Local

പാലാ നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ- പ്രതിപക്ഷ വാക്കേറ്റം

കോട്ടയം: പാലാ നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ വാക്കേറ്റം. ചെയർപേഴ്സണും ചില ഭരണ-പ്രതിപക്ഷ കൗൺസിൽ അംഗങ്ങളും വിനോദയാത്രക്കിടെ പണം വച്ച് പകിട കളിച്ച വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോ വിവാദമായതോടെ യുഡിഎഫ് അംഗങ്ങൾ ചെയർപേഴ്സന്റെ വിശദീകരണം ആവശ്യപ്പെട്ടതാണ് വാക്കേറ്റത്തിന് കാരണമായത്. പ്രതിപക്ഷ കൗൺസിലർമാർ കൗൺസിൽ ഹാളിനു മുന്നിൽ പകിട കളിച്ചാണ് […]

Local

മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്; സംവരണ സീറ്റിൽ എൽ ഡി എഫിന് എതിരില്ല

മാന്നാനം: മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ പട്ടികജാതി സംവരണ സീറ്റിൽ എൽ ഡി എഫ് നേതൃത്വം നല്കുന്ന സഹകരണ ജനാധിപത്യ മുന്നണിയുടെ കുട്ടപ്പൻ മാഷ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ്, ബിജെപി മുന്നണികളുടെ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകളോടൊപ്പം ആവശ്യമായ രേഖകൾ സമർപ്പിക്കാത്തതിനെ തുടർന്ന് റിട്ടേണിംഗ് ഓഫീസർ പത്രികകൾ […]

Keralam

കരുവന്നൂർ തട്ടിപ്പ്; പാർട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് എം വി ഗോവിന്ദൻ

കരുവന്നൂരില്‍ പാർട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കരുവന്നൂരിൽ തെറ്റായ നിലപാട് ഉണ്ടായിട്ടുണ്ട്. എന്നാല്‍, എല്ലാം പരിഹരിച്ചിട്ടുമുണ്ടെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. ശരിയല്ലാത്ത നിലപാടിനെ ശരി എന്ന് പറയാനില്ലന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയ കരുവന്നൂര്‍ തട്ടിപ്പില്‍ തൃശൂര്‍ ജില്ലയിലെ […]

Keralam

യുഡിഎഫ് മണ്ഡലങ്ങളില്‍ ജനപങ്കാളിത്തം കുറയരുത്; കര്‍ശന നിര്‍ദേശവുമായി എല്‍ഡിഎഫ്

തിരുവനന്തപുരം: സര്‍ക്കാരിന്റെ മണ്ഡല സദസ് പരിപാടിയില്‍ യുഡിഎഫ് മണ്ഡലങ്ങളില്‍ ജനപങ്കാളിത്തം കുറയരുതെന്ന് എല്‍ഡിഎഫ്. യുഡിഎഫ് എംഎല്‍എമാരുടെ 41 മണ്ഡലങ്ങളിലും വലിയ ജനപങ്കാളിത്തം ഉറപ്പാക്കണം. എല്‍ഡിഎഫ് എംഎല്‍എമാരുടെ മണ്ഡലത്തിനൊപ്പമോ അതിന് മുകളിലോ ജനപങ്കാളിത്തം വേണമെന്നുമാണ് കര്‍ശനം നിര്‍ദേശം നല്‍കിയിരിക്കുന്നത്. യുഡിഎഫ് എംഎല്‍എമാരുടെ മണ്ഡലത്തിലെ പരിപാടിയുടെ സംഘാടനം അതാത് ജില്ലകളിലെ എല്‍ഡിഎഫ് […]

Local

പാലാ മാർക്കറ്റിംഗ് സഹകരണസംഘം പിടിക്കാന്‍ പോരാട്ടം ശക്തമാക്കി മുന്നണികൾ

പാലാ: പ്രമുഖ ക്രംപ് റബർ ഉൽപാദകരായിരുന്ന പാലാ മാർക്കറ്റിങ് സഹകരണസംഘത്തിന്റെ ഭരണം പിടിക്കാൻ പോരാട്ടം ശക്തമാക്കി മുന്നണികൾ. 1968ൽ പ്രവർത്തനം തുടങ്ങിയ സംഘത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഭരണം പിടിക്കാനായി മുന്നണികളുടെ ചേരിതിരിഞ്ഞുള്ള പോരാട്ടം. പതിറ്റാണ്ടുകളായി യു.ഡി.എഫിന്റെ നിയന്ത്രണത്തിലാണ് സംഘത്തിന്റെ ഭരണം. കേരള കോൺഗ്രസ് മാണിവിഭാഗം യു.ഡി.എഫ് വിട്ടതോടെയാണ് ഇത്തവണ […]

Keralam

‘മിസ്റ്റര്‍ ചാണ്ടി ഉമ്മന്‍, നിങ്ങളുടെ രാഷ്ട്രീയ ശത്രുക്കള്‍ നിങ്ങള്‍ക്കൊപ്പമാണ്’: കെ.ടി ജലീല്‍

സോളാർ രക്തത്തിൽ ഇടത് പക്ഷത്തിന് പങ്കില്ലെന്ന് കെ.ടി ജലീൽ. നിങ്ങളുടെ ശത്രുക്കൾ നിങ്ങൾക്ക് ഒപ്പമാണ് ഇരിക്കുന്നത് ജലീൽ പ്രതിപക്ഷ നിരയിൽ ഇരിക്കുന്ന ചാണ്ടി ഉമ്മനോട് പറഞ്ഞു. ഇടതു പക്ഷത്തിന് രാഷ്ട്രീയ എതിരാളികളേ ഉള്ളു. രാഷ്ട്രീയ ശത്രുക്കളില്ലെന്നും ജലീൽ. സോളാറിന്‍റെ ശില്പിയും രക്ഷിതാവും ഇടതുപക്ഷം അല്ല കോൺഗ്രസുകാരാണ്. ആരേയും ഇല്ലാതാക്കി […]

Local

ഏറ്റുമാനൂർ നഗരസഭ; ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയനീക്കം പരാജയപ്പെട്ടു

ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭ അധ്യക്ഷക്കെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ കഴിയാതെ കൗൺസിൽ യോഗം പിരിഞ്ഞു. നഗരസഭയിൽ ഏഴ് അംഗങ്ങളുള്ള ബിജെപി അവിശ്വാസത്തെ പിന്തുണക്കാതെ യോഗത്തിൽ നിന്ന് വിട്ടുനിന്നതോടെ കോറം തികഞ്ഞില്ല. ഇതോടെയാണ് നഗരസഭ അധ്യക്ഷക്കെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ കഴിയാതെ […]

District News

പുതുപ്പള്ളിയിൽ മൂന്നാം അംഗത്തിനൊരുങ്ങി ജെയ്ക്; ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി. തോമസ് എൽഡിഎഫ് സ്ഥാനാർഥി. ജില്ലാ കമ്മിറ്റിയുടെ ശുപാർശ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരേ 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജെയ്ക് മത്സരിച്ചിരുന്നു. ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലും സിപിഎം സ്ഥാനാർഥിയായി ജെയ്ക് ഇറങ്ങുകയാണ്. 2021ലെ തെരഞ്ഞെടുപ്പിൽ ശക്തമായ […]

Local

മണിപ്പൂരിനെ രക്ഷിക്കുക; ഏറ്റുമാനൂരിൽ എൽ ഡി എഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

ഏറ്റുമാനൂർ: കലാപരൂക്ഷിതമായ മണിപ്പൂരിനെ രക്ഷിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽ ഡി എഫ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. സി പി ഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ.വി ബി ബിനു ഉദ്ഘാടനം ചെയ്തു. സി പി ഐ (എം) ജില്ലാ കമ്മിറ്റിയംഗം കെ എൻ […]

District News

ചങ്ങനാശ്ശേരി നഗരസഭയിൽ കോൺഗ്രസ് അംഗങ്ങൾ കൂറുമാറി; യു.ഡി.എഫിന് ഭരണനഷ്ടം

കോട്ടയം: ചങ്ങനാശ്ശേരി നഗരസഭയിൽ രണ്ട് അംഗങ്ങൾ കൂറുമാറിയതിനെ തുടർന്ന് യു.ഡി.എഫിന് ഭരണം നഷ്ടമായി. കോൺഗ്രസ് അംഗങ്ങളായ ബാബു തോമസ്, രാജു ചാക്കോ എന്നിവരാണ് കൂറുമാറിയത്. ഇവർ അവിശ്വാസ പ്രമേയത്തിൻ മേലുള്ള വോട്ടെടുപ്പിൽ എൽ.ഡി.എഫിനെ പിന്തുണച്ചു. എന്നാൽ, മൂന്നംഗങ്ങളുള്ള ബി.ജെ.പി അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിന്നു. ചങ്ങനാശ്ശേരി നഗരസഭ […]