Keralam

‘തന്തയില്ലായ്മത്തരം’ സൈബര്‍ ആക്രമണത്തിന് പിന്നില്‍ അമ്പലപ്പുഴയിലെ പത്ത് പതിനഞ്ച് പേര്‍; പിണറായി വിരുദ്ധനല്ലെന്ന് ജി സുധാകരന്‍

ആലപ്പുഴ: അമ്പലപ്പുഴയിലെ പത്ത് പതിനഞ്ച് പേരാണ് തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പിന്നിലെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്‍. പാര്‍ട്ടിക്ക് സൈബര്‍ പോരാളികള്‍ ഇല്ലെന്നും അവര്‍ പാര്‍ട്ടി വിരുദ്ധരാണെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി മെമ്പര്‍മാരാണ് പാര്‍ട്ടിയുടെ ശക്തിയെന്നും കെപിസിസി പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. […]

Keralam

‘കള്ളും കുടിച്ച് കഞ്ചാവടിച്ച് നടക്കുന്നവന്‍ എന്ത് വിദ്യാര്‍ത്ഥിയാണ്’, രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍

കളമശേരി ഗവ. പോളിടെക്‌നിക്കിലെ വന്‍ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കള്ളും കുടിച്ച് കഞ്ചാവടിച്ച് നടക്കുന്നവന്‍ എന്ത് വിദ്യാര്‍ത്ഥിയാണെന്ന് കെ സുധാകരന്‍ ചോദിച്ചു. വിദ്യാര്‍ത്ഥിയെന്ന വിശേഷിപ്പിക്കപ്പെടാന്‍ അവര്‍ക്ക് അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് ലഹരി മാഫിയകളോട് പ്രതിബദ്ധതയെന്നും കര്‍ശനമായ നടപടികളാണ് ആവശ്യമെന്നും അദ്ദേഹം […]

Keralam

‘മാറ്റിയാൽ എന്താണ് കുഴപ്പം?, കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണോയെന്ന് ​ഹൈക്കമാൻഡ് തീരുമാനിക്കും’; കെ സുധാകരൻ

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്നത് ഹൈക്കമാന്റിന്റെ തീരുമാനമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മാറ്റിയാൽ എന്താണ് കുഴപ്പം?. തന്നെ നീക്കാം നീക്കാതിരിക്കാം. ഏതു തീരുമാനവും അനുസരണയോടെ അംഗീകരിക്കും. എഐസിസിക്ക് മാറ്റണമെന്നാണെങ്കിൽ സ്വീകരിക്കാൻ തയ്യാറാണെന്നും തനിക്കൊരു പരാതിയുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കനഗോലുവിൻ്റെ റിപ്പോർട്ടിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും തന്നോട് മാറണമെന്ന് ആരും […]

Keralam

കെപിസിസിയിൽ നേതൃമാറ്റത്തിന് സാധ്യത; കെ സുധാകരൻ അധ്യക്ഷ സ്ഥാനമൊഴിഞ്ഞേക്കും

തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്ത കേരളത്തിൽ കെപിസിസി നേതൃമാറ്റത്തിന് കോൺഗ്രസ്. കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും. അടൂർ പ്രകാശ്, ബെന്നി ബഹനാൻ, റോജി എം ജോൺ എന്നിവരുടെ പേരുകൾ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണനയിൽ. ഡിസിസി അധ്യക്ഷൻമാർക്കും മാറ്റം ഉണ്ടായേക്കും. അസമിലും മാറ്റമുണ്ടായേക്കും. അസം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഗൗരവ […]

Keralam

സന്ദീപ് വാര്യര്‍ക്ക് ചുമതല നൽകി കെപിസിസി; പാര്‍ട്ടിയുടെ വക്താവായി നിയമിച്ചു

ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്ക് ചുമതല നൽകി കെപിസിസി. പാർട്ടിയുടെ ഔദ്യോഗിക വക്താവായി നിയമിച്ചു.ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ സന്ദീപിനെ ഉൾപ്പെടുത്തി. അഡ്വ ദീപ്തി മേരി വർഗീസാണ് കെപിസിസി മീഡിയ വിഭാഗം ഇൻ ചാർജ്. പാലക്കാട് നഗരസഭയിൽ ഇന്നലെ വിമത യോഗം ചേർന്ന ബിജെപി കൗൺസിലർമാരെ […]

Keralam

‘നേതൃമാറ്റത്തിൽ ആരെയും അതൃപ്തി അറിയിച്ചിട്ടില്ല; എഐസിസിക്ക് എന്ത് തീരുമാനവും എടുക്കാം’; കെ സുധാകരൻ

നേതൃമാറ്റം സംബന്ധിച്ച് ആരോടും സംസാരിച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നേതൃമാറ്റത്തിൽ ആരെയും അതൃപ്തി അറിയിച്ചിട്ടില്ല. എഐസിസി ക്ക് എന്ത് തീരുമാനവും എടുക്കാമെന്നും കെ സുധാകരൻ പറഞ്ഞു. താൻ പാർട്ടിക്ക് വിധേയനാണെന്ന് കെ സുധാകരൻ വ്യക്തമാക്കി. കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തന്നെ തുടരട്ടെ എന്ന് ഹൈക്കമാൻഡ് […]

Keralam

‘ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു’; കെപിസിസി പുനഃസംഘടനയിൽ അതൃപ്തി അറിയിക്കാൻ കെ സുധാകരൻ

കെപിസിസി പുനഃസംഘടനയിൽ നേതൃത്വത്തോട് നേരിട്ട് അതൃപ്തി അറിയിക്കാൻ കെ സുധാകരൻ. തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് പരാതി. കെസി വേണുഗോപാലിനെ നാളെ കെ സുധാകരൻ നേരിട്ട് കാണും. സംസ്ഥാനത്ത് പുനഃസംഘടന ചർച്ച ചൂടപിടിക്കുന്നതിനിടെയാണ് നിർണായക കൂടിക്കാഴ്ച. നിലവിൽ പുനഃസംഘടനയുമായി നടക്കുന്ന ചർച്ചകളിൽ കെ സുധാകരൻ അസ്വസ്ഥനാണെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. […]

Uncategorized

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തോട് സഹകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തോട് സഹകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കുടുംബത്തോട് സഹതാപമുണ്ടെന്നും കുടുംബത്തെ സന്ദർശിക്കുമെന്നും സുധാകരൻ വ്യക്തമാക്കി. അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്നും തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു. കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കെ സുധാകരൻ പറഞ്ഞു. വയനാട് […]

Keralam

കെപിസിസി നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു; നേതാക്കളോട് അഭിപ്രായം തേടി എഐസിസി

കെപിസിസി നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. നേതൃമാറ്റത്തിലും പുനഃസംഘടനയിലും നേതാക്കളോട് എഐസിസി അഭിപ്രായം തേടി. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നേതാക്കളെ പ്രത്യേകം കണ്ടു. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമുള്ള വാർത്ത സമ്മേളനം മാറ്റിയത് നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയെ തുടർന്നെന്ന് സൂചന. രമേശ് ചെന്നിത്തല, ബെന്നി ബഹനാൻ, […]

Keralam

പുനഃസംഘടന ചര്‍ച്ചകള്‍ക്കിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കെ മുരളീധരനുമായി കൂടിക്കാഴ്ച

കോണ്‍ഗ്രസിലെ പുനസംഘടന ചര്‍ച്ചകള്‍ക്കിടെ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ കെ മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. കെ മുരളീധരന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ എത്തിയിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം എ.കെ ആന്റണി, രമേശ് ചെന്നിത്തല എന്നിവരെയും കെ സുധാകരന്‍ നേരില്‍ കണ്ടിരുന്നു. കെ.പി.സി.സി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നതിന് പിന്നാലെയാണ് […]