Keralam

സംസ്ഥാനത്ത്‌ ലോഡ് ഷെഡിംഗ് ഇല്ലെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ലോഡ് ഷെഡിംഗ് ഇല്ലെന്ന് സർക്കാർ. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി വിളിച്ച കെഎസ്ഇബി യോഗത്തിലാണ് തീരുമാനമായത്. നിലവിൽ ലോഡ് ഷെഡിംഗ് സാഹചര്യമില്ല. ചില ഇടങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തും. അത് കെഎസ്ഇബി ചർച്ച ചെയ്ത് തീരുമാനിക്കും. വൈദ്യുതി ഉപഭോഗം എങ്ങനെ കുറയ്ക്കാമെന്നതുസംബന്ധിച്ച നിർദേശങ്ങൾ അറിയിക്കാനും കെഎസ്ഇബിയോട് സർക്കാർ […]

Keralam

വേനല്‍ കടുത്തതോടെ ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം

കൊച്ചി: വേനല്‍ കടുത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. അണക്കെട്ടിലെ ജലനിരപ്പ് 2337 അടിയായി. സംഭരണ ശേഷിയുടെ 35 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. മറ്റ് ഡാമുകളിലും ജലനിരപ്പ് ഗണ്യമായി കുറയുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം ജലനിരപ്പ് 2330 അടിയായിരുന്നു. എന്നാല്‍ ഉയര്‍ന്ന തോതിൽ വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു. […]

Keralam

കൊച്ചി കോർപ്പറേഷൻ ഫോർട്ട് കൊച്ചി സോണൽ ഓഫീസിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി

കൊച്ചി: കൊച്ചി കോർപ്പറേഷൻ ഫോർട്ട് കൊച്ചി സോണൽ ഓഫീസിലെ ഫ്യൂസ് ഊരി  കെ.എസ്.ഇ.ബി. 2 ലക്ഷം രൂപയുടെ കുടിശ്ശിക അടയ്ക്കാത്തതിനാലാണ് നടപടിയെന്ന് കെഎസ്ഇബി. ഓഫീസിനോട് ചേർന്നുള്ള കുടുംബശ്രീ, ഹെൽത്ത് ഓഫീസുകളിലെയും ഫ്യൂസ് ഊരിമാറ്റി. കൊടും ചൂടും ഉഷ്ണ തരംഗ സാധ്യതകളും നേരിടുന്നതിനിടെയാണ് ജീവനക്കാരെ പെരുവഴിയിലാക്കി കെഎസ്ഇബിയുടെ നടപടി. ഫ്യൂസ് […]

Keralam

വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡില്‍; ലോഡ് ഷെഡ്ഡിംഗ് തീരുമാനം യോഗശേഷമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലെ 11.31 കോടി യൂണിറ്റിൻ്റെ ഉപയോഗമാണുണ്ടായത്. പീക്ക് സമയ ആവശ്യകതയും റെക്കോര്‍ഡിലാണ്. വൈദ്യുതി ഉപയോഗം കൂടുന്ന സാഹചര്യത്തില്‍ പവര്‍ക്കട്ട് വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. സര്‍ക്കാരിനോട് വീണ്ടും ലോഡ് ഷെഡ്ഡിംഗ് വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം. ഓവര്‍ലോഡ് കാരണമാണ് പലയിടത്തും അപ്രഖ്യാപിത […]

Keralam

കെഎസ്ഇബിയിൽ നിയമന നിരോധനം; ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യരുതെന്ന് കെഎസ്ഇബി ചെയർമാൻ്റെ നി‍ർദ്ദേശം

തിരുവനന്തപുരം: കെഎസ്ഇബിയിലെ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലെ ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യരുതെന്ന് കെഎസ്ഇബി ചെയർമാൻ്റെ നി‍ർദ്ദേശം. എച്ച് ആർ ചീഫ് എഞ്ചിനീയർക്കാണ് കെഎസ്ഇബി ചെയർമാൻ നിർദ്ദേശം നൽകിയത്.  കെഎസ്ഇബിയിൽ പുനഃസംഘടന നടക്കുകയാണ്. ഈ ഘട്ടത്തിൽ 30201 എന്നതിൽ നിന്ന് ജീവനക്കാരുടെ എണ്ണം കൂട്ടരുതെന്ന വൈദ്യുതി റ​ഗുലേറ്ററി […]

Keralam

പത്തനംതിട്ട വായ്പൂരിൽ കെഎസ്ഇബി ഓവർസിയറെ മുഖത്തടിച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസ്

പത്തനംതിട്ട : പത്തനംതിട്ട വായ്പൂരിൽ കെഎസ്ഇബി ഓഫീസറെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. വായ്പൂരിലെ സെക്ഷൻ ഓഫീസിനുള്ളിൽ വെച്ചാണ് കെഎസ്ഇബി ഓവർസീയറെ യുവാവ് മുഖത്തടിച്ചത്. വൈദ്യുതി ബന്ധം തടസ്സപ്പെട്ടതിൽ പ്രകോപിതനായാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പെരുമ്പെട്ടി പോലീസ് ആണ് കേസെടുത്തത്. മുഖത്തടിച്ച യുവാവിന് പുറമെ നാല് […]

Keralam

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്. ഇന്നലത്തെ ആകെ ഉപയോഗം 104.49 ദശലക്ഷം യൂണിറ്റാണ്. ചൊവ്വഴ്‌ച പ്രതിദിന ഉപയോഗം 111.79 ദശലക്ഷം യൂണിറ്റ് കടന്ന് സർവകാല റെക്കോർഡിൽ എത്തിയിരുന്നു. പീക്ക് ആവശ്യകത 5389 മെഗാവാട്ട് ആണ്. എന്നാൽ പ്രതിദിന ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് മുകളിൽ തന്നെ […]

Keralam

വൈദ്യുതി ഉപയോഗം വീണ്ടും സർവകാല റെക്കോഡിൽ; മുന്നറിയിപ്പുമായി കെഎസ്ഇബി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ. ഇന്നലത്തെ ആകെ ഉപയോഗം 108.22 ദശലക്ഷം യൂണിറ്റ് എത്തി. പീക് ടൈമിലെ ആവശ്യകതയും റെക്കോർഡിലാണ്. ഇന്നലെ വൈകിട്ട് ആറ് മണി മുതൽ 11 മണി വരെ 5,364 മെഗാവാട്ട് വൈദ്യുതി ആണ് ഉപയോഗിച്ചത്. ഈ മാസം മൂന്നിന് ആണ് ഏറ്റവുമധികം […]

Keralam

ഇന്നലെ രേഖപ്പെടുത്തിയത് വൈദ്യുതി ബോർഡിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉപഭോഗം

വൈദ്യുതി ബോർഡിനെ പ്രതിസന്ധിയിലാക്കി വൈദ്യുതി ഉപഭോഗം കുത്തനെ കൂടി. 106.8882 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ഉപയോഗിച്ചത്. വൈദ്യുതി ബോർഡിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉപഭോഗമാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് വേനൽരൂക്ഷമായതോടെ ഓരോ ദിവസവും വൈദ്യുതി ഉപഭോഗം കുത്തനെ വർദ്ധിക്കുകയാണ്. മാർച്ചിൽ വൈദ്യുതി വാങ്ങാൻ ബോർഡ് അധികമായി ചെലവഴിച്ചത് 256 കോടി […]

Keralam

ഇന്ന് രാത്രി എട്ടര മുതല്‍ ഒരുമണിക്കൂര്‍ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതി വിളക്കുകളും ഓഫ് ചെയ്യുക; കെഎസ്ഇബിയുടെ അഭ്യര്‍ഥന

തിരുവനന്തപുരം: ഭൗമ മണിക്കൂറായി ആചരിക്കുന്ന ഇന്ന് രാത്രി എട്ടര മുതല്‍ ഒന്‍പതര വരെ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതി വിളക്കുകളും ഉപകരണങ്ങളും ഓഫ് ചെയ്യണമെന്ന് കെഎസ്ഇബി. ആഗോളതാപനത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്കിലൂടെ അഭ്യര്‍ഥിച്ചു. ‘ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി […]