Health

തലച്ചോർ കാർന്നുതിന്നുന്ന അമീബിയ ബാധിച്ചു അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: ബ്രെയിൻ ഈറ്റിങ് അമീബിയ ബാധിച്ച് അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. മലപ്പുറം മൂന്നുയൂർ കളിയാട്ടമുക്ക് സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലെ വെന്‍റിലേറ്ററിൽ തുടരുന്നത്. കടലുണ്ടി പുഴയിൽ കുളിച്ചതിന് ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്. മേയ്‌ പത്തിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സമാനമായ രോഗ ലക്ഷണങ്ങളുമായി മറ്റു […]

Keralam

നിയന്ത്രണം വിട്ട സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം

കോഴിക്കോട്: കൊടുവള്ളി മദ്രാസ ബസാറിനടുത്ത് നിയന്ത്രണംവിട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം. ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നു പുലർച്ചെ 5.15 നാണ് സംഭവം. ചാറ്റൽ മഴയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് വെട്ടിത്തിരിഞ്ഞ് എതിർവശത്തെ ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.  യാത്രക്കാർക്ക് ആർക്കും സാരമായ […]

Keralam

കോഴിക്കോട് ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് കത്തി ; ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി വെന്തു മരിച്ചു

കോഴിക്കോട് : ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് കത്തി. മിംസ് ഹോസ്പിറ്റലിന് തൊട്ടു മുൻപാണ് അപകടം നടന്നത്. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി വെന്തു മരിച്ചു. നാദാപുരം സ്വദേശി സുലോചന ആണ് മരിച്ചത്. ആംബുലൻസിൽ ഉണ്ടായിരുന്ന മറ്റുള്ളവർക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. അപകടം […]

No Picture
Keralam

വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് വീട്ടിലേക്ക് ഇടിച്ചു കയറി; വിദ്യാർഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബിലാത്തിക്കുളത്ത് വിദ്യാർത്ഥികൾ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി. അനുരൂപ് എന്ന വിദ്യാർത്ഥി സംഭവസ്ഥലത്തു തന്നെ മരിച്ചു. കൂടെ ഉണ്ടായിരുന്ന ഇജാസ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. വെസ്റ്റ്ഹിൽ ഗവ.എൻജിനീയറിങ് കോളജിലെ അപ്ലൈഡ് ഇലക്ട്രോണിക്സ് മൂന്നാം വർഷ വിദ്യാർഥികളാണ് ഇരുവരും. എറണാകുളം ചെല്ലാനം മാവുങ്കൽപറമ്പ് […]

Keralam

തേഞ്ഞിപ്പാലം പോക്സോ കേസ്: രണ്ടു പ്രതികളെയും കോടതി വെറുതെ വിട്ടു

കോഴിക്കോട്: മലപ്പുറം തേഞ്ഞിപ്പാലം പോക്സോ കേസിൽ രണ്ടു പ്രതികളെയും കോഴിക്കോട് പോക്സോ കോടതി വെറുതെ വിട്ടു. ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്തത് വിചാരണയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് പ്രോസിക്യൂഷൻ നിലപാട്. പെൺകുട്ടിയെ ബന്ധുക്കളായ ചെറുപ്പക്കാർ പീഡിപ്പിച്ചുവെന്നാണ് കേസ്. 2017 ലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. മൂന്ന് വർഷത്തിന് ശേഷം 2020ലാണ് […]

Health

കോഴിക്കോടും മലപ്പുറത്തും വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ സ്ഥിരീകരിച്ചു. രോഗബാധയുള്ള നാലു പേർ കോഴിക്കോട് ജില്ലക്കാരാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കോഴിക്കോട് ജില്ലക്കാരന്‍റെ നില അതീവ ഗുരുതരമാണ്. രോഗ ലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിലെ […]

Keralam

കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

കോഴിക്കോട്: എൻഐടിയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശിയായ യോഗേശ്വർ നാഥ് ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ ഹോസ്റ്റലിന്‍റെ ഏഴാം നിലയിൽ നിന്നും താഴേയ്ക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൂന്നാം വർഷ മെക്കാനിക്കൽ എൻജിനിയർ വിദ്യാർത്ഥിയായിരുന്നു യോഗേശ്വർ നാഥ്. […]

Keralam

കനത്ത വേനൽ ചൂടിൽ സൂര്യഘാതമേറ്റ് കോഴിക്കോട് ജില്ലയിൽ 26 പശുക്കളും മൂന്ന് എരുമകളും ചത്തതായി ജില്ലാ മൃഗസംരക്ഷണ വകുപ്പ്

കോഴിക്കോട്: കനത്ത വേനൽ ചൂടിൽ സൂര്യഘാതമേറ്റ് കോഴിക്കോട് ജില്ലയിൽ 26 പശുക്കളും മൂന്ന് എരുമകളും ചത്തതായി ജില്ലാ മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ജനുവരി മുതലുള്ള കണക്കാണ് ഇതെങ്കിലും ചൂട് കൂടിയ മാർച്ച്‌, ഏപ്രിൽ മാസങ്ങളിലാണ് ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിൽ ഭൂരിഭാഗം കന്നുകാലികളും ചത്തത്. ചത്ത പശുക്കളിൽ കറവയുള്ളവയും ഉണ്ടായിരുന്നു. […]

Keralam

സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് മരണം. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷും മലപ്പുറം സ്വദേശി മുഹമ്മദ് അനീഫയുമാണ് മരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് പെയിന്റിങ് ജോലി ചെയ്യുന്നതിനിടെ 43കാരനായ വിജേഷിന് സൂര്യാഘാതമേറ്റത്. കുഴഞ്ഞുവീണ വിജേഷിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ […]

Keralam

കോഴിക്കോട് സ്ലീപ്പർ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം, 18 പേർക്ക് പരുക്ക്

കോഴിക്കോട്: തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് മറിഞ്ഞ് ഒരാൾ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. കൊല്ലം കൊട്ടുക്കൽ ആലംകോട് മനു ഭവനിൽ അമൽ (28) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം. ബസിൽ 27 യാത്രക്കാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഡിവൈഡറിൽ കയറിയ ബസ് നിയന്ത്രണം […]