇയാളുടെ വനിതാ സുഹൃത്ത് എന്നിവരാണ് പിടിയിലായിയത്. ഇവരെ […]

Business

കിളിമീന്‍ ഉത്പാദനം 41 ശതമാനം കൂടി

സംസ്ഥാനത്ത് കിളിമീന്‍ ഉത്പാദനം 41 ശതമാനം വര്‍ധിച്ചു. ചെറുമീന്‍ പിടിത്തം നിരോധിക്കുന്ന മിനിമം ലീഗല്‍ സൈസ് (എംഎല്‍എസ്) നിയന്ത്രണം നടപ്പാക്കിയതാണ് ഗുണം ചെയ്തത്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപന (സിഎംഎഫ്ആര്‍ഐ)ത്തിന്റെ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചെറുമീന്‍പിടിത്തത്തിന് ഏറ്റവും കൂടുതല്‍ വിധേയമാകുന്ന മത്സ്യയിനമാണ് കിളിമീന്‍. നിരോധനത്തിനുശേഷം കിളിമീനുകളുടെ അംഗസംഖ്യയിലും പ്രജനന മൊത്ത […]

Keralam

കൊച്ചിയിൽ എച്ച്1എൻ1 ബാധിച്ച നാലു വയസ്സുകാരൻ മരിച്ചു

കൊച്ചി: കേരളത്തിൽ എച്ച്1എൻ1 ബാധിച്ച കുട്ടി മരിച്ചു. എറണാകുളത്തു ചികിത്സയിലായിരുന്ന ആലങ്ങാട് ഒളനാട് സ്വദേശി ലിയോൺ ലിബു (4) ആണു മരിച്ചത്. പനി ബാധിച്ച ലിയോണിനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Keralam

കനത്ത മഴ; കണ്ണൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യാ വിമാനം നെടുമ്പാശേരിയിൽ ഇറക്കി

കൊച്ചി: കനത്തമഴയെ തുടർന്ന് എയർഇന്ത്യാ വിമാനം കണ്ണൂരിൽ ഇറക്കാനാവാതെ നെടുമ്പാശേരിയിൽ ഇറക്കി. പുലർച്ചെ കുവൈത്തിൽ നിന്നെത്തിയ വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്. അതേസമയം, വിമാനത്തിൽ നിന്ന് യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയിട്ടില്ല. യാത്രക്കാർ വിമാനത്തിൽ തന്നെ തുടരുകയാണ്. കാലാവസ്ഥ അനുയോജ്യമാകുമ്പോൾ അങ്ങോട്ടേക്ക് പോകുമെന്നാണ് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിക്കുന്നത്.

Keralam

മെട്രോ ട്രാക്കിലേക്ക് കൂറ്റൻ ഫ്ലക്സ് ബോർഡും ടാർപോളിനും വീണു; ​ഗതാ​ഗതം തടസ്സപ്പെട്ടു

കൊച്ചി: കനത്ത മഴയിൽ കൊച്ചി മെട്രോ ട്രാക്കിലേക്ക് കൂറ്റൻ ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണു. കലൂര്‍ മെട്രോ സ്റ്റേഷനും ടൗൺ ഹാൾ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടമുണ്ടായത്. ഇതേത്തുടർന്ന് ഗതാഗതം നിര്‍ത്തിവച്ചു. ഫ്ലക്സ് ബോര്‍ഡ് മാറ്റിയ ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്. ഇതിനു പിന്നാലെ എറണാകുളം സൗത്ത് – കടവന്ത്ര […]

Keralam

പള്ളിക്കരയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു ; ഒഴിവായത് വൻ ദുരന്തം

കൊച്ചി : പള്ളിക്കരയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. പള്ളിക്കര വെസ്റ്റ് മോറക്കാല മുട്ടൻ തൊട്ടിൽ ജോമോൻ്റെ വീട്ടിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഏകദേശം 40 അടി ഉയരത്തിൽ നിന്നാണ് മണ്ണും കല്ലും ഇടിഞ്ഞ് വീട്ടിലേക്ക് വീണത്. മണ്ണിടിച്ചിലിൽ വീടിന്റെ പിൻവശം പൂർണ്ണമായും തകർന്നു. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു […]

Keralam

കൊച്ചിയിൽ രാസലഹരിയുമായി യുവാക്കൾ പിടിയിൽ

കൊച്ചി : കൊച്ചിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച രാസലഹരിയുമായി യുവാക്കൾ പിടിയിൽ. തൊടുപുഴ സ്വദേശി ആഷിക് അൻസാരി(22), നോർത്ത് പറവൂർ സ്വദേശി സൂരജ് വി എസ് (21) എന്നിവരെയാണ് പിടികൂടിയത്. കൊച്ചി സിറ്റി ഡാൻസാഫ് ടീമും ഇൻഫോപാർക്ക് പോലിസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. 2.92 ഗ്രാം കൊക്കെയിനും 0.37 ഗ്രാം […]

Keralam

മദ്യക്കുപ്പിയില്‍ കൊക്കെയ്ന്‍ കടത്താന്‍ ശ്രമം; കൊച്ചിയില്‍ 13 കോടിയുടെ മയക്കുമരുന്ന് വേട്ട, കെനിയന്‍ പൗരന്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരിയില്‍ 13 കോടിയുടെ മയക്കുമരുന്നുമായി കെനിയന്‍ പൗരന്‍ പിടിയില്‍. ഡിആര്‍ഐ സംഘമാണ് ഇയാളെ പിടികൂടിയത്. വിമാനയാത്രക്കാരനായ ഇയാള്‍ ദ്രാവക രൂപത്തിലും ഖര രൂപത്തിലും കൊക്കെയ്ന്‍ കടത്താനാണ് ശ്രമിച്ചത്. മദ്യക്കുപ്പിയില്‍ ദ്രാവക രൂപത്തില്‍ 1100 ഗ്രാം കൊക്കെയ്‌നാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. 200 ഗ്രാം കൊക്കെയ്ന്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച […]

Keralam

മോണ്‍. ഡോ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം ജൂണ്‍ 30 ന്

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മോണ്‍. ഡോ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം ജൂണ്‍ 30 ഞായറാഴ്ച വൈകുന്നേരം നാലിന് വല്ലാര്‍പാടം ദേശീയ തീര്‍ത്ഥാടനകേന്ദ്ര ബസിലിക്ക അങ്കണത്തില്‍ നടക്കും. മെത്രാഭിഷേക തിരുക്കര്‍മ്മങ്ങളില്‍ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍  മുഖ്യകാര്‍മ്മികത്വം വഹിക്കും. വരാപ്പുഴ അതിരൂപതാ മുന്‍ മെത്രാപ്പോലീത്ത ഡോ. […]

Keralam

പെരിയാറിലേക്ക് മലിനജലം ഒഴുക്കിയ കമ്പനി അടച്ചു പൂട്ടിച്ചു

ഏലൂർ: പെരിയാറിലേക്ക് മലിനജലം ഒഴുക്കിയ എടയാറിലെ ചെറുകിട വ്യവസായശാല അടച്ചു പൂട്ടാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നൽകി. ചെറുകിട വ്യവസായ ശാലയായ സീജി ലൂബ്രിക്കൻസിനാണ് ബുധനാഴ്ച രാവിലെ അടച്ചു പൂട്ടാൻ നോട്ടീസ് നൽകിയത്. ഈ വ്യവസായശാലയിൽ നിന്ന് ബുധനാഴ്ച പുലർച്ചെ 2.40 നോടെ പെരിയാറിലേക്ക് മലിനജലം […]