Keralam

സിപിഐഎമ്മിനെ വീണ്ടും വെല്ലുവിളിച്ച് പി വി അൻവർ എംഎൽഎ

സിപിഐഎമ്മിനെ വീണ്ടും വെല്ലുവിളിച്ച് പി വി അൻവർ എംഎൽഎ. ഇന്ന് തീരുമാനിച്ചാൽ 25 പഞ്ചായത്തുകൾ എൽഡിഎഫിന് നഷ്ടമാകും. അതിലേക്ക് പോകണോ എന്ന് സിപിഐഎം ആലോചിക്കണം. 140 മണ്ഡലങ്ങളിലും പി വി അൻവറിൻ്റെ കുടുംബം ഉണ്ട്. പൊതുസമ്മേളനത്തിലേക്ക് വരണമെന്ന് ഫോണിൽ വിളിച്ച് പോലും ഒരാളോട് പറഞ്ഞിട്ടില്ല. പൊതുസമ്മേളനം വിപ്ലവത്തിൻ്റെ ഭാഗമായെന്നും […]

Keralam

എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയിൽ വിവാദങ്ങൾ കനക്കുന്നതിനിടെ കടുത്ത നിലപാടുമായി സിപിഐ

തിരുവനന്തപുരം : എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയിൽ വിവാദങ്ങൾ കനക്കുന്നതിനിടെ കടുത്ത നിലപാടുമായി സിപിഐ. എഡിജിപിയെ മാറ്റിയേ തീരൂവെന്നും ആർഎസ്എസ് ബന്ധമുള്ള ഒരു ഉദ്യോ​ഗസ്ഥൻ ഒരു കാരണവശാലും എൽഡിഎഫ് ഭരിക്കുന്ന ഒരു സർക്കാരിൽ എഡിജിപി ആകാൻ പാടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.  ക്രമസമാധാന ചുമതയുള്ള എഡിജിപിക്ക് […]

Keralam

‘എല്‍ഡിഎഫില്‍ ഘടകകക്ഷികളേക്കാള്‍ സ്വാധീനം ആര്‍എസ്എസിന്’; വി ഡി സതീശന്‍

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ ഘടകകക്ഷികളേക്കാള്‍ പ്രാധാന്യം ആര്‍എസ്എസിനാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എഡിജിപി അജിത് കുമാറിനെ മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞതോടെ ഇതു വെളിപ്പെട്ടു. ഘടകകക്ഷികള്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുപോലും തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ആരോപണം നേരിടുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയും, എസ്പി ഉള്‍പ്പെടെ […]

Keralam

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച: പ്രതിസന്ധിയില്ല; എൽഡിഎഫ് ഒറ്റക്കെട്ടായി തീരുമാനമെടുക്കും’; എംവി ​ഗോവിന്ദൻ

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച വിവാദത്തിൽ എൽഡിഎഫിലും സർക്കാരിലും പ്രതിസന്ധിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഘടകകക്ഷികളുടെ അഭിപ്രായം കൂടി പരി​ഗണിക്കുമെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി. എൽഡിഎഫ് ഒറ്റകെട്ടായാണ് തീരുമാനം എടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പി ശശിക്കെതിരെയുള്ള ആരോപണങ്ങൾ പി വി അൻവർ പാർട്ടിക്ക് ഇതുവരേ എഴുതി നൽകിയിട്ടില്ലെന്ന് എംവി […]

Keralam

‘പിവി അൻവറിന്റെ നിലപാടിന് അനുസരിച്ച് കേരള രാഷ്ട്രീയം മാറ്റാൻ ആകില്ല; പാർട്ടിക്ക് ആശങ്ക ഇല്ല’; ടിപി രാമകൃഷ്ണൻ

പിവി അൻവറിന്റെ നിലപാടിന് അനുസരിച്ച് കേരള രാഷ്ട്രീയം മാറ്റാൻ ആകില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പിവി അൻവർ വാക്കാൽ പറഞ്ഞിട്ട് കാര്യമില്ലെന്നും എഴുതി നൽകട്ടേയെന്നും ടിപി രാമകൃഷ്ണൻ  പറഞ്ഞു. എംആർ അജിത് കുമാറിന് എതിരെയുള്ള ആരോപണത്തിൽ പാർട്ടിക്ക് ആശങ്ക ഇല്ലെന്നും, […]

Keralam

മദ്യനയം; ഡ്രൈ ഡേ ഒഴിവാക്കില്ല, പക്ഷേ ടൂറിസം മേഖലയില്‍ വിളമ്പാം

തിരുവനന്തപുരം: മദ്യനയത്തിന് അംഗീകാരം നല്‍കി സിപിഐഎം. ഈ മാസം 11ന് നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ മദ്യനയം ചര്‍ച്ച ചെയ്ത് അംഗീകരിക്കും. മദ്യനയത്തില്‍ ഡ്രൈഡേ ഒഴിവാക്കില്ല. ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഇപ്പോഴുള്ളത് പോലെ തന്നെ തുടരാനാണ് തീരുമാനം. കൂടാതെ മൈസ് ടൂറിസം പ്രോത്സാഹിപ്പിക്കും. അതേസമയം ടൂറിസം മേഖലകളിലെ മീറ്റിങ്ങുകള്‍, […]

Keralam

മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് എൽഡിഎഫ് ഘടക കക്ഷിയായ ആർജെടിയുടെ യുവജന വിഭാഗം ആർവൈജെഡി

മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് എൽഡിഎഫ് ഘടക കക്ഷിയായ ആർജെടിയുടെ യുവജന വിഭാഗം ആർവൈജെഡി. നിരന്തരം പോലീസ് സേനയ്ക്ക് നേരെ ഉണ്ടാകുന്ന ആക്ഷേപങ്ങൾ പൊതുസമൂഹത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അപഹാസ്യരാക്കുന്നുവെന്ന് ആർവൈജെഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. പുറത്തുവന്ന വാർത്തകൾ സുജിത്ത് ദാസ് ഐപിഎസിൽ ഒതുങ്ങുന്നില്ല. ജനങ്ങൾക്ക് […]

Keralam

കർഷക ക്ഷേമനിധി ബോർഡ് പദ്ധതി നടപ്പാക്കാത്തത് വഞ്ചനയെന്ന് കിസാൻസഭ

കണ്ണൂർ : എൽ.ഡി.എഫ്. സർക്കാർ അഭിമാനപൂർവം അവതരിപ്പിച്ച കർഷകക്ഷേമനിധി ബോർഡിന്റെ പദ്ധതികൾക്ക് അംഗീകാരമായില്ല. കർഷകരോടുള്ള വഞ്ചനയാണെന്ന വിമർശവുമായി സമരത്തിലേക്ക് നീങ്ങുകയാണ് സി.പി.ഐ.യുടെ കർഷകസംഘടനയായ കിസാൻസഭ. പദ്ധതിക്ക് അംഗീകാരം തേടിയുള്ള ഫയൽ മൂന്നരവർഷമായി ധനവകുപ്പിന്റെ മുൻപാകെയാണ്. ആനുകൂല്യം നൽകാനുള്ള ധനസ്രോതസ്സ് സംബന്ധിച്ച തർക്കമാണ് അനുമതി വൈകാൻ ഇടയാക്കുന്നത്. വകുപ്പ് ആവശ്യപ്പെട്ടതുപ്രകാരം […]

Keralam

അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി പരിശോധിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ.

അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി പരിശോധിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അൻവർ അദ്ദേഹത്തിൻ്റെ നിലപാട് വ്യക്തമാക്കി കഴിഞ്ഞെന്നും മുഖ്യമന്ത്രിയുടെ പ്രതികരണം തൃപ്തികരമാണെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. അന്വേഷിക്കുന്നതിന് നിലപാടും മുഖ്യമന്ത്രി സ്വീകരിച്ചു കഴിഞ്ഞു. അതിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പി ശശിയുടെ […]

District News

കോട്ടയം നഗരസഭയിൽ ചെയർപേഴ്സണെതിരായ അവിശ്വാസം പരാജയപ്പെട്ടു

കോട്ടയം : ക്വാറം തികയാത്തതിനെ തുടര്‍ന്ന് കോട്ടയം നഗരസഭയില്‍ ചെയര്‍പേഴ്‌സണ് എതിരേ എല്‍.ഡി.എഫ്. നടത്തിയ അവിശ്വാസ നീക്കം പരാജയപ്പെട്ടു.  ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യനെതിരായാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ മതിയായ അംഗങ്ങളുടെ അഭാവത്തെ തുടര്‍ന്ന് അവിശ്വാസം ചര്‍ച്ചയ്‌ക്കെടുത്തില്ല. ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും അംഗങ്ങള്‍ വിട്ടുനിന്നതോടെയാണ് അവിശ്വാസ പ്രമേയം ചര്‍ച്ചക്ക് എടുക്കാന്‍ […]