District News

നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി

കോട്ടയം: നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി ഭാഗത്ത് പേമലമുകളേൽ വീട്ടിൽ കൊച്ചച്ചു എന്ന് വിളിക്കുന്ന അനുജിത്ത്കുമാർ (22), രാമപുരം ഇടിയനാൽ നെല്ലിയാനിക്കുന്ന് ഭാഗത്ത് താന്നിക്കവയലിൽ വീട്ടിൽ അജിത്കുമാർ (23) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം […]

District News

സ്വകാര്യ ബസുകളെ തകർക്കാൻ അവയ്ക്കു തൊട്ടു മുൻപ് സർവീസ് നടത്തി കെഎസ്ആർടിസി

ഈരാറ്റുപേട്ട സ്വകാര്യ ബസുകളെ തകർക്കാൻ അവയ്ക്ക് തൊട്ടു മുൻപ് സർവീസ് നടത്തി കെഎസ്ആർടിസി. നഷ്ടത്തിലാകുന്നതോടെ സ്വകാര്യ ബസ് സർവീസ് അവസാനിപ്പിക്കും. അധികം വൈകാതെ കെഎസ്ആർടിസിയും സർവീസ് നിർത്തും. പാതാമ്പുഴ റൂട്ടിലാണ് സ്വകാര്യ ബസിനു മുൻപിൽ ഓടി കെഎസ്ആർടിസിയുടെ സർവീസ്. മലയോര മേഖലകളിലേക്കു സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ തകർക്കാൻ […]

District News

മുൻ സംസ്ഥാന ഗുസ്തി താരം കെ. ജയകുമാർ അന്തരിച്ചു

കോട്ടയം : മാന്നാത്ത് വെസ്റ്റ് ( മണ്ഡപത്തിൽ) പരേതനായ കൃഷ്ണൻകുട്ടി നായരുടെ മകൻ മുൻ സംസ്ഥാന,യൂണിവേഴ്സിറ്റി ഗുസ്തി താരം. (ബെംഗളുരു മിലട്ടറി ഡി.എസ്.സി.) കെ.ജയകുമാർ ( 55) നിര്യാതനായി. സംസ്കാരം നാളെ നാലിന് നട്ടാശ്ശേരി പുത്തേട്ട് വീട്ടുവളപ്പിൽ നടക്കും. മാതാവ് തങ്കമണിയമ്മ ( മണ്ഡപത്തിൽ കുടുംബാംഗം). ഭാര്യ പ്രീതി […]

District News

കോട്ടയത്ത് സ്വകാര്യ ബസിൽ നിന്ന് വീണ് വയോധികൻ മരിച്ചു

കോട്ടയം: ആർപ്പൂക്കര പിണഞ്ചിറക്കുഴിയിൽ സ്വകാര്യ ബസിൽ നിന്നും വീണ് വയോധികൻ മരിച്ചു. ആർപ്പൂക്കര സ്വദേശിയായ പാപ്പൻ (72) ആണ് മരിച്ചത്. ആർപ്പൂക്കര – കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ നിന്നാണ് ഇദ്ദേഹം വീണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കോട്ടയം ഭാഗത്തേയ്ക്ക് പോകുന്നതിനായി പാപ്പൻ ബസിൽ […]

District News

കുമരകത്ത് അതിശക്തമായ കാറ്റിൽ വാഹനങ്ങൾ അപകടത്തിൽപെട്ടു ; ജില്ലയിലുടനീളം പരക്കെ നാശനഷ്ടം

കോട്ടയം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. കോട്ടയം ജില്ലയിൽ മഴയ്ക്കൊപ്പം അതിശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. കാറ്റിൽ പരസ്യ ബോർഡുകളും വീടുകളുടെ മോൽക്കൂരകളും വാട്ടർ ടാങ്കുകളുമടക്കം നിലംപതിച്ചിട്ടുണ്ട്. ജില്ലയിലുടനീളം കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യ്തിട്ടുണ്ട്. ബുധനാഴ്ച വൈകിട്ടോടെ അനുഭവപ്പെട്ട ചുഴലിക്കാറ്റിന് സമാനമായ കാറ്റിൽ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടത്തിൽപെട്ടു. […]

District News

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച  ( ജൂൺ 27) അവധി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ.

District News

കോട്ടയത്തെ ആകാശപാത നോക്കുകുത്തിയായെന്ന് തിരുവഞ്ചൂര്‍; പൊളിച്ചു മാറ്റേണ്ടി വരുമെന്ന് ഗണേഷ്കുമാര്‍

കോട്ടയത്തെ ആകാശപാത നിർമ്മാണം പൂർത്തിയാക്കണമെന്ന് നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ ശ്രദ്ധക്ഷണിക്കൽ. ജനങ്ങളുടെ മുന്നിൽ നോക്കുകുത്തിയായി ആകാശപാത നിൽക്കുകയാണ്. ദയവായി മുഖ്യമന്ത്രി ഇടപെടണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. എന്നാല്‍ കോട്ടയം ആകാശപാതയിൽ സർക്കാർ പണം ദുർവ്യയം ചെയ്തെന്ന് മന്ത്രി ഗണേഷ് കുമാർ മറുപടി നല്‍കി. മുഖ്യമന്ത്രി വേണമെങ്കിൽ പരിശോധിക്കട്ടെയെന്നും പരിശോധിച്ചാൽ കൂടുതൽ […]

District News

കോട്ടയത്ത് അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം : അധ്യാപകന്‍ സ്‌കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. തലയോലപ്പറമ്പ് ബഷീര്‍ സ്‌മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പിപി സന്തോഷ് കുമാർ(53) ആണ് മരിച്ചത്.  ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് പോകുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞുവീഴുകയായിരുന്നു. സന്തോഷ് കുഴഞ്ഞുവീഴുന്നതുകണ്ട് വിദ്യാര്‍ഥികള്‍ പരിഭ്രാന്തരായി. ഇതോടെ മറ്റ് അധ്യാപകരെത്തി ഉടന്‍ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ […]

Keralam

തദ്ദേശീയ മാർക്കറ്റിൽ റബ്ബറിന് വീണ്ടും വില കൂടി; അന്താരാഷ്ട്ര വിലയേക്കാൾ 20 രൂപ കൂടുതൽ

കോട്ടയം: നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര വിലയെയും മറികടന്ന് റബ്ബറിന്റെ ആഭ്യന്തര വില. ബാങ്കോക്കിൽ 185 രൂപയാണ് നിലവിലെ വില. അതേ സമയം തദ്ദേശീയ വില 204 രൂപ പിന്നിട്ടു. തായ്‌ലൻഡിലും മറ്റും വിളവെടുപ്പ് വര്‍ധിച്ചതും വിപണിയിൽ കൂടുതൽ ചരക്കെത്തിയതുമാണ് ഇത്തവണ അന്താരാഷ്ട്ര വില ഇടിയാന്‍ കാരണം. കഴിഞ്ഞ […]

District News

കനത്ത മഴ; കോട്ടയത്ത് കാറിന് മുകളിലേക്ക് മരം വീണ് അപകടം

കോട്ടയം: കോട്ടയത്ത് ശക്തമായ മഴയിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. കോട്ടയം പെരുന്നയിലാണ് അപകടം. കാറിനുള്ളിൽ യാത്രക്കാർ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവായി.കാർ പൂർണമായും തകർന്നു. യാത്രക്കാരൻ വാഹനം പാർക്കു ചെയ്ത് പോയതിനു പിന്നാലെയായിരുന്നു അപകടം.ആർക്കും പരുക്കേറ്റിട്ടില്ല. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം എംസി റോഡിൽ ഗതാഗതം […]