Keralam

കൊച്ചിയിലെ ബാറിൽ വെടിവെയ്പ്പ്; രണ്ട് ജീവനക്കാർക്ക് പരിക്ക്

കൊച്ചി: കൊച്ചിയിലെ ബാറിൽ വെടിവെയ്പ്പ്. കതൃക്കടവിലെ ഇടശ്ശേരി ബാറിലാണ് വെടിവെപ്പുണ്ടായത്. ബാർ ജീവനക്കാരായ സിജിൻ, അഖിൽ എന്നിവർക്കാണ് പരുക്കേറ്റത്. സിജിന്റെ വയറിലും അഖിലിന്റെ കാലിലുമാണ് പരുക്കുള്ളത്. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നും ഇരുവരും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച രാത്രി 11.30ഓടെ ബാർ […]

Keralam

കൊച്ചിയില്‍ വൻ ലഹരിമരുന്ന് വേട്ട; 70 കോടിയുടെ എംഡിഎംഎ പിടികൂടി

കൊച്ചി: എറണാകുളത്ത് വൻ ലഹരിമരുന്നു വേട്ട. പറവൂരിൽ ഒരു കിലോ എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി. കരുമാലൂർ സ്വദേശികളായ നിഥിൻ വേണുഗോപാൽ, നിഥിൻ വിശ്വൻ എന്നിവരാണ് പിടിയിലായത്. സിനിമ ഷൂട്ടിങ്ങിന് എന്ന പേരിൽ വീട് വാടകയ്ക്ക് എടുത്തായിരുന്നു മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നത്. വിപണിയിൽ 70 കോടി രൂപ വില വരുന്ന […]

Keralam

ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാസലഹരി വില്‍പന: കൊച്ചിയിൽ യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ

കൊച്ചി: ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് രാസലഹരി വിൽപന നടത്തുന്ന പ്രധാനികൾ പിടിയിൽ. ഡിജോ ബാബു, റിജു, മൃദുല എന്നിവരെയാണ് ഹോട്ടലിൽ നിന്നു പിടികൂടിയത്. ഇവരിൽനിന്നു 19 ഗ്രാം എംഡിഎംഎ, 4.5 ഗ്രാം ഹഷീഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ […]

Keralam

കുപ്രസിദ്ധ കുറ്റവാളി മരട് അനീഷ് കൊച്ചിയിൽ പിടിയിൽ

കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി മരട് അനീഷ് പിടിയിൽ. കൊച്ചി സിറ്റി പൊലീസാണ് അനീഷിനെ പിടികൂടിയത്. തൃക്കാക്കരയിൽ നടന്ന കൊലപാതക കേസിലും പനങ്ങാട്ടെ തട്ടിക്കൊണ്ടുപോകൽ കേസിലും ഇയാളെ പൊലീസ് അന്വേഷിച്ചു വരുകയായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എ.അക്ബറിനു കിട്ടിയ വിവരത്തെ തുടർന്ന് എറണാകുളത്തെ […]

Keralam

‘മല്ലു ട്രാവലര്‍’ ഷാക്കിര്‍ സുബാന്‍ കൊച്ചിയിലെത്തി

കൊച്ചി: സൗദി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച വ്‌ളോഗര്‍ ഷാക്കിര്‍ സുബാന്‍ കൊച്ചിയിലെത്തി. താന്‍ നിരപരാധിയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും മല്ലു ട്രാവലര്‍ എന്ന പേരില്‍ വ്‌ളോഗ് ചെയ്യുന്ന ഷാക്കിര്‍ സുബാന്‍ പ്രതികരിച്ചു. ‘നിരപരാധിയാണ്. പേടിക്കേണ്ട ആവശ്യമില്ല. കോടതിയില്‍ തെളിയിക്കും. നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. ജീവിതം […]

Keralam

കൊച്ചിയില്‍ അഞ്ച് കോടി രൂപ മൂല്യം വരുന്ന ആംബര്‍ഗ്രീസുമായി രണ്ടുപേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ കോടികളുടെ വിലവരുന്ന ആംബര്‍ഗ്രീസുമായി (തിമിംഗല ഛര്‍ദി) രണ്ടു പേര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശികലായ വിശാഖ്, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. ഡിആര്‍ഐ ആണ് പ്രതികളെ പിടികൂടിയത്. ഇവരില്‍നിന്ന് 8.7 കിലോ ആംബര്‍ഗ്രീസാണ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയില്‍ അഞ്ചു കോടിയോളം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത ആംബര്‍ഗ്രീസെന്ന് ഡിആര്‍ഐ പറഞ്ഞു. […]

No Picture
Keralam

കൊച്ചിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ രണ്ട് സ്ത്രീകൾ വാഹനമിടിച്ച് മരിച്ചു

കൊച്ചി: റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വാഹനമിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. കാംകോയിലെ ജീവനക്കാരായ മറിയം, ഷീബ എന്നിവരാണ് മരിച്ചത്. അത്താണി കാംകോയ്ക്ക് സമീപം രാവിലെ ഏഴ് മണിയ്ക്കായിരുന്നു അപകടം. തമിഴ്‌നാട്ടിൽ നിന്ന് ആലുവയിലേക്കെത്തിയ പിക്ക് അപ്പ് വാൻ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയിൽ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും […]

Keralam

പശ്ചിമബംഗാളില്‍ നിന്ന് വിദ്യാര്‍ഥിനികളെ കടത്തിക്കൊണ്ടുവന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ കൊച്ചിയില്‍ പിടിയില്‍

പശ്ചിമബംഗാളില്‍ നിന്ന് വിദ്യാര്‍ഥിനികളെ കടത്തിക്കൊണ്ടുവന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ കൊച്ചിയില്‍ പിടിയില്‍. ചെങ്ങമനാട് പുറയാര്‍ ഗാന്ധിപുരത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ടെന്‍ഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെയെത്തിച്ച ബിഹാര്‍ സ്വദേശികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്‌കൂള്‍ യൂണിഫോം ധരിച്ച 13 കാരിയെയും 17കാരിയെയും താമസ സ്ഥലത്ത് എത്തിച്ച രണ്ട് ബിഹാര്‍ സ്വദേശികളെ […]

No Picture
Keralam

കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി അപകടം; 8 പേരെ രക്ഷപ്പെടുത്തി

കൊച്ചി: കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി അപകടം. ഏട്ട് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരെ കോസ്റ്റ്ഗാർഡ് എത്തി രക്ഷപ്പെടുത്തി. കൊച്ചിയിൽ നിന്ന് 21 നോട്ടിക്കൽ മൈൽ അകലെയായിരുന്നു മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. അർൺവേഷ് കപ്പലിന്‍റെയും അഡ്വാൻസ്ഡ് ലൈറ്റ് കോംപാക്‌ട് ഹെലികോപ്ററ്ററിന്‍റെയും സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.

Health

വണ്ണം കുറക്കാൻ ശസ്ത്രക്രിയ നടത്തി, യുവതി ഗുരുതരാവസ്ഥയിൽ; കൊച്ചിയിലെ സ്വകാര്യ ക്ലിനിക്കിനെതിരെ പരാതി

കൊച്ചി: വണ്ണം കുറക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയ സ്വകാര്യ ക്ലിനിക്കിനെതിരെ അന്വേഷണം. ശസ്ത്രക്രിയക്ക് വിധേയയായ യുവതി ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിരുവനന്തപുരം സ്വദേശി വർഷയുടെ ആരോഗ്യ നിലയാണ് ശസ്ത്രക്രിയക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായത്. ചികിത്സ പിഴവ് ആരോപിച്ച് കൊച്ചി കലൂരിലെ ക്ലിനിക്കിനെതിരെ യുവതിയുടെ കുടുംബം […]