Keralam

തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിൻ്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിൻ്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. തലയോട്ടി പൊട്ടിയതാണ് മരണത്തിന് മുഖ്യ കാരണം. കീഴ്താടിക്കും പൊട്ടലുണ്ട്. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴാകാം പൊട്ടലുണ്ടായത്. ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു. വാഹനം കയറിയാണോ പൊട്ടലുണ്ടായതെന്നും സംശയമുണ്ട്.  സംഭവത്തില്‍ കുഞ്ഞിൻ്റെ അമ്മയായ 23കാരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. […]

Keralam

നവജാത ശിശുവിൻ്റെ കൊലപാതകം; പ്രതിയായ യുവതിയുടെ ആണ്‍സുഹൃത്ത് തൃശ്ശൂര്‍ സ്വദേശിയെന്ന് സൂചന

കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിൻ്റെ കൊലപാതകത്തില്‍ പ്രതിയായ യുവതിയുടെ ആണ്‍സുഹൃത്ത് തൃശ്ശൂര്‍ സ്വദേശിയെന്ന് സൂചന. ബംഗ്‌ളൂരുവില്‍ പഠിക്കുന്ന സമയത്ത് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് വിവരം. പീഡനത്തിനിരയായെന്ന് 23 കാരിയായ യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് ഇക്കാര്യം അറിയില്ലായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു. കുഞ്ഞിനെ യുവതി തന്നെയാണ് ഫ്ലാറ്റില്‍ […]

Keralam

കൊച്ചിയിൽ നവജാത ശിശുവിൻ്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

കൊച്ചി: പനമ്പള്ളി നഗറിൽ നവജാത ശിശുവിൻ്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സമീപത്തെ ഫ്ലാറ്റുകളിലൊന്നിൽ നിന്ന് കുഞ്ഞിനെ പൊതിഞ്ഞുകെട്ടി താഴേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ വലിച്ചെറിയുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പോലീസ് പരിശോധന നടത്തുകയാണ്. കുഞ്ഞിനെ ജീവനോടെയാണോ അതോ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുറത്തേക്കെറിഞ്ഞതാണോ എന്നത് വ്യക്തമല്ല. […]

General Articles

കൊച്ചി ജയിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ചിത്രകാര സംഗമം; രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുപത്തിയഞ്ചോളം കലാപ്രതിഭകൾ പങ്കെടുത്തു

കൊച്ചി: ജയിന്‍ യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ക്യാമ്പസില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരും കലാകാരികളും ഒത്തുകൂടിയപ്പോള്‍ ക്യാന്‍വാസില്‍ പിറന്നത് അതിമനോഹര ചിത്രങ്ങള്‍. ജയിന്‍ യൂണിവേഴ്സിറ്റിയുടെ കീഴില്‍ ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശാന്തമണി കലാകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കൊച്ചി ക്യാമ്പസില്‍ കഴിഞ്ഞ രണ്ടുദിവസമായി നടന്ന ദേശിയ പെയിന്‍റിങ് ശില്‍പ്പശാലയിലാണ് 25 ഓളം […]

Keralam

സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണം; നഷ്ടമായ മുഴുവൻ ആഭരണങ്ങളും കണ്ടെത്തി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ പിടികൂടാനായത് പോലീസിൻ്റെ അഭിമാന നേട്ടമാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ. ഒരു കോടി 20 ലക്ഷം രൂപയുടെ ആഭരണം നഷ്ടമായിരുന്നുവെന്നും നഷ്ടമായ മുഴുവൻ ആഭരണങ്ങളും കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. 15 മണിക്കൂറിനുള്ളിൽ പ്രതി മുഹമ്മദ്‌ […]

Automobiles

കൊച്ചി നഗരത്തിൽ ചുറ്റിക്കറങ്ങാൻ ഇലക്ട്രിക്ക് സ്‌കൂട്ടർ വാടകയ്ക്ക്

കൊച്ചി നഗരത്തിൽ കീശകാലിയാകാതെ ചുറ്റിക്കറങ്ങാൻ ഇലക്ട്രിക്ക് സ്‌കൂട്ടർ ഇനി വാടകയ്ക്ക് കിട്ടും. സിക്കോ മൊബിലിറ്റി എന്ന സ്റ്റാർട്ട് അപ്പ് കമ്പിനിയാണ് പുതിയ ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, മറൈൻ ഡ്രൈവ്, ബ്രോഡ്‌വെ എന്നിവിടങ്ങളിൽ നിന്ന് ഇലക്ട്രിക്ക് സ്‌കൂട്ടർ വാടകയ്ക്ക് എടുക്കാം. പൂർണമായും മൊബൈൽ ആപ്പ് […]

Music

പ്രശസ്ത സം​ഗീതജ്ഞൻ കെ ജി ജയൻ അന്തരിച്ചു

കൊച്ചി: പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ കെ.ജി ജ‍യൻ അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. പ്രശസ്ത സിനിമ താരം മനോജ് കെ ജയന്‍ മകനാണ്. ജയവിജയ എന്ന പേരിൽ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികൾ നടത്തിയിരുന്നു. സിനിമ ഭക്തിഗാനങ്ങളിലൂടെ കർണാടക സംഗീതത്തെ ജനകീയമാക്കിയ സംഗീതജ്ഞൻ കൂടിയായിരുന്നു കെ.ജി ജയൻ. […]

Keralam

ട്വന്റി20 ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് പൂട്ടി

കൊച്ചി: സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് താല്‍കാലികമായി നിര്‍ത്തിവെക്കണമെന്ന ഉത്തരവിന് പിന്നാലെ കിഴക്കമ്പലത്തെ ട്വന്റി20 ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് പൂട്ടി. ഇതേതുടര്‍ന്ന് സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. റോഡില്‍ കിടന്നും ഇവര്‍ പ്രതിഷേധിച്ചു. ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കാം എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് […]

Keralam

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടിംഗ് മെഷീനുകളുടെ വിതരണം ആരംഭിച്ചു

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. പോളിംഗ് സാമഗ്രികളുടെ വിതരണം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കാണ് (എ ആർ ഒ) കളക്ടറേറ്റിലെ ഇലക്ഷന്‍ […]

Keralam

യുവനടനും ഗായകനുമായ സുജിത്ത് രാജ് വാഹനാപകടത്തിൽ അന്തരിച്ചു

കൊച്ചി: യുവനടനും ഗായകനുമായ സുജിത്ത് രാജ് കൊച്ചുകുഞ്ഞ് (32) വാഹനാപകടത്തിൽ അന്തരിച്ചു. ആലുവ-പറവൂർ റോഡ് സെറ്റിൽമെന്റ് സ്‌കൂളിന് മുന്നിൽ വെച്ചായിരുന്നു അപകടം. മാർച്ച് 26നുണ്ടായ അപകടത്തെ തുടർന്ന്‌ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിൽ വെച്ചാണ് സുജിത്തിൻ്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക.’കിനാവള്ളി’ എന്ന ചിത്രത്തിലൂടെയാണ് […]