Keralam

വടകരയില്‍ തെരുവ് നായ ആക്രമണം ; കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു

വടകര : വടകര ഏറാമലയില്‍ തെരുവ് നായ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. അഞ്ച് വയസും മൂന്ന് വയസും പ്രായമുള്ള കുട്ടികളടക്കം പരിക്കേറ്റവരിലുണ്ട്. രക്ഷപ്പെടുത്താന്‍ ശ്രമിച്ച ആള്‍ക്കും നായയുടെ കടിയേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ കോഴിക്കോട് […]

Keralam

ശസ്ത്രക്രിയയില്‍ കമ്പി മാറിയിട്ട സംഭവം; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് പോലീസ്

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി പോയെന്ന പരാതിയില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ പോലീസ് ആവശ്യപ്പെടും. ആരോപണത്തില്‍ വ്യക്തത വരുത്തുകയെന്നതാണ് ഇതിൻ്റെ ലക്ഷ്യമെന്ന് പോലീസ് അറിയിച്ചു. ശസ്ത്രക്രിയക്ക് വിധേയനായ രോഗി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. സംഭവത്തില്‍ രോഗിയുടെ മൊഴി വിശദമായി വീണ്ടും രേഖപ്പെടുത്തും. […]

Keralam

ഡോക്ടര്‍മാര്‍ക്ക് വയനാട്ടിലേക്ക് കൂട്ടസ്ഥലംമാറ്റം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രതിസന്ധി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കി ഡോക്ടര്‍മാരുടെ കൂട്ടസ്ഥലമാറ്റം. ഏഴ് സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരെയാണ് വയനാട് മെഡിക്കല്‍ കോളേജിലേക്ക് സ്ഥലംമാറ്റിയത്. വയനാട്ടിലെ ഡോക്ടര്‍ ക്ഷാമം പരിഹരിക്കാനുള്ള താത്കാലിക നടപടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രൂക്ഷ പ്രതിസന്ധി സൃഷ്ടിക്കും. പ്രതിദിനം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ […]

Keralam

കോഴിക്കോട് ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം

കോഴിക്കോട്: കൊടുവള്ളിക്കടുത്ത് മദ്രസ ബസാറിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി പത്ത് പേർക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ബസ് ഡ്രൈവ‌ർക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്രൈവറുടെ നില അതീവ ​ഗുരുതരമാണ്. ബെം​ഗളൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്ലീപ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. കോൺക്രീറ്റ് […]

Keralam

ഹര്‍ഷിനക്ക് ഇന്ന് വീണ്ടും ശസ്ത്രക്രിയ

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന ഇന്ന് വീണ്ടും ശസ്ത്രക്രയക്ക് വിധേയയാകും. വയറിന്റെ ഇടതുഭാഗത്തായി കത്രിക കുടുങ്ങിയ സ്ഥലത്ത് രൂപപ്പെട്ട മാംസപിണ്ഡം നീക്കാനുള്ള ശസ്ത്രക്രിയയാണ് ഇന്ന് സ്വകാര്യആശുപത്രിയില്‍ നടക്കുക.  സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയായതിനാല്‍ വലിയ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ക്രൗഡ് ഫണ്ടിംഗിലൂടെ പണം […]

Health

കോഴിക്കോട് വെസ്റ്റ് നൈൽ മരണം; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

കോഴിക്കോട് വെസ്റ്റ് നൈൽ മരണം. തിങ്കളാഴ്ച മരിച്ച പതിമൂന്ന്കാരിക്ക് വെസ്റ്റ് നൈൽ സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്. ബേപ്പൂർ സ്വദേശിനിയായ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മരണം വെസ്റ്റ് നൈൽ മൂലമാണെന്ന് ഇന്നലെയാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വെസ്റ്റ് നൈൽ പനി കേസുകൾ റിപ്പോർട്ട് […]

Health

കോഴിക്കോട്ടെ ചികിത്സാ പിഴവ്: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാലുവയസുകാരിക്ക് മാറി ശസ്ത്രക്രിയ നടത്തിയതില്‍ നടപടി. ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഡോക്ടര്‍ക്ക് പിഴവ് പറ്റിയെന്നുള്ള മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ശസ്ത്രക്രിയ മാറിയത് തന്റെ പിഴവുകൊണ്ടാണെന്ന് സമ്മതിച്ച് […]

Health

വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ കൈവിരല്‍ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച കുട്ടിയുടെ നാവ് മുറിച്ച സംഭവത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗുരുതര ചികിത്സാ പിഴവാണുണ്ടായിരിക്കുന്നതെന്നും ഞെട്ടിക്കുന്ന സംഭവമാണെന്നും അദ്ദേഹം പ്രതികരിച്ചു. പിഞ്ചുകുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന നമ്പര്‍ വണ്‍ കേരളം? കാലങ്ങള്‍ കൊണ്ട് […]

Keralam

തെറ്റ് സമ്മതിച്ച് ഡോക്ടർ; മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ രേഖാമൂലം അറിയിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ മാറിയത് തൻ്റെ പിഴവുകൊണ്ട് സംഭവിച്ചതെന്ന് സമ്മതിച്ച് ഡോക്ടർ. ഇക്കാര്യം വ്യക്തമാക്കി സൂപ്രണ്ടിന് ഡോക്ടർ നോട്ട് എഴുതി. ശസ്ത്രക്രിയ കൊണ്ട് കുട്ടിക്ക് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നും ഡോക്ടർ സൂപ്രണ്ടിന് എഴുതി നൽകി. നാല് വയസ്സുകാരിയുടെ ആറാം വിരൽ മുറിച്ചുമാറ്റുന്നതിന് നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയയ്ക്ക് […]

Health

കോഴിക്കോട് മെഡിക്കല്‍ കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി. ശസ്ത്രക്രിയ ചെയ്യേണ്ട ശരീരഭാഗം മാറിപ്പോയെന്നാണ് പരാതി. കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ 4 വയസുകാരിക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്. കയ്യിലെ ആറാംവിരൽ നീക്കം ചെയ്യാനുള്ള […]