Keralam

കോഴിക്കോട് കൂടരഞ്ഞിയിലും പ്രകമ്പനം; ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം കേട്ടെന്ന് നാട്ടുകാർ

കോഴിക്കോട് കുടരഞ്ഞിയിലും പ്രകമ്പനം ഉണ്ടായതായി. കൂടരഞ്ഞിയില്‍ ഭൂമിക്ക് അടിയിൽ നിന്ന് ഉഗ്ര ശബ്ദം കേട്ടെന്നാണ് നാട്ടുകാർ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിന് സമീപവും ഭൂമിക്കടിയിൽ നിന്നും പ്രകമ്പനം കേട്ടതായും വിവരം ലഭിച്ചു. വയനാട്ടിൽ ചില പ്രദേശങ്ങളില്‍ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടു എന്ന വാര്‍ത്തയ്ക്ക് […]

Keralam

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടി ; യുവതിക്കായി അന്വേഷണം

കോഴിക്കോട് വീണ്ടും ഓൺലൈൻ തട്ടിപ്പ്. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതി, യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടി. പോലീസ് അന്വേഷണം ആരംഭിച്ചു.കോഴിക്കോട് ചെലവൂർ സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ മെയ് മാസത്തിലാണ് ഡേറ്റിംഗ് ആപ്പിലൂടെ, യുവതിയുമായി പരാതിക്കാരനായ യുവാവ് പരിചയത്തിലാകുന്നത്. പിന്നാലെ ട്രേഡിങ് വഴിയുള്ള സാമ്പത്തിക ലാഭത്തെക്കുറിച്ച് പ്രതി […]

Health

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി; ലോകത്ത് ആകെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന്‍ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ […]

Keralam

രക്ഷാദൗത്യത്തിന് മുക്കത്ത് നിന്ന് സന്നദ്ധ സംഘം ; കോഴിക്കോട് നിന്ന് 18 അം​ഗ സംഘം ഷിരൂരിലേക്ക്

കർണാടക ഷിരൂരിൽ കാണാതായ അർജുനെ കണ്ടെത്താനായി കോഴിക്കോട് നിന്ന് സന്നദ്ധസംഘവും. മുക്കത്ത് നിന്നുള്ള 18 അം​ഗ രക്ഷാദൗത്യസംഘമാണ് ഷിരൂരിലേക്ക് തിരിച്ചത്. സംഘത്തിൽ രക്ഷാപ്രവർത്തന വിദഗ്ധരും ഉണ്ട്. എൻ്റെ മുക്കം, പുൽപറമ്പ് രക്ഷാസേന, കർമ ഓമശ്ശേരി എന്നീ സന്നദ്ധ സംഘടനകളിലെ അഗങ്ങളാണ് യാത്ര അങ്കോലയിലേക്ക് തിരിച്ചത്. അർജുനായുള്ള തെരച്ചിൽ ഏഴാം […]

Keralam

മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ ലക്ഷണം; രോ​ഗിയെ മഞ്ചേരിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി

കോഴിക്കോട്: മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ രോ​ഗലക്ഷണം. രോ​ഗിയെ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സാംപിളുകൾ വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സാംപിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്. മലപ്പുറം സ്വദേശിയായ അറുപത്തെട്ടുകാരനാണ് ചികിത്സയിലുള്ളത്. എന്നാൽ ഇയാൾക്ക് […]

Health

കോഴിക്കോട് ചികിത്സയിലുളള കുട്ടിക്ക് നിപ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് നടത്തിയ പരിശോധനാഫലം പോസിറ്റീവ്

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പതിനാലുകാരന് നിപ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ പരിശോധിച്ച ഫലമാണ് പുറത്തു വന്നത്. പൂനെയിലെ ഫലം പുറത്തുവന്ന ശേഷമെ ഇക്കാര്യം ഔദ്യോഗികമായി പറയാന്‍ കഴിയുകയുളളുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിന്നാലുകാരനാണ് ചികിത്സയിലുള്ളത്. […]

Health

കോഴിക്കോട് പത്ത് വയസുകാരി പനി ബാധിച്ച് മരിച്ചു

കോഴിക്കോട് : പനി ബാധിച്ച് പത്ത് വയസുകാരി മരിച്ചു. എളേറ്റില്‍ സ്വദേശി ഫാത്തിമ ബത്തൂല്‍ ആണ് മരിച്ചത്. പനിയെ തുടര്‍ന്ന് സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം 12,498 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പനി ബാധിതര്‍. […]

Health

സംസ്ഥാനത്ത് വീണ്ടും നിപ? സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15കാരനാണ് നിപ രോഗമുണ്ടെന്ന് സംശയിക്കുന്നത്. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിപ ബാധയെന്ന് സംശയമുള്ള പ്രദേശത്ത് കര്‍ശന ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌ക്രീനിങ് പരിശോധനാഫലം പോസിറ്റീവാണ്. സ്വകാര്യ ലാബിലാണ് […]

Keralam

ട്രെയിൻ യാത്രക്കാരന് സഹയാത്രികന്റെ കുത്തേറ്റു

കോഴിക്കോട് : ട്രെയിൻ യാത്രക്കാരന് സഹയാത്രികന്റെ കുത്തേറ്റു. ഇന്നലെ രാത്രി പതിനൊന്നരക്കും പന്ത്രണ്ടിനുമിടയിൽ ആലപ്പി – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലായിരുന്നു സംഭവം. പയ്യോളിക്കും വടകരക്കുമിടയിൽ വച്ചാണ് കുത്തേറ്റത്. കോച്ചിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതാണ് പ്രകോപനമായത്. മറ്റൊരു യാത്രക്കാരൻ സ്ക്രൂ ഡൈവർ ഉപയോഗിച്ച് കുത്തുകയായിരുന്നു. മുറിവ് സാരമല്ല. […]

Keralam

ബിജെപി സംഘടന സെക്രട്ടറിയായ കെ സുഭാഷിനെ ആർഎസ്എസ്സ് പിൻവലിച്ചു

കോഴിക്കോട് : ബിജെപി സംഘടന സെക്രട്ടറിയായ കെ സുഭാഷിനെ ആർഎസ്എസ്സ് പിൻവലിച്ചു. കെ സുഭാഷിന് ആർഎസ്എസ്സ് ചുമതല നൽകി. ബിജെപി നേതൃത്വവുമായി കഴിഞ്ഞ കുറച്ച് കാലമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല കെ സുഭാഷ്. അടുത്ത കാലത്തായി സംഘടനാ സെക്രട്ടറിയായിരുന്ന സുഭാഷ് ബിജെപി നേതൃയോഗങ്ങളില്‍ നിന്ന് വിട്ട് നിന്നിരുന്നു. കേന്ദ്ര നേതൃത്വം ശോഭാ […]