Keralam

വയനാട് ദുരന്തബാധിതരുടെ ബാധ്യതകള്‍ എഴുതിത്തള്ളുമോ?; ബാങ്കേഴ്‌സ് സമിതി യോഗം ഇന്ന്

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുരിതത്തില്‍ കഴിയുന്നവരുടെ സാമ്പത്തിക ബാധ്യത അടക്കമുള്ള കാര്യങ്ങളില്‍ സുപ്രധാന തീരുമാനങ്ങള്‍ക്ക് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി ഇന്ന് യോഗം ചേരും. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ വിവിധ ബാങ്ക് പ്രതിനിധികള്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. ദുരിത ബാധിതരുടെ സാമ്പത്തിക ബാധ്യതകളില്‍ മനുഷ്യത്വപരമായ സമീപനം വേണമെന്ന് ഇതിനകം […]

Keralam

വയനാട്ടിലെ താല്‍കാലിക പുനരധിവാസം ആഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാകും: എ കെ ശശീന്ദ്രന്‍

മലപ്പുറം: വയനാട്ടിലെ താല്‍കാലിക പുനരധിവാസം ആഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പുരോഗതിയുണ്ട്. നിരവധി ആളുകള്‍ സഹായവുമായി എത്തുന്നുണ്ട്. സാധാരണ ഇന്ത്യയിലോ കേരളത്തിലോ ഇതുവരെ കാണാത്ത രീതിയിലുള്ള അതിവേഗ പുനരധിവാസമാണ് പുരോഗമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലെ ടൂറിസം പ്രതിസന്ധി സംബന്ധിച്ചും മന്ത്രി […]

Keralam

മാനസികാരോഗ്യം ഉറപ്പാക്കും; ദുരന്തമേഖലയില്‍ കൂടുതല്‍ സൈക്യാട്രി ഡോക്ടര്‍മാര്‍

തിരുവനന്തപുരം: വയനാട് ദുരന്ത മേഖലയില്‍ സേവനത്തിന് കൂടുതല്‍ മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള സൈക്യാട്രി വിദഗ്ധ ഡോക്ടര്‍മാരെ കൂടി നിയോഗിക്കാന്‍ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിലെ സൈക്യാട്രിസ്റ്റുകള്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും പുറമേയാണിത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. വ്യക്തിഗത കൗണ്‍സിലിങ്ങും ഗ്രൂപ്പ് കൗണ്‍സിലിങ്ങും […]

India

യുഡിഎഫ് എംപിമാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് : കൊടിക്കുന്നില്‍ സുരേഷ്

ന്യൂഡല്‍ഹി : വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് യുഡിഎഫ് എംപിമാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. എംപിമാരുടെ ഒരു മാസത്തെ ശമ്പളം വയനാടിനായി നല്‍കും. പണം സുതാര്യമായി ചെലവഴിക്കണം. ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചതായി മുന്‍പ് ആക്ഷേപമുണ്ട്. വയനാടിനായി ലഭിക്കുന്ന തുക […]

Keralam

11-ാം ദിനം ജനകീയ തിരച്ചില്‍; മൂന്നു മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തി

കല്‍പ്പറ്റ: ദുരന്തഭൂമിയില്‍ ഇന്നു നടത്തിയ ജനകീയ തിരച്ചിലില്‍ മൂന്നു മൃതദേഹങ്ങളും ഒരു ശരീരഭാഗവും കണ്ടെത്തി. സൂചിപ്പാറ- കാന്തന്‍പാറ ഭാഗത്തു നിന്നാണ് സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യസംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ ലഭിച്ചത്. രാവിലെ 9 മണിയോടെയാണ് മൃതദേഹങ്ങളും ശരീരഭാഗവും കണ്ടെത്തിയത്. സൂചിപ്പാറ- കാന്തന്‍പാറ വെള്ളച്ചാട്ടം ചേരുന്നയിടത്താണ് മൃതദേഹങ്ങള്‍ ലഭിച്ചത്. […]

Keralam

‘ആയിരം നന്ദി’: ആർമിയെ പ്രശംസിച്ച് കത്തയച്ച മൂന്നാം ക്ലാസ് വിദ്യാർഥിക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ ആർമി

വയനാട് രക്ഷാദൗത്യത്തിൽ ആർമിയെ പ്രശംസിച്ച് കത്തയച്ച മൂന്നാം ക്ലാസ് വിദ്യാർഥിക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ ആർമി. മൂന്നാം ക്ലാസുകാരൻ റയാന് ആണ് സൈന്യം നന്ദി അറിയിച്ചിരിക്കുന്നത്. റയാന്റെ ഹൃദയംഗമമായ വാക്കുകൾ ആഴത്തിൽ സ്പർശിച്ചെന്ന് സതേൺ കമാൻഡ് ഇന്ത്യൻ ആർമി എക്സിൽ കുറിച്ചു. റയാൻ യൂണിഫോം ധരിച്ച് ഞങ്ങളോടൊപ്പം നിൽക്കുന്ന […]

Keralam

കര്‍ണാട സര്‍ക്കാര്‍ നൂറ് വീടുകള്‍ നിര്‍മിച്ച് നല്‍കും; ശോഭാ ഗ്രൂപ്പ് 50, സഹായത്തിന്റെ പട്ടിക ഇങ്ങനെ

തിരുവനന്തപുരം: ദുരന്തബാധിത ചൂരല്‍മലയില്‍ നഷ്ടമായ വീടുകള്‍ക്ക് പകരമായി പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ധാരാളം പേര്‍ മുന്നോട്ടുവന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചിട്ടുണ്ട്. വിഡി സതീശന്‍ നേരിട്ട് ചുമതല വഹിക്കുന്ന […]

Keralam

പുനരധിവാസത്തിന് ടൗണ്‍ഷിപ്പുകള്‍; ദുരിതാശ്വാസനിധി കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം;ദൗത്യം അന്തിമഘട്ടത്തിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ 215 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 87 സ്ത്രീകള്‍, 98പുരുഷന്‍മാര്‍, 30 കുട്ടികള്‍ എന്നിങ്ങനെയാണ്. 148 മൃതശരീരങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയതായും ഇനിയും 206 പേരെ കണ്ടെത്താനുണ്ടെന്നും ദൗത്യം അവസാനഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 91 പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ തുടരുന്നു. ഡിസ് ചാര്‍ജ് […]

Keralam

വയനാട്ടിലെ ഉരുൾപൊട്ടൽ ; സീരിയൽ ക്യാമറമാന്റെ മൃതദേഹം കണ്ടെത്തിയതായി ഫെഫ്ക

വയനാട് : മുണ്ടക്കൈ ഉരുൾപൊട്ടലിൽ ജീവന്‍ നഷ്ടമായവരില്‍ സീരിയൽ ക്യാമറാമാനും. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ‌ ഷിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫെഫ്കയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഷിജുവിന്റെ അമ്മയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ഷിജുവിന്റെ സഹോദരനും മകളും ചികിത്സയിലാണ്. അച്ഛനുൾപ്പെടെയുള്ള മറ്റ് ബന്ധുക്കൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. സൂര്യ […]

Keralam

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം ധനസഹായം

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വയനാട് ഉരുൾപൊട്ടലിൽ പ്രധാനമന്ത്രിയുമായി ഫോണിൽ […]