Keralam

യാട്ട് ക്ലബ് ഇനി കോഴിക്കോടും; മെന്‍ററായി അഭിലാഷ് ടോമി

കോഴിക്കോട്: കോഴിക്കോട്ട് യാട്ട് ക്ലബിന് തുടക്കമിട്ട് ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്. സെയ്‌ലിങ്ങിലേക്ക് മുതിര്‍ന്നവരെയും കുട്ടികളെയും കൂടുതല്‍ ആകര്‍ഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ് ആരംഭിച്ചത്. മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയാണ് ക്ലബിന്‍റെ മെന്‍റര്‍. രാജ്യത്ത് സെയ്‌ലേസിന്‍റെ ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ […]

Keralam

കോഴിക്കോട് വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ രണ്ട് പേരെ കസബ പോലീസ് പിടികൂടി

കോഴിക്കോട് വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ രണ്ട് പേരെ കസബ പോലീസ് പിടികൂടി. നടക്കാവ് സ്വദേശി സെയ്ദ് ഷമീം, കുറ്റിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് പോലീസ് പിടിയിലായത്.  ആളുകളുടെ കയ്യിൽനിന്നും പണം വാങ്ങി ഗൂഗിൾ പേ വഴി അയച്ചു തരാം എന്ന് പറഞ്ഞശേഷം, വ്യാജ സ്ക്രീൻ […]

Keralam

അന്ത്യചുബനം നല്‍കി അമ്മയും ഭാര്യയും ; അര്‍ജുനന് യാത്രാമൊഴിയേകി ജനസാഗരം

കോഴിക്കോട് : അന്ത്യവിശ്രമത്തിനായി വീട്ടിലെത്തിയ അര്‍ജുനന് യാത്രാമൊഴിയേകി ജനസാഗരം. ഉറ്റവര്‍ക്കൊപ്പം വീട്ടു മുറ്റത്തെ പന്തലില്‍ ഒരു നാട് ഒന്നാകെ അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാവിലെ പതിനൊന്ന് മണിക്കാണ് സംസ്‌കാരമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും അവസാനമായി ഒരുനോക്ക് കാണാനെത്തിയവരുടെ നിര നീണ്ടതോടെ ചിതയിലേക്ക് എടുക്കാന്‍ സമയം പിന്നെയും നീണ്ടു. വീടിന് സമീപം ഒരുക്കിയ […]

Local

സംസ്ഥാനത്തെ നിപ രോഗ ബാധ; വീണ്ടും കേന്ദ്ര സംഘമെത്തും

സംസ്ഥാനത്തെ നിപ രോഗ ബാധയുടെ പശ്ചാത്തലത്തിൽ വീണ്ടും കേന്ദ്ര സംഘമെത്തും. നിപ രോഗബാധ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ സ്ഥാപനങ്ങൾ വീണ്ടും പഠനം നടത്തനായി എത്തുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൺ ഹെൽത്ത്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പൂനൈ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ […]

Health

കോഴിക്കോട് ഗർഭസ്ഥശിശുവും മാതാവും മരിച്ച സംഭവം; ചികിത്സാ പിഴവ് അന്വേഷിക്കണം; ആരോഗ്യ മന്ത്രിക്ക് പരാതി നൽകി കുടുംബം

കോഴിക്കോട് അത്തോളി മലബാർ മെഡിക്കൽ കോളജിൽ ഗർഭസ്ഥശിശുവും മാതാവും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ആരോ​ഗ്യ മന്ത്രി വീണാ ജോർജിന് പരാതി നൽകി. ചികിത്സാ പിഴവിനെ തുടർന്ന് യുവതിയും ഗർഭസ്ഥ ശിശുവും മരിച്ചെന്ന് ആരോപിച്ച് മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും ആശുപത്രിയിൽ പ്രതിഷേധിച്ചിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് […]

Keralam

കോഴിക്കോട് ഫറൂഖ് കോളജിലെ വിദ്യാര്‍ത്ഥികളുടെ ഗതാഗത നിയമലംഘനത്തില്‍ ഇടപെട്ട് ഹൈക്കോടതിയും

കോഴിക്കോട് ഫറൂഖ് കോളജിലെ വിദ്യാര്‍ത്ഥികളുടെ ഗതാഗത നിയമലംഘനത്തില്‍ ഇടപെട്ട് ഹൈക്കോടതിയും. വിഷയത്തില്‍ എന്ത് നടപടിയുണ്ടായെന്ന് ഹൈക്കോടതി ആരാഞ്ഞു. പത്ത് വാഹനങ്ങള്‍ പിടിച്ചെടുത്തെന്നായിരുന്നു കോടതിയില്‍ പോലീസിന്റെ മറുപടി. സ്വമേധയാ എടുത്ത കേസ് ഇന്നുതന്നെ വീണ്ടും പരിഗണിക്കും. ഓണാഘോഷത്തിനിടെ വാഹനങ്ങള്‍ക്ക് മുകളിലും ഡോറിലുമിരുന്ന് വിദ്യാര്‍ത്ഥികള്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്ന വിഡിയോ […]

Keralam

കോഴിക്കോട് സ്‌കൂൾ ബസ് അപകടത്തിൽപെട്ടു; 18 ഓളം കുട്ടികൾക്ക് പരുക്ക്

കോഴിക്കോട്: തിരുവമ്പാടിയിൽ സ്കൂൾ ബസ് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ 18 ഓളം കുട്ടികൾക്ക് പരുക്ക്. തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റ കുട്ടികളെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. തിരുവമ്പാടി ഓമശേരി റോഡിൽ ഭാരത് പെട്രോൾ പമ്പിനു സമീപമാണ് സംഭവം. […]

Keralam

ബയോമെഡിക്കൽ എഞ്ചിനിയറിങ്ങിൽ ഇനി ഇരട്ട ബിരുദാനന്തര ബിരുദം; കോഴിക്കോട് എൻഐടിയും നോർത്ത് ടെക്‌സസ് യൂണിവേഴ്‌സിറ്റിയും കരാറിൽ ഒപ്പുവച്ചു

കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എൻഐടി-സി) വിദ്യാർഥികൾക്ക് ബയോമെഡിക്കൽ എഞ്ചിനീയറിങ്ങിൽ ഇരട്ട ബിരുദാനന്തര ബിരുദം നൽകുന്നതിന് കോഴിക്കോട് എൻഐടിയും നോർത്ത് ടെക്‌സസ് യൂണിവേഴ്‌സിറ്റിയുമായി (യുഎൻടി) ആർട്ടിക്കുലേഷൻ കരാറിൽ ഒപ്പുവച്ചു. ഈ പങ്കാളിത്തം കോഴിക്കോട് എൻഐടിയിലെ ബയോസയൻസ് ആൻഡ് എഞ്ചിനീയറിങ് ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് ബയോ എഞ്ചിനീയറിങ്ങിൽ […]

Keralam

വർണ്ണ പുക പടർത്തി കാറിൽ യുവാക്കളുടെ അഭ്യാസയാത്ര ; കേസെടുത്ത് പോലീസ്

കോഴിക്കോട് : നാദാപുരത്ത് റോഡിൽ വർണ്ണ പുക പടർത്തി കാറിൽ യുവാക്കളുടെ അഭ്യാസയാത്ര. സംഭവത്തൽ കാര്‍ ഡ്രൈവര്‍ക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു. വിവാഹഘോളത്തിൽ പങ്കെടുക്കാനെത്തിയ യുവാക്കളാണ് റോഡിൽ കാഴ്ച മറക്കുന്ന തരത്തിൽ കാറോടിച്ചത്. 2 കാറുകളിൽ നാദാപുരം ആവോലത്ത് മുതൽ പാറക്കടവ് വരെ 5 കി.മി ദൂരത്തിലായിരുന്നു അപകട […]

Keralam

വിലങ്ങാട് ഉരുള്‍പൊട്ടല്‍ ; 10,000 രൂപ അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

കോഴിക്കോട് : കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തം അനുഭവിക്കുന്നവര്‍ക്ക് 10,000 രൂപ അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കുന്ന നാല് വാര്‍ഡുകളിലുള്ളവര്‍ക്കാണ് 10,000 രൂപ വിതം നല്‍കുക. തൊഴിലാശ്വാസ സഹായമായി 3,000 രൂപ വീതം കുടുംബത്തിലെ ഒരാള്‍ക്കും ലഭിക്കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. താത്കാലിക […]