ചോദ്യ പേപ്പർ ചോർച്ച; പ്രതി ഷുഹൈബ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി
ചോദ്യപ്പേപ്പർ ചോർച്ചയിൽ ക്രൈം ബ്രാഞ്ച് കേസിൽ പ്രതിയായ MS സൊല്യൂഷൻ സിഇഒ മുഹമ്മദ് ഷുഹൈബ് കോഴിക്കോട് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഷുഹൈബിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ഇരിക്കവെയാണ് ഈ നീക്കം. പ്രതി നിലവിൽ ഒളിവിൽ കഴിയുകയാണ്. സ്ഥാപനത്തിലെ ജീവനക്കാരേയും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ക്രൈംബ്രാഞ്ച്. […]