District News

കോട്ടയത്ത് 12 പേരെ കടിച്ച തെരുവുനായ ചത്തു; പേവിഷബാധയുണ്ടോയെന്ന് പരിശോധിക്കും

കോട്ടയത്ത് 12 പേരെ കടിച്ച തെരുവുനായ ചത്തു. തലയോലപറമ്പ് മറവന്തുരുത്തിലാണ്  ആക്രമണകാരിയായ നായ ആളുകളെ ആക്രമിച്ചത്. പിന്നാലെ നായയെ ക‍ഴിഞ്ഞ ദിവസം പിടികൂടി കൂട്ടിലടച്ച് വാക്സിൻ നൽകിയിരുന്നു. എന്നാല്‍ ഇന്ന് (ബുധനാ‍ഴ്ച) നായയെ കൂട്ടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഉദ്യോഗസ്ഥർ എത്തി നായയെ പ്രത്യേക കവറിലാക്കി പോസ്റ്റ്മോർട്ടത്തിന് തിരുവല്ലയിലേക്ക് […]

District News

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി വിഷയം; ക്രൈസ്തവസ്ഥാപനങ്ങളെ ആക്രമിക്കുന്നത് നാളെയുടെ നാശമെന്ന് സീറോ മലബാര്‍ സഭ

കേരളത്തിലെ പ്രമുഖ കലാലയമായ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ സമീപകാലത്തുണ്ടായ സംഭവങ്ങള്‍ പൊതുസമൂഹത്തിന് ക്രിയാത്മകമായ സന്ദേശമല്ല നല്‍കുന്നതെന്ന് സീറോമലബാര്‍ സിനഡ്. കലാലയങ്ങളില്‍ അച്ചടക്കവും ധാര്‍മികതയും നിലനില്‍ക്കണമെന്നു നിര്‍ബന്ധം പിടിക്കുന്നത് മഹാപരാധമാണെന്ന നിലയില്‍ മാധ്യമചര്‍ച്ചകള്‍ പുരോഗമിക്കുന്നത് ഒരിക്കലും ഇളം തലമുറയുടെ പരിശീലനത്തിന് സഹായിക്കില്ല. ഏവര്‍ക്കും ദുഃഖകരമായ ആത്മഹത്യകളെ ചില […]

Keralam

ഹവാല ഇടപാട്; സംസ്ഥാനത്ത് ഇഡി റെയ്ഡ് തുടരുന്നു

സംസ്ഥാനത്ത് ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് റെയ്ഡ് തുടരുന്നു. തിങ്കളാഴ്ച്ച വൈകിട്ട് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. വിവിധ ജില്ലകളിലെ 25 ഓളം സ്ഥലങ്ങളിലാണ് ഇഡി ഒരേ സമയം റെയ്ഡ് നടത്തുന്നത്. കൊച്ചിയും കോട്ടയവുമാണ് ഹവാല ഇടപാടുകളുടെ കേന്ദ്രമെന്നും ഇഡി പറ‍ഞ്ഞു. 10,000 കോടി രൂപ ഹവാലപ്പണം […]

District News

ജില്ലയിലെ സ്വകാര്യ ലാബ് ഉടമകൾക്കും ടെക്നീഷൻമാർക്കുമായുള്ള ഏകദിന പരിശീലന പരിപാടി ജൂൺ 23 ന്

കോട്ടയം: ജില്ലയിൽ എലിപ്പനി, ഡെങ്കിപ്പനി, ഉൾപ്പടെയുള്ള പകർച്ചവ്യാധികൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, സ്വകാര്യ ലാബ് ഉടമകൾക്കും ടെക്നീഷന്മാർക്കും വേണ്ടിയുള്ള ഏകദിന പരിശീലന പരിപാടി ജൂൺ 23 ന് നടക്കും. ചികിത്സ ഏകീകരണത്തിന്റെ ഭാഗമായി  ജില്ലയിലെ ലാബ് ഉടമകളുടേയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും (ആരോഗ്യം) സംയുക്താഭിമുഖ്യത്തിലാണ് പരിശീലന പരിപാടി […]

Keralam

സംസ്ഥാനത്ത് കാലവര്‍ഷം നാളെ മുതല്‍ ശക്തിപ്രാപിക്കും; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിൽ ഞായറാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് .  വരുംദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ബുധനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴയുണ്ടാകുമെന്നാണ് നിഗമനം. ശക്തമായ മഴ കണക്കിലെടുത്ത് ഞായറാഴ്ച അഞ്ചു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയത്. ജാഗ്രതയുടെ ഭാഗമായി 18ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, […]

District News

താടി ചൊറിഞ്ഞപ്പോൾ സീറ്റ് ബെൽറ്റ് മറഞ്ഞു; എഐ ക്യാമറയിൽ കുടുങ്ങി, പിഴ ഒഴിവാക്കാൻ ശ്രമം

കോട്ടയം: ഒപ്പമിരുന്ന യാത്രക്കാരൻ താടി ചൊറിഞ്ഞതിനെ തുടർന്ന് സീറ്റ്‌ ബെൽറ്റ് മറഞ്ഞതോടെ കാർ ഉടമയ്ക്ക് എഐ ക്യാമറയുടെ പിഴ മുന്നറിയിപ്പ്. കായംകുളം റൂട്ടിൽ യാത്ര ചെയ്യുന്നതിനിടെയാണ് മൂലവട്ടം സ്വദേശിയായ ഷൈനോയുടെ കാറാണ് എ.ഐ ക്യാമറയുടെ കണ്ണിൽപ്പെട്ടത്. പിഴ നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഷൈനോ കോട്ടയം ആർ.ടി ഓഫിസിൽ ബന്ധപ്പെട്ടു. […]

District News

ഈരാറ്റുപേട്ടയിൽ ഒപ്പം താമസിച്ചിരുന്ന യുവാവിന്റെ അടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടു

ഒന്നിച്ചിരുന്നു മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്നു ഒപ്പം താമസിക്കുന്ന സ്ത്രീയെ യുവാവ് പാരയ്ക്ക് അടിച്ചു കൊലപ്പെടുത്തി. ഈരാറ്റുപേട്ട തലപ്പലം സ്വദേശിയായ ഭാർഗവിയെയാണ് ഒപ്പം താമസിക്കുന്ന ബിജു അടിച്ചു കൊന്നത്.  ഇന്ന് പുലർച്ചയാണ് കൊലപാതകം നടന്നത്.  സംഭവുമായി ബന്ധപ്പെട്ട് കൊച്ചുപുരക്കൽ ബിജു മോനെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് വർഷമായി ഇരുവരും ബിജുവിന്‍റെ […]

District News

സിനിമ ക്യാമറാമാൻ കഞ്ചാവുമായി പിടിയിൽ; പ്രധാന ഇരകൾ വിദ്യാർത്ഥികൾ

കോട്ടയം: കാൽ കിലോ കഞ്ചാവുമായി സിനിമ ക്യാമറാമാൻ കോട്ടയം മുണ്ടക്കയത്ത് പിടിയിൽ. നീലവെളിച്ചം സിനിമയുടെ അസിസ്റ്റൻ്റ് ക്യാമറാമാനായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മുണ്ടക്കയം പുത്തൻ വീട്ടിൽ സുഹൈൽ സുലൈമാ ( 28 ) നെയാണ് 225 ഗ്രാം കഞ്ചാവുമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. സംശയാസ്പദമായി കണ്ട […]

District News

ശ്രദ്ധയുടെ മരണം; ആത്മഹത്യാകുറിപ്പിൽ ദുരൂഹത, കോളേജിനെ പിന്തുണച്ച് ഐക്യദാർഢ്യ റാലി ഇന്ന്

കാഞ്ഞിരപ്പള്ളി അമൽജ്യോതിയിലെ വിദ്യാർത്ഥിനിയായ ശ്രദ്ധയുടെ ആത്മഹത്യാകുറിപ്പിൽ ദുരൂഹത. അമൽ ജ്യോതി കോളജ് വിദ്യാർഥിനി ശ്രദ്ധയുടെ ആത്മഹത്യ കുറിപ്പ് എന്ന നിലയിൽ പൊലീസിനു മുന്നിലെത്തിയ കടലാസിനെ ചൊല്ലി ദുരൂഹതയേറുന്നു. ആത്മഹത്യയ്ക്കു ശ്രമിച്ച ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ച ശേഷം പൊലീസ് എത്തും മുമ്പ് ശ്രദ്ധയുടെ മുറിയിൽ കോളജ് അധികൃതർ പരിശോധന നടത്തിയിരുന്നു […]

District News

അമൽജ്യോതി കോളേജ് പ്രതിഷേധം: മന്ത്രിമാർ കാഞ്ഞിരപ്പള്ളിയിൽ; വിദ്യാർഥി, മാനേജ്മെന്റ് പ്രതിനിധികളുമായി ചർച്ച

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർഥി പ്രതിഷേധത്തിൽ ചർച്ചകൾക്ക് തുടക്കമിട്ടു മന്ത്രിമാരുടെ സംഘം. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, മന്ത്രി വി എൻ വാസവൻ എന്നിവർ രാവിലെ 10 മണിയോടെ കാഞ്ഞിരപ്പള്ളി ഗസ്റ്റ് ഹൗസിൽ എത്തി. മന്ത്രിമാർ വിദ്യാർഥികളുമായി ചർച്ച നടത്തി. ഉടൻ മാനേജ്മെന്റ് പ്രതിനിധികളെയും കാണും. വിദ്യാർഥിനിയുടെ […]