കനത്ത മഴ; കോട്ടയം ജില്ലാ ആശുപത്രിയുടെ മോർച്ചറി കെട്ടിടത്തിന് മുകളിൽ മരം വീണു; മോർച്ചറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വച്ചു
കോട്ടയം: കനത്ത മഴയെത്തുടർന്ന് കോട്ടയം ജില്ലാ ആശുപത്രിയുടെ മോർച്ചറി കെട്ടിടത്തിന് മുകളിൽ മരംവീണു. കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതിനാൽ മോർച്ചറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. മരം വീഴുമ്പോൾ ഒരു മൃതദേഹം മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ഈ മൃതദേഹം മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.