Keralam

പുനർജന്മം കാത്ത് ആലുവ – മൂന്നാർ രാജപാത

കോതമംഗലം: സഞ്ചാരികളുടെ പ്രിയപ്പെട്ട പാതയാണ് പഴയ ആലുവ – മൂന്നാർ രാജപാത. കോതമംഗലത്ത് നിന്ന് തുടങ്ങി കീരമ്പാറ, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, പിണ്ടിമേഡ്, കുഞ്ചിയാർ, കുറത്തിക്കുടി, പെരുമ്പൻകുത്ത്, നല്ലതണ്ണി, കല്ലാർ ടീ എസ്റ്റേറ്റ് കൂടി മൂന്നാറിൽ എത്തുന്ന റോഡ്. എന്നാൽ, ഇരുവശത്തും പ്രകൃതി മനോഹാരിത കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന ഈ റോഡ് […]

Environment

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കൂട്ടത്തിൽ ഇഞ്ചത്തൊട്ടിയും ; ആശങ്കയിൽ പ്രദേശവാസികൾ

കോതമംഗലം: പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രം പുറത്തുവിട്ടഡ അഞ്ചാം കരട് വിജ്ഞാപന ഭൂപടത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടി വാർഡും. എറണാകുളം ജില്ലയിൽ പശ്ചിമഘട്ടത്തിൽ ഉൾപ്പെട്ടുപോയിട്ടുള്ള ഒരേയൊരു വില്ലേജാണ് കുട്ടമ്പുഴ. സർക്കാർ നിർദേശ പ്രകാരം അതിർത്തി നിർണയത്തിന്‍റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ കഴിഞ്ഞ മേയ് മാസം തയാറാക്കിക്കൊടുത്ത പ്രാദേശിക […]

Keralam

96 ന്റെ നിറവിൽ യാക്കോബായ സഭയുടെ ഇടയ ശ്രേഷ്ഠൻ

കോതമംഗലം: മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അമരക്കാരൻ ശ്രേഷ്ഠ കതോലിക്ക ആബൂൻ മോർ ബസേലിയോസ്‌ തോമസ് പ്രഥമൻ ബാവക്കു തിങ്കളാഴ്ച 96വയസ്. പ്രതിസന്ധികളിൽ പതറാത ക്രൈസ്തവ ദർശനത്തിലൂന്നി ഒട്ടും പരിഭവങ്ങൾ ഇല്ലാതെയാണ് ബാവ തിരുമേനിയുടെ ധന്യ ജീവിതം ഈ വാർദ്ധക്യത്തിലും കടന്നു പോകുന്നത്. എറണാകുളം ജില്ലയിലെ പുത്തൻ […]

Keralam

കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ അപകടക ഭീഷണിയായി മരങ്ങൾ

കോതമംഗലം: കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ മഴക്കാറ് കണ്ടാൽ കോതമംഗലം – അടിമാലി റൂട്ടിൽ സഞ്ചരിക്കുന്നവരുടെ നെഞ്ചിനുള്ളിൽ തീയാണ്. ദേശീയപാതയിൽ കഴിഞ്ഞ ദിവസം ആറിടത്താണ് മരം വീണ് അപകടവും ഗതാഗത തടസവും ഉണ്ടായത്. നേര്യമംഗലം വില്ലാഞ്ചിറയിൽ മഴക്കൊപ്പമുണ്ടായ കാറ്റിൽ റോഡരുകിൽ നിന്ന മരം കെഎസ്ആർടിസി ബസിനു മുകളിലേക്ക് വീണത് വെട്ടിമാറ്റി […]

Keralam

ഒരുമണിക്കൂർ തുടർച്ചയായി നൃത്തം, ലയ ലാസ്യ ഭംഗിയിൽ വിസ്മയം തീർത്ത് നാലാം ക്ലാസുകാരി

കോതമംഗലം: നൃത്ത വേദിയിൽ വിസ്മയം തീർക്കുകയാണ് കോതമംഗലകാരി സൻവി. ഒരുമണിക്കൂർ തുടർച്ചയായി നൃത്തം അവതരിപ്പിച്ച് കോതമംഗലം ക്രിസ്തുജ്യേതി ഇന്റർനാഷണൽ സ്‌കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയായ സൻവി സന്ദീപ് കാണികളുടെ കൈയടി നേടി. ഇഞ്ചൂർ പള്ളിക്കൽ കാവ് ഭഗവതി ക്ഷേത്രം മകം പുരം മഹോത്സവത്തോട നുബന്ധിച്ച് നടന്ന കലാപരിപാടിയിലാണ് സൻവി […]

Keralam

കോതമംഗലം മേഖലയിൽ കപ്പകൃഷിയിൽ അഴുകൽ രോഗം, കർഷകർ പ്രതിസന്ധിയിൽ

കോതമംഗലം : കപ്പക്കൃഷിയിൽ അഴുകൽരോഗം വ്യാപകമാകുന്നു. വാരപ്പെട്ടി പഞ്ചായത്തിലെ വിവിധപ്രദേശങ്ങളിലാണ് രോഗബാധ കണ്ടുതുടങ്ങിയത്. ഒരുമാസം പ്രായമായ കൃഷിയിൽവരെ രോഗം പടർന്നതോടെ കർഷകർ പ്രതിസന്ധിയിലാണ്. കോഴിവളം കൂടുതലായി ഉപയോഗിച്ച ഇടങ്ങളിലാണ് അഴുകൽബാധ കണ്ടത്തിയത്. വളർച്ചയെ ത്തിയ കപ്പയിലും രോഗം ബാധിക്കാൻ സാധ്യതയുണ്ട്. ഏപ്രിൽ-മേയ് മാസങ്ങളിലും സെപ്ത‌ംബർ- ഒക്ടോബർ മാസങ്ങളിലുമാണ് കപ്പ […]

Keralam

കൊടിയ വേനൽക്കാലത്ത് കാഴ്ച‌യുടെ വസന്തമൊരുക്കി മുട്ടുകാട് സൂര്യകാന്തിപ്പാടം

കോതമംഗലം: ഈ കൊടിയ വേനൽക്കാലത്ത് വസന്തത്തിന്റെ മനോഹര കാഴ്‌ച പകർന്ന് മുട്ടുകാട് പാടശേഖരം. നെല്ലിനങ്ങൾ മാത്രം വിളഞ്ഞിരുന്ന പാടത്ത് ഇക്കുറി വിളഞ്ഞിരിക്കുന്നത് സൂര്യകാന്തികളാണ്.കാഴ്ച്ചകളുടെ പുതുമ പകരുകയാണ് ഈ പാടശേഖരത്തിലെ സൂര്യകാന്തികൾ. വേനൽക്കാല അവധി ആഘോഷിക്കാനെത്തുന്ന വിനോദ സഞ്ചാരികളടക്കം നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. കടുത്ത ചൂടിലും പൂത്തു നിൽക്കുന്ന […]

Keralam

കോതമംഗലം പോലീസ് സ്റ്റേഷനിലെ എസ്ഐയെ കാണ്മാനില്ല

കൊച്ചി: കോതമംഗലം പോലീസ് സ്റ്റേഷനിലെ എസ്ഐ ഷാജി പോളിനെ കാണ്മാനില്ല. ഇന്നലെ രാവിലെ ഒൻപതു മുതൽ പൈങ്ങോട്ടൂരെ വീട്ടിൽ നിന്നാണു കാണാതായത്. സംഭവത്തിൽ പോത്താനിക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. ജോലിഭാരം മൂലം ആത്മഹത്യക്കുറിപ്പ് എഴുതിവെച്ച് ഷാജി വീട്ടിൽ നിന്നു പോയതാണെന്നാണു സൂചന.

Keralam

അസം ചുരക്ക കൃഷിയിൽ വിജയം കൊയ്ത് കോതമംഗലത്തെ യുവ കർഷകൻ

കോതമംഗലം: ഇതര സംസ്ഥാന ഉപഭോക്താക്കളെ ലക്ഷ്യമാക്കി അസം ചുരക്ക കൃഷിയാരംഭിച്ച് വിജയം കൊയ്തിരിക്കയാണ് കോതമംഗലം പല്ലാരിമംഗലം സ്വദേശി അജ്മൽ എന്ന യുവാവ്. ഇദ്ദേഹത്തിൻ്റെ വാരപ്പെട്ടിയിലെ കൃഷിയിടത്തിൽ ആസാം ചുരക്ക വിളവെടുപ്പ് നടന്നു. അസമിൽ നിന്ന് വിത്തുകളെത്തിച്ച് പരീക്ഷണാടിസ്ഥാനത്തിൽ അടിവാട് അരയേക്കറോളം വരുന്ന സ്ഥലത്ത് കൃഷി ചെയ്ത് വിജയം നേടിയതിനെ തുടർന്നാണ് […]

Keralam

കോതമംഗലത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കോതമംഗലം: കോതമംഗലത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. 72കാരിയായ സാറാമ്മയാണ് മരിച്ചത്. തലക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. കോതമംഗലം കള്ളാടാണ് സംഭവം നടന്നത്. വീട്ടമ്മ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഭക്ഷണം കഴിച്ച് ഡൈനിങ് ടേബിളില്‍ ഇരുന്ന സാറാമ്മയെ പിന്നില്‍ നിന്ന് മാരകായുധം വെച്ച് അടിച്ചുവെന്നാണ് പ്രാഥമിക നിഗമനം. […]