Keralam

കാണാതായവരുടെ പട്ടിക തയാറാക്കുക പ്രധാന ദൗത്യം; തിരിച്ചറിയാത്ത 31 മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഇന്ന് സംസ്‌കരിക്കും

ചൂരല്‍മല ( വയനാട്) : ഒരിടത്തും തിരച്ചില്‍ അവസാനിപ്പിച്ചിട്ടില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി കെ രാജന്‍. ഇതുവരെ ആരും തിരിച്ചറിയാത്ത 31 മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഇന്ന് വൈകീട്ട് സംസ്‌കരിക്കും. എല്ലാ മൃതദേഹങ്ങളും ഒരുമിച്ച് സംസ്‌കരിക്കുക ബുദ്ധിമുട്ടായതിനാല്‍ സംസ്‌കാരത്തിനായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലെ […]

Keralam

നഷ്ടപ്പെട്ട രേഖകൾക്കായി ഓഫീസുകൾ കയറിയിറങ്ങേണ്ട, എല്ലാം ഒരിടത്ത് ലഭിക്കും’; ഉറപ്പ് നൽകി കെ രാജൻ

മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ ദുരന്തത്തിൽ നഷ്ടമായ സർക്കാർ രേഖകൾ ഒരിടത്ത് ലഭിക്കുന്ന സംവിധാനം ഒരുക്കുമെന്ന് ഉറപ്പ് നൽകി റവന്യൂ മന്ത്രി കെ രാജന്‍. റിപ്പോർട്ടർ ടിവിയിലൂടെയാണ് കെ രാജൻ ഉറപ്പ് നൽകിയത്. നഷ്ടമായ റവന്യൂ-സർവകലാശാല രേഖകൾ അടക്കം എല്ലാ സർക്കാർ രേഖകളും ലഭ്യമാക്കുമെന്നാണ് മന്ത്രി കെ രാജൻ അറിയിച്ചിരിക്കുന്നത്.  […]

Keralam

വയനാട് ദുരന്തത്തെ ബിജെപി രാഷ്ട്രീയ വത്ക്കരിക്കുന്നു; സിഎംഡിആർഎഫ് വിവാദത്തിൽ സുധാകരനെ തള്ളി വി.ഡി. സതീശൻ

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിഎംഡിആർഎഫിലേക്ക് സംഭാവന നൽകുന്നതിനെതിരായ കെപിസിസി പ്രസിഡന്‍റിന്‍റെ പ്രസ്താവന തള്ളിയ അദ്ദേഹം വി.എം. സുധീരനും രമേശ് ചെന്നിത്തലയും നൽകിയ സംഭാവനകളെ പിന്തുണച്ച് സംസാരിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിനെ വിമർശിക്കേണ്ട സമയമല്ല ഇത്. ദുരന്തത്തെ രാഷ്ട്രീയ വത്ക്കരിക്കേണ്ടതില്ല. […]

Keralam

വയനാട്ടിൽ മരണ സംഖ്യ 326; ചാലിയാറിൽ നിന്നും കിട്ടിയത് 174 മൃതദേഹങ്ങൾ, ഇനിയും കണ്ടെത്താനുള്ളത് 288 പേരെ

മാനന്തവാടി: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 323 ആയി. ഇന്ന് 7 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും കണ്ടെത്താൻ ഉള്ളത് 291 പേരാണ്. ചാലിയാർ പുഴയിൽ നിന്നും 174 മൃതദേഹങ്ങളാണ് ഇത് വരെ കണ്ടെത്തിയത്. പുഴയിൽ ഡോക് സ്കോട് പരിശോധന തുടരുകയാണ്. സൈന്യം, എൻഡിആർഎഫ്, കോസ്റ്റ്ഗാർഡ്, പൊലീസ്, നേവി എന്നിവരാണ് തെരച്ചിൽ […]

India

പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍, 86,000 ചതുരശ്ര മീറ്റര്‍ പ്രദേശം ഒലിച്ചുപോയി; ഐഎസ്ആര്‍ഒ സാറ്റലൈറ്റ് ചിത്രം പുറത്ത്

ന്യൂഡല്‍ഹി: വയനാട്ടിലുണ്ടായ ഉരുള്‍ പൊട്ടലിന്റെ റഡാര്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തു വിട്ട് ഐഎസ്ആര്‍ഒ. കനത്ത നാശം വിതച്ച ഉരുള്‍പൊട്ടലില്‍ 86,000 ചതുരശ്ര മീറ്റര്‍ പ്രദേശമാണ് ഇല്ലാതായത്. ഗ്രാമങ്ങളും ജനവാസ കേന്ദ്രങ്ങളും ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് മലവെള്ളത്തിന്റെ കുത്തൊഴുക്കില്‍ പാറക്കല്ലുകളും അവശിഷ്ടങ്ങളും ഏകദേശം 8 കിലോമീറ്ററോളം താഴേക്ക് ഒഴുകിയതായും ഐഎസ്ആര്‍ഒ പുറത്തു […]

Keralam

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം; വയനാട്ടില്‍ സൗജന്യ പാക്കേജ് പ്രഖ്യാപിച്ച് എയര്‍ടെല്‍

വയനാട് ചൂരൽമലയിലെ ദുരിതബാധിതർക്കായി കൈകോർത്ത് എയർടെലും. ജില്ലയിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവയാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശത്തെ പ്രീപെയ്ഡ് പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും നിശ്ചിത ജിബി ഡാറ്റയുമാണ് എയർടെൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവർക്ക് അടക്കം ഓഫർ […]

Keralam

മുഖ്യമന്ത്രി കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് പുറപ്പെട്ടു; കൂടെ ചീഫ് സെക്രട്ടറിയും ഡിജിപിയും

കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കാനും ഉദ്യോഗസ്ഥ, സർവകക്ഷി യോഗങ്ങളിൽ പങ്കെടുക്കാനും വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് യാത്ര തിരിച്ചു. വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി വയനാട്ടിൽ എത്തുക. ചീഫ് സെക്രട്ടറി ഡോ. വി വേണുവും സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേസ് സാഹിബും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. […]

Keralam

ചേച്ചിമാർ ചേർത്ത് പിടിച്ചു; ഇരച്ചെത്തിയ മലവെള്ളത്തിൽ നിന്ന് ശ്രീഹരി ജീവിതത്തിലേക്ക്

കൽപ്പറ്റ: പഠിക്കാനും കളിക്കാനും ശ്രീഹരി പോയിരുന്ന സ്കൂളിനിയില്ല. സംഭവിച്ചത് എന്താണെന്ന് അറിയില്ലെങ്കിലും സ്കൂളില്ലെന്ന് മാത്രം അവനറിയാം. മൂന്ന് വയസ്സുകാരനായ ശ്രീ​ഹരി ചേച്ചിമാ‍ർക്കൊപ്പം മേപ്പാടിയിലെ ക്യാമ്പിലാണ്. വെള്ളാർമല സ്കൂളിലാണ് ശ്രീഹരിയും ചേച്ചിമാരും പഠിക്കുന്നത്. മലവെള്ളപ്പാച്ചിലിൽ പെട്ടുപോയെങ്കിലും ചേച്ചിമാരായ ശുഭശ്രീയും ഇവശ്രീയും ശ്രീഹരിയെ ചേർത്ത് പിടിച്ചു. എല്ലാം നഷ്ടപ്പെട്ട് ക്യാമ്പിലാണെങ്കിലും തങ്ങളുടെ […]

Keralam

വയനാട്ടിൽ മരണം 251; രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി മലവെള്ളപ്പാച്ചിൽ

കൽപ്പറ്റ: വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ മരണം 251, സംഖ്യ ഇനിയും ഉയർന്നേക്കും. മേപ്പടി സർക്കാർ ആശുപത്രിയിൽ ഇന്ന് എത്തിച്ചത് 27 മൃതദേഹങ്ങൾ. പോത്തുക്കല്ലിൽ ചാലിയാറിൽ കണ്ടെടുത്തത് 46 മൃതദേഹങ്ങൾ. 225 പേരെ കാണാനില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. അതേസമയം, രക്ഷാപ്രവർത്തനം കടുത്ത പ്രതിസന്ധി നേരിടുകയാണ്. മുണ്ടക്കൈ പുഴയിൽ കനത്ത കുത്തൊഴുക്ക് മൂലം […]

Keralam

ഉരുൾപൊട്ടൽ ഭീഷണിയിൽ ഇടുക്കിയും

ഇടുക്കി: ജില്ലയില്‍ കഴിഞ്ഞ മൂന്നു ദിവസമായി കനത്ത മഴ തുടരുന്നതിനാൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് എല്ലാ സജ്ജീകരങ്ങളും ഒരുക്കാൻ വിവിധ വകുപ്പുകൾക്ക് മന്ത്രിതല നിർദേശം. താലൂക്ക് തലത്തില്‍ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. കനത്ത മഴയെത്തുടര്‍ന്നുണ്ടായ തടസങ്ങള്‍ മാറ്റുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുന്നതിന് അഗ്നിശമനസേന, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, […]