Keralam

തദ്ദേശീയ മാർക്കറ്റിൽ റബ്ബറിന് വീണ്ടും വില കൂടി; അന്താരാഷ്ട്ര വിലയേക്കാൾ 20 രൂപ കൂടുതൽ

കോട്ടയം: നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര വിലയെയും മറികടന്ന് റബ്ബറിന്റെ ആഭ്യന്തര വില. ബാങ്കോക്കിൽ 185 രൂപയാണ് നിലവിലെ വില. അതേ സമയം തദ്ദേശീയ വില 204 രൂപ പിന്നിട്ടു. തായ്‌ലൻഡിലും മറ്റും വിളവെടുപ്പ് വര്‍ധിച്ചതും വിപണിയിൽ കൂടുതൽ ചരക്കെത്തിയതുമാണ് ഇത്തവണ അന്താരാഷ്ട്ര വില ഇടിയാന്‍ കാരണം. കഴിഞ്ഞ […]

District News

കനത്ത മഴ; കോട്ടയത്ത് കാറിന് മുകളിലേക്ക് മരം വീണ് അപകടം

കോട്ടയം: കോട്ടയത്ത് ശക്തമായ മഴയിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. കോട്ടയം പെരുന്നയിലാണ് അപകടം. കാറിനുള്ളിൽ യാത്രക്കാർ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവായി.കാർ പൂർണമായും തകർന്നു. യാത്രക്കാരൻ വാഹനം പാർക്കു ചെയ്ത് പോയതിനു പിന്നാലെയായിരുന്നു അപകടം.ആർക്കും പരുക്കേറ്റിട്ടില്ല. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം എംസി റോഡിൽ ഗതാഗതം […]

District News

കോട്ടയം തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മോഷണം ; പ്രതി പിടിയിൽ

കോട്ടയം : തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മോഷണം നടത്തിയയാൾ പിടിയിൽ. ആലപ്പുഴ സ്വദേശിയായ ആശാകുമാറാണ് പിടിയിലായത്. ജൂൺ അഞ്ചിന് രാത്രിയിലാണ് ക്ഷേത്രത്തിൽ മോഷണം ശ്രമം നടന്നത്. ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ തകർത്ത് മോഷ്ടാവ് പണം അപഹരിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച സിസിടിവി ക്യാമറാ ദൃശ്യങ്ങളും വിരലടയാളവും തിരിച്ചറിഞ്ഞാണ് […]

Keralam

ജോർജ് ജോസഫ് പൊടിപാറയുടെ ഇരുപത്തിയഞ്ചാം ചരമ വാർഷികദിനാചരണം ജൂൺ 22 ന്

ഏറ്റുമാനൂർ: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വികസനത്തിന് ദിശാബോധം നൽകി നായകത്വം വഹിച്ച ജോർജ് ജോസഫ് പൊടിപാറയുടെ ഇരുപത്തിയഞ്ചാം ചരമ വാർഷിക ദിനാചരണം ജൂൺ 22 ന് വൈകുന്നേരം 4 -ന് കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫിസിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.സമ്മേളനം ഉദ്ഘാടനം ചെയ്യും. […]

District News

കോട്ടയം കൊപ്രത്ത് ശ്രീദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിനു സമീപം മോഷണം

കോട്ടയം :  മഴക്കാലം എത്തിയതോടെ കോട്ടയം കലക്ടറേറ്റ് വാർഡിലും മോഷണം പെരുകുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ കൊപ്രത്ത് ശ്രീദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി, കെ.ആർ. വേണുഗോപാലിന്റെ പലചരക്ക് കട എന്നിവിടങ്ങളിൽ മോഷണം നടന്നു. നിർമ്മാണത്തിൽ ഇരിക്കുന്ന വീടിന്റെ വയറിങ് സാമഗ്രികളും മോഷ്ടിച്ചു. വേണുഗോപാലിന്റെ കടയിലെ സിസിടിവിയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ […]

District News

സംക്രാന്തിയിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : കോട്ടയം സംക്രാന്തിയിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ഓട്ടോ ഡ്രൈവറായ സംക്രാന്തി മാളിയേക്കൽ വീട്ടിൽ സിബി (53)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ വീടിനു സമീപത്തോടെ ചേർന്ന് ഓട്ടോറിക്ഷക്കുള്ളിൽ ആണ് മൃതദേഹം കണ്ടത്. രാവിലെ ഏഴുമണിയോടുകൂടി നാട്ടുകാരാണ് ഓട്ടോറിക്ഷക്കുള്ളിൽ ഇദ്ദേഹത്തെ മരിച്ച […]

District News

മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം: മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ കടിയേറ്റ് സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രശ്‌നം ഗുരുതരമായതോടെ പഞ്ചായത്ത് നായകളെ പിടികൂടാനും പേവിഷ പ്രതിരോധ കുത്തിവെപ്പെടുക്കാനും തുടങ്ങിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ക്യാമ്പസിനുള്ളില്‍ ആറ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കാണ് തെരുവ് […]

Local

മാന്നാനം സെന്റ് ജോസഫ്സ് യു പി സ്കൂളിൽ വായനാദിനം ആഘോഷിച്ചു

മാന്നാനം : മാന്നാനം സെന്റ് ജോസഫ്സ് യു പി സ്കൂളിൽ വായനാദിനം ആഘോഷിച്ചു. കുട്ടികളുടെ അസംബ്ലിയോടുകൂടി തുടങ്ങിയ ആഘോഷം സ്കൂൾ ഹെഡമാസ്റ്റർ ഫാ.സജി പാറക്കടവിൽ CMI ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി വായന മത്സരവും, ക്വിസ്, പോസ്റ്റർ, ആസ്വാദനക്കുറിപ്പ് മത്സരങ്ങളും നടത്തുകയുണ്ടായി. മൊബൈൽ ഫോണുകൾക്ക് അടിമപ്പെട്ടിരിക്കുന്ന […]

Local

വായന ദിന സന്ദേശം തപാൽ കാർഡിലൊരുക്കി അതിരമ്പുഴ സെന്റ് അലോഷ്യസ് എൽ.പി സ്കൂൾ കുരുന്നുകൾ

അതിരമ്പുഴ: മലയാളിയെ വായിക്കാൻ പ്രേരിപ്പിച്ച, കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് വായനാദിനം അതിരമ്പുഴ സെന്റ് അലോഷ്യസ് എൽ.പി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഫാ. അലക്സ് വടശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഹെഡ്മിസ്റ്റേഴ്സ് ബീന ജോസഫ് സ്വാഗതം ആശംസിച്ചു. […]

District News

തിരുനക്കര ബസ് സ്റ്റാൻഡിൽ കാത്തിരിപ്പ് കേന്ദ്രം നിർമിക്കാൻ നഗരസഭ

കോട്ടയം: കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിൽ താൽക്കാലിക കാത്തിരിപ്പു കേന്ദ്രം നിർമിക്കാനുള്ള അജൻഡ ചർച്ച ചെയ്യാൻ നഗരസഭാ കൗൺസിൽ യോഗം ചേരുന്നതിനു മണിക്കൂറുകൾക്കു മുൻപ് ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷത്തിന്റെ സമരം. തട്ടിക്കൂട്ട് സമരമെന്നു ആക്ഷേപിച്ചു ഭരണപക്ഷം. എന്നാൽ സമരം ചെയ്തതിനാലാണു തീരുമാനം ഉണ്ടായതെന്നു പ്രതിപക്ഷം ഒരാഴ്ചയ്ക്കുള്ളിൽ ബസ് […]