Keralam

അറ്റക്കുറ്റപ്പണിക്കായി ഏപ്രിൽ 29 മുതൽ മാഹി പാലം അടച്ചിടും

കോഴിക്കോട്: കോഴിക്കോട്- കണ്ണൂർ ദേശീയപാതയിലെ മാഹിപാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി അടച്ചിടും. ഏപ്രിൽ 29 മുതൽ മെയ് 10 വരെയാണ് അടച്ചിടുക.കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് വരുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താൽപാലംവഴി പോകണം. തലശേരിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചൊക്ലി-മേക്കുന്ന്-മോന്താൽപാലം […]

Movies

അബ്ദുൽ റഹീമിൻ്റെ ജീവിതവും, യാചക യാത്രയും സിനിമ ആക്കുമെന്ന് ബോബി ചെമ്മണ്ണൂർ

കോഴിക്കോട്: സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട  കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനത്തിന് പണം കണ്ടെത്താൻ നടത്തിയ യാചകയാത്രയും അബ്ദുൽ റഹീമിൻ്റെ ജീവിതവും സിനിമ ആക്കുമെന്ന് ബോബി ചെമ്മണ്ണൂർ. മലയാളികളുടെ നന്മ ലോകത്തിന് മുന്നിലേക്ക് എത്തിക്കുന്നതിനാണ് സിനിമ നിർമ്മിക്കുന്നത്. സംവിധായകൻ ബ്ലസിയുമായി സിനിമയെ കുറിച്ച് സംസാരിച്ചു. പോസറ്റീവ് മറുപടിയാണ് ലഭിച്ചത്. […]

No Picture
Keralam

രാഹുൽഗാന്ധിയുടെ ഹെലികോപ്റ്ററിന് കോഴിക്കോട്ട് ഇറങ്ങാൻ ഒടുവിൽ അനുമതി

കോഴിക്കോട്: രാഹുൽഗാന്ധിയുടെ ഹെലികോപ്റ്ററിന് കോഴിക്കോട്ട് ഇറങ്ങാൻ ഒടുവിൽ അനുമതി. കോൺഗ്രസ് നേതാക്കൾ കരസേന അധികൃതരോട് സംസാരിച്ചതിനെ തുടർന്നായിരുന്നു അനുമതി നൽകിയത്. നേരത്തെ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററിന് ഇറങ്ങാൻ അനുമതി നിഷേധിച്ചിരുന്നു. കരസേനയുടെ വെസ്റ്റ് ഹിൽ ഗ്രൗണ്ടിലായിരുന്നു ഹെലികോപ്റ്റർ ഇറങ്ങേണ്ടത്. ഹെലികോപ്റ്റർ ഇറക്കാൻ നേരത്തെ അനുമതി വാങ്ങാതിരുന്നതാണ് അനുമതി നിഷേധിക്കപ്പെടാൻ […]

Keralam

അബ്ദുൽ റഹീം തിരിച്ചെത്തിയാൽ ജോലി നൽകുമെന്ന് ബോബി ചെമ്മണ്ണൂർ

കോഴിക്കോട്: അബ്ദുൽ റഹീം തിരിച്ചെത്തിയാൽ ജോലി നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. ഡ്രൈവർ ജോലിക്കായി വിദേശത്ത് എത്തിയ അബ്ദുൽ റഹീം കഴിഞ്ഞ പതിനെട്ട് വർഷമായി ജയിലിലാണ്. ഇത്രയും ദീർഘകാലത്തെ ജയിൽ ജീവിതത്തിന് ശേഷം നാട്ടിൽ മടങ്ങിയെത്തുന്ന അബ്ദുൽ റഹീമിനെ അദ്ദേഹത്തിന് സമ്മതമാണെങ്കിൽ തൻ്റെ റോൾസ്റോയ്സിൻ്റെ ഡ്രൈവറായി നിയമിക്കാമെന്നാണ് ബോബി ചെമ്മണ്ണൂർ […]

Keralam

പുനർവിവാഹം വാഗ്ദാനം ചെയ്ത് ഡോക്ടറിൽ നിന്നും സ്വർണ്ണവും പണവും തട്ടി

കോഴിക്കോട്: പുനർവിവാഹം വാഗ്ദാനം ചെയ്ത് ഡോക്ടറിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്തതായി പരാതി. കോഴിക്കോട് നഗരത്തിലെ ഹോട്ടൽ മുറിയിൽ വച്ച് വിവാഹ ചടങ്ങ് നടത്തിയ ശേഷമാണ് വധു ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം കടന്നു കളഞ്ഞത്. പരാതിയിൽ നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച […]

Colleges

പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള ദിവസം പരീക്ഷ നടത്താനുള്ള തീരുമാനം കാലിക്കറ്റ് സര്‍വകലാശാല പിന്‍വലിച്ചു

കോഴിക്കോട്: പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള ദിവസം പരീക്ഷ നടത്താനുള്ള തീരുമാനം കാലിക്കറ്റ് സര്‍വകലാശാല പിന്‍വലിച്ചു. പെരുന്നാളിന് അടുത്ത ദിവസം പരീക്ഷ നടത്താനുള്ള സര്‍വകലാശാല തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കം പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്. ഈ മാസം 11-ാം തീയതി തീരുമാനിച്ച ബി വോക്ക് ഒന്നാം […]

Keralam

അമിതഭാരം കയറ്റിയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് റോഡരികിലേക്ക് തെറിച്ചുവീണു

കോഴിക്കോട്: അമിതഭാരം കയറ്റിയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് റോഡരികിലേക്ക് തെറിച്ചുവീണു. കൂടരഞ്ഞി മേലെ കൂമ്പാറയിലാണ് സംഭവം. സ്കൂൾ വിദ്യാർഥികളടക്കമുള്ള യാത്രക്കാർ ബസ് കാത്തു നിൽക്കാറുളള സ്ഥലത്തിനു തൊട്ടടുത്താണ് കല്ല് വന്നുവീണത്. ആളുകളുടെയോ വാഹനങ്ങളുടെയോ മേൽ കല്ല് വീഴാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. കൂമ്പാറ മാതാളി ക്വാറിയിൽ നിന്നും കരിങ്കൽ […]

Keralam

കോഴിക്കോട് ഐസിയു പീഡനം; അതിജീവിതയെ പിന്തുണച്ച നഴ്സിനോട് അനീതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ വെച്ച് രോഗി പീഡിപ്പിയ്ക്കപ്പെട്ട കേസിൽ അതിജീവിതയെ പിന്തുണച്ച് നിർണ്ണായക മൊഴി നല്‍കിയ നഴ്സ് അനിതയോട് അനീതി. ഏപ്രിൽ ഒന്ന് മുതൽ ജോലിയിൽ തിരികെ പ്രവേശിക്കാൻ ഹൈക്കോടതി അനുമതി നൽകിയിട്ടും ജോലിയിൽ തിരികെ പ്രവേശിക്കാനാവാതെ പുറത്ത് നിൽക്കുകയാണ് അനിത. ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും പ്രവേശിപ്പിയ്ക്കില്ലെന്ന […]

Keralam

വയനാട് സുഗന്ധഗിരി മരംമുറിയ്ക്കൽ കേസ്‌; മൂന്നു പേർ അറസ്റ്റിൽ

കോഴിക്കോട്: വയനാട് സുഗന്ധഗിരി മരംമുറി കേസിൽ മൂന്നു പേർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി സുധീർ കുമാർ, കണിയാമ്പറ്റ സ്വദേശി പ്രിൻസ്, വൈത്തിരി സ്വദേശി അബു താഹിർ എന്നിവരാണ് അറസ്റ്റിലായത്. ഇവരെക്കൂടാതെ നേരത്തെ കേസിൽ ആറു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ പ്രതി ചേർക്കപ്പെട്ടവരുടെ എണ്ണം ഒൻപതായി.നേരത്തെ സംഭവുമായി […]

Keralam

പയ്യോളിയില്‍ അച്ഛനെയും 2 മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: പയ്യോളിയില്‍ അച്ഛനെയും 2 മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛന്‍ അയനിക്കാട് സ്വദേശി പുതിയോട്ടില്‍ സുമേഷിനെ (42) വീടിന് സമീപത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവരെ വീടിനുള്ളിലും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് സുമേഷിനെ വീടിനടുത്തുള്ള റെയിൽവേ […]