സംസ്ഥാന സ്കൂൾ കലോത്സവം; ജഡ്ജസിനെതിരെ പ്രതിഷേധം അനുവദിക്കില്ല, മുന്നറിയിപ്പുമായി മന്ത്രി വി ശിവൻകുട്ടി
63-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സമ്മാനം കിട്ടിയില്ലെന്ന് പറഞ്ഞ് വിദ്യാർത്ഥികളെ പ്രതിഷേധത്തിന് ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ട്വന്റി ഫോറിനോട്. പ്രതിഷേധിക്കാൻ ആരും വരേണ്ട. കലോത്സവത്തിലെ മത്സരങ്ങൾ ജനാധിപത്യപരമായി എടുക്കണം. യുവജനമേളയുടെ അന്തസും ചന്തവും നശിപ്പിക്കുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങൾ നടത്താൻ അനുവദിക്കില്ല, കലോത്സവത്തിന് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള […]