Keralam

ശസ്ത്രക്രിയക്കിടെ കുടലിന് മുറിവേറ്റു, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗർഭപാത്രം നീക്കം ചെയ്ത മധ്യവയസ്‌ക മരിച്ചു, ചികിത്സാപ്പിഴവെന്ന് ആരോപണം

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചു. പേരാമ്പ്ര സ്വദേശിനി വിലാസിനി (57)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒ.പിയില്‍ ചികിത്സതേടിയ വിലാസിനിയെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് കഴിഞ്ഞ ചൊവ്വാഴ്ച ഗര്‍ഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയിൽ കുടലിന് […]

Keralam

വൈദ്യപരിശോധന നടത്തിയതില്‍ ഉള്‍പ്പെടെ വീഴ്ച; കോഴിക്കോട് മെഡിക്കല്‍ കോളജ് ICU പീഡന കേസില്‍ അധികൃതര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍

കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡന കേസില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍. ഗൗരവമായ കേസായിട്ടും പരിചയസമ്പന്നരായ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കുന്നതില്‍ വീഴ്ചയുണ്ടായിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിവ് ഉണ്ടായിട്ടും നീതി ലഭിച്ചില്ലെന്ന് അതിജീവിത പറഞ്ഞു.  വൈദ്യ പരിശോധന നടത്തിയ ഡോക്ടര്‍ […]

Keralam

കോഴിക്കോട് മെഡിക്കൽ കോളജിലെ റാഗിംഗ് പരാതി; 11 എം.ബി.ബി.എസ്. വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കോഴിക്കോട് മെഡിക്കൽ കോളജിലെ റാഗിംഗ് പരാതിയിൽ 11 എം.ബി.ബി.എസ്. വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. മെഡിക്കൽ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് എതിരെയാണ് നടപടി. കോളജ് ഹോസ്റ്റലിൽ വച്ച് ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്തു എന്നായിരുന്നു പരാതി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ സമിതിയുടെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. സമിതിയുടെ […]

Keralam

കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് വിതരണം നിലച്ചിട്ട് നാല് ദിവസം; രോഗികൾ പ്രതിസന്ധിയിൽ

കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള മരുന്ന് വിതരണം നിലച്ച് നാല് ദിവസം പിന്നിട്ടിട്ടും പ്രശ്ന പരിഹാരത്തിന് ശ്രമിക്കാതെ അധികൃതർ. സൂപ്രണ്ടിനും മന്ത്രിക്കും ഉൾപ്പെടെ പരാതി നൽകിയിട്ടും ഇതുവരെ ചർച്ചയ്ക്ക് പോലും വിളിച്ചിട്ടില്ലെന്ന് വിതരണക്കാർ പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള മരുന്നുവിതരണം ഈ മാസം 10 മുതലാണ്, വിതരണക്കാർ അവസാനിപ്പിച്ചത്. നാളിതുവരെയായി […]

Keralam

80 കോടിയിലേറെ കുടിശ്ശിക; കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് വിതരണം നിർത്താൻ വിതരണക്കാർ

കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് വിതരണം നിർത്താൻ വിതരണക്കാർ. ഈ മാസം പത്ത് മുതൽ മരുന്നും സർജിക്കൽ ഉപകരണങ്ങളും വിതരണം ചെയ്യേണ്ടെന്നാണ് തീരുമാനം. മരുന്ന് വിതരണം ചെയ്ത വകയിൽ 80 കോടിയിലേറെ രൂപ കുടിശ്ശികയായ സാഹചര്യത്തിലാണ് നീക്കം. 10 മുതൽ മരുന്ന് വിതരണം നിർത്തുമെന്ന് വ്യക്തമാക്കി വിതരണക്കാർ സൂപ്രണ്ടിന് […]

Keralam

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒപി ടിക്കറ്റിന് 10 രൂപ; നാളെ മുതല്‍ പ്രാബല്യത്തില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കാന്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു. ഡിസംബര്‍ ഒന്നു മുതല്‍ തീരുമാനം നിലവില്‍ വരും. മെഡിക്കല്‍ കോളജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്റല്‍ കോളജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് […]

Keralam

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ വൈകി രോ​ഗി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

ശരീരമരവിപ്പും വേദനയുമായി കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ ചികിത്സ തേടിയ യുവതി കൃത്യമായ ചികിത്സ ലഭിക്കാതെ മരിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. പേരാമ്പ്ര കൂത്താളി സ്വദേശിനി രജനി മരിച്ച സംഭവത്തിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് കേസെടുത്ത് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിൽ […]

Keralam

കണ്ണൂരിൽ അജ്ഞാത വാഹനമിടിച്ച് അത്യാസന്ന നിലയിൽ കഴിയുന്ന ഒമ്പതുവയസുകാരിയുടെ ചികിത്സയില്‍ ഇടപെടലുമായി ഹൈക്കോടതി

കണ്ണൂരിൽ അജ്ഞാത വാഹനമിടിച്ച് അത്യാസന്ന നിലയിൽ കഴിയുന്ന ഒമ്പതുവയസുകാരിയുടെ ചികിത്സയില്‍ ഇടപെടലുമായി ഹൈക്കോടതി. അപകടം നടന്നിട്ട് ആറുമാസം കഴിഞ്ഞിട്ടും ഇതുവരെയും വാഹനം കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. സംഭവത്തില്‍ സ്വമേധയ കേസെടുത്ത ഹൈക്കോടതി സർക്കാരിന്റെ വിശദീകരണവും തേടിയിട്ടുണ്ട്. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പിജി അജിത് കുമാർ എന്നിവരടങ്ങുന്ന […]

Keralam

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം ; യുവാവിന് ഗുരുതരപരിക്ക്

കല്‍പ്പറ്റ : വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. സുഗന്ധഗിരി സ്വദേശി വിജയനാണ് പരിക്കേറ്റത്. രാവിലെ ആറരയോടെയായിരുന്നു ആക്രമണം. വീട്ടില്‍ നിന്ന് രാവിലെ ജോലിക്ക് പോകാന്‍ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. വീടിന് ഏകദേശം അഞ്ഞൂറ് മീറ്റര്‍ അകലെവച്ചായിരുന്നു വിജയനെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ വിജയനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ […]

Health

രാജ്യത്ത് തന്നെ അപൂര്‍വം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബിസിഐ 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ; 3 കുട്ടികള്‍ കേള്‍വിയുടെ ലോകത്തേക്ക്

കോഴിക്കോട്: ചികിത്സാ രംഗത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. രാജ്യത്ത് തന്നെ അപൂര്‍വമായി നടത്തുന്ന ബിസിഐ (ബോണ്‍ കണ്ടക്ഷന്‍ ഇംപ്ലാന്റ്) 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ മൂന്ന് പേര്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കി. സര്‍ക്കാരിന്റെ സൗജന്യ പദ്ധതി പ്രകാരം നടത്തുന്ന രാജ്യത്തെ ആദ്യത്തെ ശസ്ത്രക്രിയയാണ്. സര്‍ക്കാരിന്റെ സൗജന്യ പദ്ധതിയില്‍ […]