India

തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന് ഹൈബി; പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് കൊച്ചിക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡൻ എംപി. ഇക്കഴിഞ്ഞ മാർച്ചിൽ പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിലാണ് ഹൈബി ഈഡൻ ഈ ആവശ്യം ഉന്നയിച്ചത്. തുടർന്ന് കേന്ദ്ര സർക്കാർ‌ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി. ഹൈബി ഈഡന്റെ നിർദ്ദേശം അപ്രായോഗികമാണെന്ന് നിലപാടെടുത്ത മുഖ്യമന്ത്രി ഇക്കാര്യം ഫയലിലും കുറിച്ചു.  […]

Keralam

മാലിന്യ പ്രതിസന്ധി; കൊച്ചിയിൽ സി.എൻ.ജി പ്ലാന്റ് നിർമ്മിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്

മാലിന്യ പ്രതിസന്ധി പരിഹരിക്കാൻ കൊച്ചിയിൽ സി.എൻ.ജി പ്ലാന്റ് നിർമ്മിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. ബി.പി.സി.എൽ നിർമ്മാണ ചിലവ് വഹിക്കും. ബി.പി.സിഎല്ലുമായി ഇക്കാര്യം തത്വത്തിൽ ധാരണയായി. ഒരു കൊല്ലത്തിനകം പ്ലാന്റ്സ്ഥാപിക്കും. കൊച്ചിയിലെ മാലിന്യ നീക്കത്തിലെ നിർണായക ചുവടുവയ്‌പ്പാകും ഇതെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴുള്ള മാലിന്യ നീക്കം ചെയ്യാൻ വിവിധ ഏജൻസികളുമായി […]

Keralam

പ്രധാനമന്ത്രി കൊച്ചിയിൽ നാളെ ക്രൈസ്തവ സഭാധ്യക്ഷന്മാരെ കാണും

കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ എട്ട് ക്രൈസ്തവ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. നാളെ വൈകിട്ട് ഏഴ് മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. കൊച്ചിയിൽ വെല്ലിങ്ങ് ടൺ ഐലന്റിലെ താജ് മലബാർ ഹോട്ടലിൽ വെച്ചാണ് കൂടിക്കാഴ്ച. സിറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ […]

No Picture
India

രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലയിൽ കൊച്ചിയും

ദില്ലി : രാജ്യത്തെ പത്ത് അതീവ സുരക്ഷ മേഖലകളിൽ കൊച്ചിയും. കൊച്ചിയിലെ കൂണ്ടനൂർ മുതൽ എം ജി റോഡ് വരെയാണ് അതീവ സുരക്ഷ മേഖലയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയത്. ദക്ഷിണ നാവിക കമാന്‍ഡും കപ്പല്‍ശാലയും സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഇത്. ഈ തന്ത്ര പ്രധാന മേഖലകളില്‍ ഔദ്യോഗിക രഹസ്യനിയമം ബാധകമാകും. […]

No Picture
Keralam

കൊച്ചിയിൽ സ്വകാര്യ ബസുകളിൽ പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവര്‍മാര്‍ പിടിയില്‍

കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിച്ച 26 ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും നാല് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയെന്ന് കൊച്ചി ഡിസിപി എസ്. ശശിധരന്‍ പറഞ്ഞു.  കൊച്ചിയില്‍ ഇന്ന് രാവിലെ മാത്രം നടത്തിയ പരിശോധനയില്‍ 32 […]

No Picture
Keralam

പുതുവൽസരഘോഷം; കൊച്ചിയിൽ ഒരുങ്ങുന്നത് ഭീമൻ പാപ്പാ‍ഞ്ഞി

കൊച്ചി: ഇത്തവണ പുതുവത്സരാഘോഷത്തിനായി കൊച്ചിയിൽ ഒരുങ്ങുന്നത് ഭീമൻ പാപ്പാ‍ഞ്ഞി. ചരിത്രത്തിലാദ്യമായി അറുപത് അടി നീളത്തിലാണ് പാപ്പാഞ്ഞിയുടെ നിർമ്മാണം. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് കൊച്ചിയിൽ വീണ്ടും പാപ്പാഞ്ഞി ഒരുങ്ങുന്നത്.  ഒരു വർഷത്തെ ദുഖം മുഴുവൻ പാപ്പാഞ്ഞിക്കൊപ്പം കത്തിച്ചു കള‍ഞ്ഞാണ് കൊച്ചിക്കാർ പുതുവത്സരത്തെ വരവേൽക്കുന്നത്. ഇത്തവണ കൊറോണ വൈറസിനെ കീഴടക്കിയ […]

No Picture
Sports

ഐപിഎല്‍ താരലേലം ഇന്ന് കൊച്ചിയിൽ; പ്രതീക്ഷയോടെ മലയാളി താരങ്ങള്‍

കൊച്ചി: ഫുട്ബോൾ ലോകകപ്പ് ആവേശം ഒഴിഞ്ഞു, ഇനി ഐപിഎല്ലിനായുളള  കാത്തിരിപ്പിലാണ് കായിക പ്രേമികള്‍. 2023 ഏപ്രിലിലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16-ാം സീസണ്‍ ആരംഭിക്കുക. ഇതിന്റെ ഭാഗമായുളള താരലേലം  ഇന്ന് കൊച്ചിയില്‍ നടക്കും. ആദ്യമായാണ് ഐപിഎല്‍ താര ലേലത്തിന് കൊച്ചി വേദിയാവുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് ലേലം ആരംഭിക്കുന്നത്. […]

No Picture
Keralam

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് ഇന്ന് കൊച്ചിയിൽ തുടക്കം

കൊച്ചി: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് ഇന്ന് കൊച്ചിയിൽ തുടക്കം. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്യും. കൊച്ചി നഗരത്തിലെ ആറ് സ്കൂളിലാണ് മത്സരങ്ങൾ. അഞ്ച് വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണ് മത്സരങ്ങൾ. 5000ത്തിൽ അധികം വിദ്യാർത്ഥികൾ ഇത്തവണ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കും. മറ്റു ജില്ലകളിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ […]