District News

കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (2023 ജൂലൈ അഞ്ച്) അവധി പ്രഖ്യാപിച്ച് ഉത്തരവായി. അങ്കണവാടികൾ, ഐ.സി.എസ്.ഇ./സി.ബി.എസ്.ഇ. അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.

District News

തുടര്‍ച്ചയായ അപകടങ്ങൾ; കോട്ടയം മാർമല വെള്ളച്ചാട്ടത്തില്‍ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കും

കോട്ടയം:  തുടര്‍ച്ചയായ അപകടങ്ങളെ തുടര്‍ന്ന് കോട്ടയം തീക്കോയി മാര്‍മല വെള്ളച്ചാട്ടത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് പേരാണ് ഇവിടെ മരണപ്പെട്ടത്. അടുത്തിടെ വെള്ളം ചാട്ടം കാണാനെത്തിയ 5 സഞ്ചാരികള്‍ മലവെള്ളപ്പാച്ചിലില്‍ കുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മാർമല അരുവിയിൽ വിനോദസഞ്ചാരവകുപ്പിന്റെയും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തിന്റെയും […]

District News

മന്ത്രിയുടെ സന്ദർശനം, കോട്ടയം ജില്ലയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചില്ല; ആരോപണവുമായി യുഡിഫ്

കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയിൽ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിക്കാതിരുന്നതിൽ വിമർശനവുമായി യുഡിഎഫ് നേതൃത്വം. ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ വിവിധ പരിപാടികൾ നടക്കുന്നതിനാലാണ് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിക്കാതിരുന്നതെന്നാണ് യുഡിഎഫ് ആരോപണം. മന്ത്രിയുടെ പരിപാടികൾ പൊളിയുമെന്നതിനാലാണ് അവധി പ്രഖ്യാപിക്കാതിരുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ സജി […]

Local

ബിരുദ സർട്ടിഫിക്കറ്റുകളുടെ ഫോർമാറ്റ് കാണാതായ സംഭവം; എംജി സർവ്വകലാശാലയുടെ പരാതിയിൽ കേസ് എടുക്കാതെ പൊലീസ്

അതിരമ്പുഴ: എംജി സര്‍വകലാശാലയില്‍ നിന്ന് പേര് രേഖപ്പെടുത്താത്ത ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ സര്‍വകലാശാല പരാതി നല്‍കി 10 ദിവസം പിന്നിട്ടിട്ടും കേസ് എടുക്കാതെ പൊലീസ്. അതേസമയം സര്‍വകലാശാല നടപടിയെടുത്ത ഉദ്യോഗസ്ഥരടക്കം ചിലരുടെ മൊഴി ഗാന്ധിനഗര്‍ പൊലീസ് രേഖപ്പെടുത്തി. പ്രാഥമിക അന്വേഷണം പൂര്‍ത്തിയായെന്നും വൈകാതെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതടക്കമുളള […]

District News

ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞു; ഒരാളുടെ നില ഗുരുതരം

കോട്ടയം മൂന്നിലവിന് സമീപം ബൈക്ക് കൊക്കയിലേയ്ക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. എറണാകുളം സ്വദേശികളായ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. ഇല്ലിക്കല്‍കല്ല് സന്ദര്‍ശിച്ച് തിരികെ വരും വഴി പഴുക്കാക്കാനത്തിന് സമീപം പതിനഞ്ച് എന്ന സ്ഥലത്താണ് അപകടമുണ്ടായത്. കൊടുംവളവ് തിരിയുന്നതിനിടെ ബൈക്ക് കൊക്കയിലേയ്ക്ക് വീഴുകയായിരുന്നു. വാഹനത്തിനൊപ്പം യുവാക്കളും […]

District News

കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ നിറസാന്നിധ്യമായിരുന്ന പി. ദാസപ്പൻ നായർ അന്തരിച്ചു

ഏഴ് പതിറ്റാണ്ടിലേറെയായി തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്കും മറ്റ് ആഘോഷ പരിപാടികൾക്കും നേതൃത്വം നൽകിയിരുന്ന തിരുനക്കര ശക്തിഭവനിൽ പി. ദാസപ്പൻ നായർ(89) അന്തരിച്ചു. മലയാള മനോരമ റിട്ട. ഉദ്യോഗസ്ഥനായിരുന്നു. കോട്ടയം പട്ടണത്തിന്റെ ആധ്യാത്മിക- സാംസ്കാരിക വേദികളിലെ പരിചിത മുഖമായിരുന്നു ഇദ്ദേഹം. ചങ്ങനാശേരി വാഴപ്പള്ളി പുഴക്കരയ്ക്കൽ കുടുംബാംഗമാണ്. സംസ്കാരം […]

No Picture
District News

പേപ്പർ ക്യാരി ബാഗിന് 18% ജിഎസ്ടി; വ്യാപാരി വ്യവസായി സമിതി പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി

കോട്ടയം : പ്ലാസ്റ്റിക് ക്യാരി ബാഗിന് പകരം വരുന്ന പേപ്പർ ക്യാരി ബാഗിന് ചുമത്തിയ 18% ജിഎസ്ടിഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ്ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. വ്യാപാരി വ്യവസായ സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ […]

No Picture
District News

കോട്ടയത്ത് വാഹനങ്ങളുടെ കൂട്ടയിടി; സ്കൂട്ടർ യാത്രക്കാരി രക്ഷപെട്ടത് തലനാരിഴയ്ക്ക്

എംസി റോഡിൽ കോട്ടയം മണിപ്പുഴയിൽ വാഹനങ്ങളുടെ കൂട്ടയിടി. മണിപ്പുഴ സിവിൽ സപ്ലൈസ് പെട്രോൾ പമ്പിന് മുന്നിൽ രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. കെഎസ്ആർടിസി സ്കാനിയ ബസും, 2 സ്കൂട്ടറും, കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാരിത്താസ് ആശുപത്രിയിലെ നഴ്സ് ധന്യ തോമസ് പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപെട്ടു. കോട്ടയം ഭാഗത്തുനിന്നു വന്ന […]

District News

പതിനഞ്ചു മാസം കൊണ്ട് 2382 പേജുള്ള സമ്പൂർണ ബൈബിൾ കൈയെഴുത്തു പ്രതി പൂർത്തീകരിച്ചു ദമ്പതികൾ: വീഡിയോ റിപ്പോർട്ട്

കോട്ടയം: കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ  ദൈവാലയത്തിലെ ഇടവക കുടുംബമായ മണത്തലച്ചിറ സണ്ണി – ക്ലാരമ്മ ദമ്പതികൾ 15 മാസക്കാലം കൊണ്ട്  പൂർത്തിയാക്കിയ 2382 പേജുള്ള സമ്പൂർണ ബൈബിൾ കൈയെഴുത്തു പ്രതി പള്ളിയിൽ സമർപ്പിച്ചു. വീഡിയോ റിപ്പോർട്ട്.   

District News

കോട്ടയത്ത് ഗ്യാസ് കയറ്റി വന്ന ലോറിക്ക് തീപിടിച്ചു

കോട്ടയത്ത് ഗ്യാസ് കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. തോട്ടയ്ക്കാട്  ഇന്ന് രാവിലെയാണ് 11.30 നാണ് സംഭവം നടന്നത്. അഗ്നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റെത്തി തീ അണച്ചു. വാഹനത്തിന്റെ ക്യാബിൻ ഭാഗത്തു നിന്നാണ് തീ പടർന്നത്. കറുകച്ചാൽ ഭാഗത്തു നിന്ന് കോട്ടയം ഭാഗത്തേക്ക് പോയ മല്ലപ്പള്ളിയിലെ ഇന്ത്യൻ ഗ്യാസ് ഏജൻസിയുടെ […]