Keralam

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? നിര്‍ദേശവുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡുകള്‍ ഭേദിച്ച പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശങ്ങളുമായി കെഎസ്ഇബി. വൈദ്യുതി ഉപയോഗം കൂടുതലുള്ള സമയങ്ങളില്‍ കൂടുതല്‍ വൈദ്യുതി വേണ്ട ഉപകരണങ്ങര്‍ പ്രവര്‍ത്തിക്കരുതെന്നാണ് കെഎസ്ഇബി നിര്‍ദേശം. രാത്രി സമയങ്ങളില്‍ അധിക വൈദ്യുതി ചിലവുള്ള വാഷിങ് മെഷീനുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. വൈകുന്നേരം ആറിനും രാത്രി […]

Keralam

അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പകലും രാത്രിയും അപ്രഖ്യാപിതമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നിന്നും കെഎസ്ഇബി പിന്മാറണമെന്നും സതീശൻ വാർത്താകുറിപ്പിൽ പറഞ്ഞു. സർക്കാരും വൈദ്യുതി വകുപ്പും നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങളും കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് […]

Keralam

അസിസ്റ്റൻ്റ് എഞ്ചിനീയർമാരുടെ ഒഴിവുകൾ; കെഎസ്ഇബിയുടെ വാദം കളവെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം: കെഎസ്ഇബിയിലെ അസിസ്റ്റൻ്റ് എഞ്ചിനീയർമാരുടെ ഒഴിവുകൾ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന ബോർഡിൻ്റെ തീരുമാനം നിയമനനിരോധനമല്ലെന്ന കെഎസ്ഇബിയുടെ വാദം കളവെന്ന് വിവരാവകാശ രേഖകൾ. ജീവനക്കാരുടെ എണ്ണം പുനർനിർണയിക്കുന്നതിൻ്റെ ഭാഗമായുള്ള താൽക്കാലിക ക്രമീകരണമാണിതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. എന്നാൽ അസിസ്റ്റൻ്റ് എഞ്ചിനീയർമാരുടെ 240 ഒഴിവുകളും സബ് എഞ്ചിനീയർമാരുടെ 400 ഒഴിവുകളും പിഎസ് […]

Keralam

ലോഡ് ഷെഡിങ് ഇല്ല, രാത്രിയിൽ വൈദ്യുതി ഉപയോഗം കുറക്കാന്‍ നിർദേശം

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉണ്ടാകില്ലെന്നു വ്യക്തമാക്കി വൈദ്യുതി വകുപ്പ്. ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വൈദ്യുതി മേഖലയുടെ പ്രവര്‍ത്തനത്തില്‍ ബുദ്ധിമുട്ടുകളുണ്ടെങ്കിലും പൊതുജനങ്ങളുടെ സഹകരണത്തോടെ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് വൈദ്യുതി വിതരണം കൂടുതല്‍ കാര്യക്ഷമതയോടെ നടത്തുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കെഎസ്ഇബി നല്‍കിയ […]

Keralam

സംസ്ഥാനത്ത്‌ ലോഡ് ഷെഡിംഗ് ഇല്ലെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ലോഡ് ഷെഡിംഗ് ഇല്ലെന്ന് സർക്കാർ. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി വിളിച്ച കെഎസ്ഇബി യോഗത്തിലാണ് തീരുമാനമായത്. നിലവിൽ ലോഡ് ഷെഡിംഗ് സാഹചര്യമില്ല. ചില ഇടങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തും. അത് കെഎസ്ഇബി ചർച്ച ചെയ്ത് തീരുമാനിക്കും. വൈദ്യുതി ഉപഭോഗം എങ്ങനെ കുറയ്ക്കാമെന്നതുസംബന്ധിച്ച നിർദേശങ്ങൾ അറിയിക്കാനും കെഎസ്ഇബിയോട് സർക്കാർ […]

Keralam

വേനല്‍ കടുത്തതോടെ ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം

കൊച്ചി: വേനല്‍ കടുത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. അണക്കെട്ടിലെ ജലനിരപ്പ് 2337 അടിയായി. സംഭരണ ശേഷിയുടെ 35 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. മറ്റ് ഡാമുകളിലും ജലനിരപ്പ് ഗണ്യമായി കുറയുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം ജലനിരപ്പ് 2330 അടിയായിരുന്നു. എന്നാല്‍ ഉയര്‍ന്ന തോതിൽ വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു. […]

Keralam

കൊച്ചി കോർപ്പറേഷൻ ഫോർട്ട് കൊച്ചി സോണൽ ഓഫീസിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി

കൊച്ചി: കൊച്ചി കോർപ്പറേഷൻ ഫോർട്ട് കൊച്ചി സോണൽ ഓഫീസിലെ ഫ്യൂസ് ഊരി  കെ.എസ്.ഇ.ബി. 2 ലക്ഷം രൂപയുടെ കുടിശ്ശിക അടയ്ക്കാത്തതിനാലാണ് നടപടിയെന്ന് കെഎസ്ഇബി. ഓഫീസിനോട് ചേർന്നുള്ള കുടുംബശ്രീ, ഹെൽത്ത് ഓഫീസുകളിലെയും ഫ്യൂസ് ഊരിമാറ്റി. കൊടും ചൂടും ഉഷ്ണ തരംഗ സാധ്യതകളും നേരിടുന്നതിനിടെയാണ് ജീവനക്കാരെ പെരുവഴിയിലാക്കി കെഎസ്ഇബിയുടെ നടപടി. ഫ്യൂസ് […]

Keralam

വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡില്‍; ലോഡ് ഷെഡ്ഡിംഗ് തീരുമാനം യോഗശേഷമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലെ 11.31 കോടി യൂണിറ്റിൻ്റെ ഉപയോഗമാണുണ്ടായത്. പീക്ക് സമയ ആവശ്യകതയും റെക്കോര്‍ഡിലാണ്. വൈദ്യുതി ഉപയോഗം കൂടുന്ന സാഹചര്യത്തില്‍ പവര്‍ക്കട്ട് വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. സര്‍ക്കാരിനോട് വീണ്ടും ലോഡ് ഷെഡ്ഡിംഗ് വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം. ഓവര്‍ലോഡ് കാരണമാണ് പലയിടത്തും അപ്രഖ്യാപിത […]

Keralam

കെഎസ്ഇബിയിൽ നിയമന നിരോധനം; ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യരുതെന്ന് കെഎസ്ഇബി ചെയർമാൻ്റെ നി‍ർദ്ദേശം

തിരുവനന്തപുരം: കെഎസ്ഇബിയിലെ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലെ ഒഴിവുകൾ പി എസ് സിക്ക് റിപ്പോർട്ട് ചെയ്യരുതെന്ന് കെഎസ്ഇബി ചെയർമാൻ്റെ നി‍ർദ്ദേശം. എച്ച് ആർ ചീഫ് എഞ്ചിനീയർക്കാണ് കെഎസ്ഇബി ചെയർമാൻ നിർദ്ദേശം നൽകിയത്.  കെഎസ്ഇബിയിൽ പുനഃസംഘടന നടക്കുകയാണ്. ഈ ഘട്ടത്തിൽ 30201 എന്നതിൽ നിന്ന് ജീവനക്കാരുടെ എണ്ണം കൂട്ടരുതെന്ന വൈദ്യുതി റ​ഗുലേറ്ററി […]

Keralam

പത്തനംതിട്ട വായ്പൂരിൽ കെഎസ്ഇബി ഓവർസിയറെ മുഖത്തടിച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസ്

പത്തനംതിട്ട : പത്തനംതിട്ട വായ്പൂരിൽ കെഎസ്ഇബി ഓഫീസറെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. വായ്പൂരിലെ സെക്ഷൻ ഓഫീസിനുള്ളിൽ വെച്ചാണ് കെഎസ്ഇബി ഓവർസീയറെ യുവാവ് മുഖത്തടിച്ചത്. വൈദ്യുതി ബന്ധം തടസ്സപ്പെട്ടതിൽ പ്രകോപിതനായാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പെരുമ്പെട്ടി പോലീസ് ആണ് കേസെടുത്തത്. മുഖത്തടിച്ച യുവാവിന് പുറമെ നാല് […]