
വെറും പതിനഞ്ചു പന്തില്‍ കോഹ്‌ലി മടങ്ങി, നിരാശരായി ആരാധകക്കൂട്ടം, സ്റ്റേഡിയം കാലി!
ന്യൂഡല്‍ഹി: കിങ് കോഹ്‌ലിയുടെ, പതിറ്റാണ്ടിനു ശേഷമുള്ള രഞ്ജി ട്രോഫി മത്സരം ആഘോഷിക്കാനായി കോട് ലയില്‍ എത്തിയ അയ്യായിരത്തിലേറെ വരുന്ന ആരാധകരെ നിരാശയിലാഴ്ത്തി താരം ആറു റണ്‍സിനു പുറത്ത്. റെയില്‍വേസുമായുള്ള മത്സരത്തില്‍ വെറും പതിനഞ്ചു പന്താണ് കോഹ്‌ലി ക്രീസില്‍ നിന്നത്. പേസര്‍ ഹിമാംശു സാങ്‌വന്റെ പന്തില്‍ കോഹ്‌ലി ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു. […]