Keralam

കോഴിക്കോട് ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം

കോഴിക്കോട്: കൊടുവള്ളിക്കടുത്ത് മദ്രസ ബസാറിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി പത്ത് പേർക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ബസ് ഡ്രൈവ‌ർക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്രൈവറുടെ നില അതീവ ​ഗുരുതരമാണ്. ബെം​ഗളൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്ലീപ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. കോൺക്രീറ്റ് […]

Keralam

മലബാറിൽ കനത്ത മഴ; വ്യാപക നാശ നഷ്ടങ്ങൾ

കോഴിക്കോട്: മലബാറിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങൾ. മലപ്പുറത്ത് ദേശീയ പാതയിൽ മണ്ണിടിഞ്ഞും കാസർകോട് ദേശീയ പാതയിൽ വെള്ളക്കെട്ട് കാരണവും ഏറെ നേരം ഗതാഗതം മുടങ്ങി. പലയിടങ്ങളിലും മരം കടപുഴകി വീണും മണ്ണിടിഞ്ഞും വീടുകൾക്കടക്കം വ്യാപക നാശനഷ്ടമുണ്ടായി. കോഴിക്കോട് ജില്ലയിൽ ഇന്നലെ വൈകിട്ടാണ് കനത്ത മഴ തുടങ്ങിയത്. ചാറ്റൽമഴയായി […]

Keralam

പന്തീരാങ്കാവ് ഗാര്‍ഹികപീഡനം ; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം. പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹര്‍ജി നല്‍കി. കോഴിക്കോട് കോടതിക്ക് മുന്‍പാകെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് നീക്കം. അതേസമയം പ്രതിക്കെതിരായ ബ്ലുകോര്‍ണര്‍ നോട്ടീസിന് പോലീസിന് മറുപടി ലഭിച്ചിട്ടില്ല. പ്രതിയുടെ അമ്മയുടെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തുന്നതും വൈകിയേക്കും. പ്രതിയുടെ […]

Keralam

കൂണ്‍ കഴിച്ചു; ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ. വരിക്കോളി സ്വദേശികളായ പൊക്കന്‍ (88) , സുനില്‍ (48 ), ഭാര്യ റീജ (40) മകന്‍ ഭഗത് സൂര്യ (13) എന്നിവര്‍ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വീടിന് സമീപത്ത് നിന്നും ലഭിച്ച കൂണ്‍ കഴിച്ച് […]

Keralam

കുറ്റിക്കാട്ടൂരിലെ 18 കാരന്‍റെ മരണം: കെഎസ്ഇബിക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ഇരുചക്രവാഹനം കേടായതിനെത്തുടർന്ന് വഴിയരികിലെ ഷെഡിലേക്ക് കയറിയ പതിനെട്ടുകാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പൊതു പ്രവർത്തകൻ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പൂവാട്ടുപറമ്പ് സ്വദേശി മുഹമ്മദ് റിജാസാണ് മരിച്ചത്. ഞായറാഴ്ച രാത്രി കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിലാണ് അപകടമുണ്ടായത്. വണ്ടികേടായപ്പോൾ വഴിയരികിലെ കടയിലെ ഷെഡിലേക്ക് കയറ്റിവെയ്ക്കുന്നതിനിടെ […]

Keralam

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട; മൊത്ത കച്ചവടക്കാരൻ പിടിയിൽ

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. കോഴിക്കോട് -വയനാട് ജില്ലകളിലെ ലഹരിമരുന്ന് മൊത്ത കച്ചവടക്കാരനെയാണ് വടകര റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. താമരശ്ശേരി അടിവാരം പഴയേടത്തു വീട്ടിൽ നൗഷാദ് ആണ് അടിവാരത്തു വച്ച് അറസ്റ്റിലായത്. പത്തു പാക്കറ്റിലായി സൂക്ഷിച്ച 152 ഗ്രാം എംഡിഎംഎ […]

Keralam

എയർ‌ ഇന്ത്യ എക്സ്പ്രസിന്‍റെ 2 വിമാന സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട്: എയർ‌ ഇന്ത്യ എക്സ്പ്രസിന്‍റെ 2 വിമാന സർവീസുകൾ കൂടി റദ്ദാക്കി. തിങ്കളാഴ്ച രാത്രി 8.50 നുള്ള കോഴിക്കോട്-ദമാം, രാത്രി 11.20 നുള്ള കോഴിക്കോട് ബംഗളൂരു എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ കുറവാണ് കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

Keralam

കട വരാന്തയിലെ തൂണില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട്: കോഴിക്കോട് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകന്‍ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റാണ് മരണം. കനത്ത മഴയെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിര്‍ത്തി കട വരാന്തയില്‍ കയറി നിന്നപ്പോഴാണ് കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റത്. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു […]

Keralam

ബീഫിന് വില 400; കാലികളെത്തിയില്ലെങ്കില്‍ ഇനിയും വില ഉയരും

കോഴിക്കോട്: ജില്ലയിൽ ബീഫിന് പ്രിയമേറിയതോടെ വിലയും കൂടി. 300 മുതൽ 380 രൂപ വരെ വിലയുണ്ടായിരുന്ന ബീഫിനിപ്പോൾ കോഴിക്കോട് ജില്ലയിൽ 400 രൂപയാണ് വില. കന്നുകാലികളുടെ ലഭ്യതക്കുറവ് കാരണം മൊത്തക്കച്ചവടത്തിലെ വിലക്കയറ്റം ചൂണ്ടിക്കാട്ടി ഓൾ കേരള കാറ്റില്‍ മര്‍ച്ചന്‍റ്സ് അസോസിയേഷനാണ് വർധന പ്രഖ്യാപിച്ചത്. വിലവർധന നഗരത്തിൻ്റെ വിവിധ മേഖലകളിൽ […]

Health

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലിരുന്ന 4 കുട്ടികളുടേയും പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരമെന്ന സംശയത്തിൽ നിരീക്ഷണത്തിലിരുന്ന 4 കുട്ടികളുടേയും പരിശോധനാ ഫലം നെഗറ്റീവ്. മുന്നിയൂർ സ്വദേശിയായ 5 വയസുകാരിക്കൊപ്പം കടലുണ്ടി പുഴയിലെ അതേ കടവിൽ കുളിച്ച കുട്ടികളുടെ പരിശോധനാ ഫലമാണ് നെഗറ്റീവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലക്ഷണങ്ങളോടെ രണ്ട് ദിവസം മുമ്പാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ചു വയസുകാരി ഇപ്പോഴും ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ […]