No Picture
District News

പിറവം കെഎസ്ആർടിസി ഡിപ്പോയിൽ മിന്നൽ സ്‌ക്വാഡ് പരിശോധന നടത്തി

പിറവം: അപകടം ഒഴിവാക്കാനുള്ള നടപടികളുടെ ഭാഗമായി പിറവം കെഎസ്ആർടിസി ഡിപ്പോയിൽ മിന്നൽ സ്‌ക്വാഡ് പരിശോധന നടത്തി. പുലർച്ചെ സർവീസുകൾ ആരംഭിക്കുന്ന സമയത്ത് എറണാകുളത്ത് നിന്ന് രണ്ട് ഇൻസ്‌പെക്ടർമാരടങ്ങുന്ന സ്‌ക്വാഡ് പരിശോധനയ്ക്കെത്തുകയായിരുന്നു. ജോലിക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ബ്രത്തലൈസറുമായെത്തിയ സംഘം വന്നപാടെ പരിശോധന തുടങ്ങി. ഒരു ജീവനക്കാരൻ മദ്യപിച്ചതിന് കുടുങ്ങുകയും ചെയ്തു. […]

No Picture
Keralam

ബ്രത്തലൈസർ പരിശോധന ഭയന്ന് മുങ്ങുന്നു; കെഎസ്ആർടിസിയിൽ ഡ്രൈവർ ക്ഷാമം

കൊല്ലം: മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്നു കണ്ടെത്താന്‍ കെഎസ്ആർടിസിയിൽ കൊണ്ടുവന്ന ബ്രത്തലൈസർ പരിശോധന ഭയന്ന് ഡ്രൈവർമാർ മുങ്ങുന്നു. ഇതോടെ പലയിടത്തും സർവീസ് മുടങ്ങി. ഗതാഗതമന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്തെ ഡിപ്പോയിലടക്കം സർവീസ് മുടങ്ങിയ സ്ഥിതിയുണ്ടായി. ബ്രത്തലൈസറിൽ പൂജ്യത്തിനുമുകളിൽ റീഡിങ് കാണിച്ചാൽ സസ്പെൻഷനാണ് ശിക്ഷ എന്നതാണ് ഡ്രൈവർമാർ എത്താത്തതിന് കാരണം. ബ്രത്തലൈസർ പരിശോധനയ്ക്ക് […]

Keralam

കേസ് വഴിതിരിച്ചു വിടാന്‍ ശ്രമം നടക്കുന്നുവെന്ന് ഡ്രൈവര്‍ യദു

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും താനും തമ്മിലുള്ള തര്‍ക്കത്തില്‍ കേസ് വഴിതിരിച്ചു വിടാന്‍ ശ്രമം നടക്കുന്നുവെന്ന് ഡ്രൈവര്‍ യദുവിന്റെ ആരോപണം. മെമ്മറി കാര്‍ഡ് താന്‍ എടുത്തുവെന്നാക്കി തീര്‍ക്കാന്‍ പോലീസ് ശ്രമം നടക്കുന്നുവെന്നും യദു ആരോപിച്ചു. തെറ്റ് എന്റെ ഭാഗത്താണെന്ന് വരുത്തി തീര്‍ക്കാനാണ് നീക്കം. മെമ്മറി കാര്‍ഡ് വിഷയത്തില്‍ എന്താണ് […]

Keralam

യദുവിന്റെ മൊഴിയില്‍ വൈരുദ്ധ്യം; ചോദ്യം ചെയ്യല്‍ തുടരും

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനുമായി തര്‍ക്കമുണ്ടായ സംഭവത്തില്‍ മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ മൊഴിയില്‍ വൈരുദ്ധ്യമെന്ന് പോലീസ്. യദുവിന്റെ ചോദ്യം ചെയ്യല്‍ തുടരുമെന്നും കണ്ടക്ടറെയും സ്‌റ്റേഷന്‍ മാസ്റ്ററെയും ഉടന്‍ വിട്ടയക്കുമെന്നും പൊലീസ് അറിയിച്ചു. മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ യദുവിന്റെ മൊഴികളിലാണ് വൈരുദ്ധ്യമുള്ളത്. ഇത് […]

No Picture
Keralam

കണ്ണൂരിൽ സ്വിഫ്റ്റ് ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ചു; 7 യുവാക്കൾക്കെതിരെ കേസ്

കണ്ണൂർ: കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ച 7 പേർക്കെതിരെ കേസ്. എറണാകുളത്തു നിന്നു കൊല്ലൂർ മൂകാംബിക വരെ പോകുന്ന സ്വിഫ്റ്റ് ബസ്, കണ്ണൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോഴാണു സംഭവം. ബൈക്കുകളിലെത്തിയ യുവാക്കൾ ഡ്രൈവറെ അസഭ്യം പറയുന്നതിന്‍റെയും ബസിന്‍റെ സൈഡ് മിറ്ററിൽ അടിക്കുന്നതിന്‍റെയും ദൃശങ്ങൾ പുറത്തുവന്നിട്ടുണ്ട്.  കൂട്ടത്തിലൊരാൾ […]

Keralam

കുന്നംകുളം കുറുക്കൻപാറയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

തൃശൂർ: കുന്നംകുളം കുറുക്കൻപാറയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. പതിനാറ് പേർക്ക് പരുക്കേറ്റു. ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയിക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. രണ്ടുവാഹനങ്ങളിലെ ഡ്രൈവർമാർക്കും ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശക്തമായ മഴ പെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

Keralam

മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ പോലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ കൂടുതല്‍ അന്വേഷണവുമായി പോലീസ്.മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുബിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. തമ്പാനൂര്‍ പോലീസാണ് കണ്ടക്ടറെ ചോദ്യം ചെയ്യുന്നത്. സംഭവ സമയം […]

Keralam

മേയർ-ഡ്രൈവർ തർക്കം ; പോലീസിലുള്ള വിശ്വാസം തുടക്കത്തിലേ നഷ്ടപ്പെട്ടെന്ന് യദു

തിരുവനന്തപുരം: മേയറുമായുള്ള തര്‍ക്കത്തിന് പിന്നാലെ പോലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടിയില്‍ വിശ്വാസം ഇല്ലെന്ന് കെ എസ് ആര്‍ ടി സി ഡ്രൈവര്‍ യദു. മൊഴിയെടുപ്പ് സത്യസന്ധമായിരുന്നില്ലെന്നും, മേയര്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് വരുത്താനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും യദു ആരോപിച്ചു പൊലീസിന്റെ നടപടിയില്‍ തുടക്കം മുതല്‍ സംശയമുണ്ട് […]

Keralam

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനും എതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിൻ്റെ പരാതിയിലാണ്‌ കോടതി ഉത്തരവ്. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയായിരുന്നു യദുവിന്‍റെ പരാതി. കന്റോണ്‍മെന്റ് പോലീസിനോടാണ് […]

No Picture
Keralam

കെ എസ് ആർ ടി സി താൽക്കാലിക ഡ്രൈവര്‍, കണ്ടക്ടര്‍ നിയമനം; പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കാന്‍ നീക്കം

തിരുവനന്തപുരം: കെ എസ് ആർ ടി സിയിലെ താൽക്കാലിക നിയമനത്തിന് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാന്‍ നീക്കം. മേയറും, ഡ്രൈവറും തമ്മിലുള്ള തർക്കത്തിലെ കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായാണ് പൊലിസ് നടപടി. വിവാദ ഡ്രൈവര്‍ യദു ജോലിക്കു പ്രവേശിക്കുമ്പോൾ 2 കേസിൽ പ്രതിയായിരുന്നു. ഡ്രൈവർ, കണ്ടക്ടർ നിയമത്തിന് പൊലിസ് സർട്ടിഫിക്കറ്റ് […]