Keralam

കണ്ണൂരില്‍ ആള്‍മാറാട്ടം നടത്തി വോട്ട്; എല്‍ഡിഎഫ് പരാതി നല്‍കി

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും കളളവോട്ട് പരാതി. 85 വയസ്സിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ വോട്ട് ചെയ്യുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി വ്യാജവോട്ടുകള്‍ ചെയ്തുവെന്നാണ് പരാതി. 70-ാം ബൂത്തിലെ 1420-ാം നമ്പർ പേരുകാരിയായ 86 വയസ്സുള്ള കമലാക്ഷിയുടെ വോട്ട് […]

Keralam

യുഡിഎഫിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍

തിരുവനന്തപുരം: യുഡിഎഫിനായി പണം വിതരണം ചെയ്‌തെന്ന് ആരോപിച്ച് വ്യവസായി ബിജു രമേശിനെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞുവെച്ചു. അരുവിക്കര മൈലംമൂട് വടക്കേമല കോളനിയിലാണ് സംഭവം. ബിജു രമേശിനെയും യുഡിഎഫ് പ്രവർത്തകരെയും എൽഡിഎഫ് പ്രവർത്തകർ തടഞ്ഞുവെച്ചു. കോളനി നിവാസികൾക്ക് പണം കൈമാറിയെന്ന് എൽഡിഎഫ് ആരോപിച്ചു. പോലീസും തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചു. […]

Keralam

ഭരണവിരുദ്ധ വികാരം കാരണം മന്ത്രിമാർ പോലും പ്രചാരണ രം​ഗത്തില്ല: രമേശ് ചെന്നിത്തല

കോഴിക്കോട്: എൽഡിഎഫിന് വേണ്ടി പ്രചാരണം നടത്താൻ മന്ത്രിമാർ ഇറങ്ങുന്നില്ലെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ പ്രചാരണ രംഗത്തില്ല, പൊതുവേദികളിലുമില്ല. ഭരണ വിരുദ്ധ വികാരം കാരണം മന്ത്രിമാരെ പിൻവലിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി മാത്രമേ പ്രചാരണത്തിനുള്ളൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എൽഡിഎഫ് ബിജെപിയുടെ ബി ടീമാണ്. രാഹുൽ ഗാന്ധിയെ വിമർശിക്കാനേ മുഖ്യമന്ത്രിക്ക് […]

Keralam

സൈബര്‍ ആക്രമണത്തിന് ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍

പേരാമ്പ്ര: സൈബര്‍ ആക്രമണത്തിന് ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. നിയമവിരുദ്ധമായി വല്ലതും നടന്നെങ്കില്‍ നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്നും ഷാഫി പറഞ്ഞു. രമ്യ ഹരിദാസിനെതിരെ സൈബര്‍ ആക്രമണം ഉണ്ടാവുന്നുണ്ട്. എന്തേ ഒരു ഭാഗത്ത് മാത്രം നടപടി?. സൈബര്‍ ആക്രമണം നടത്തിയത് കൊണ്ട് എനിക്കെന്താണ് ഗുണം. എല്ലാവരെയും […]

Keralam

കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി

കണ്ണൂര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി. എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കാത്തതെന്നും അദ്ദേഹത്തെ ഇഡി എന്താണ് ചോദ്യം ചെയ്യാത്തതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. അദ്ദേഹം എന്താണ് ജയിലിലാകാത്തത്? മുഖ്യമന്ത്രി 24 മണിക്കൂറും എന്നെ ആക്രമിക്കുകയാണ്. ഈ നിലപാട് ആശ്ചര്യകരമാണ്. ബിജെപിക്കെതിരെ ആശയ പോരാട്ടം നടത്തുന്നു […]

Keralam

കെ കെ ശൈലജയെ അപകീർത്തിപ്പെടുത്തിയ കേസില്‍ നടപടി ; ഗള്‍ഫ് മലയാളിക്കെതിരെ കേസെടുത്ത് പോലീസ്

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാർഥിയും മട്ടന്നൂർ എംഎല്‍എയുമായ കെ കെ ശൈലജയെ അപകീർത്തിപ്പെടുത്തിയ കേസില്‍ നടപടി. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയും ഗള്‍ഫ് മലയാളിയുമായ കെ എം മിന്‍ഹാജിനെ പ്രതിയാക്കി പോലീസ് കേസെടുത്തു. ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. ഇതിനുപുറമെ കാലാപാഹ്വാനവും ചുമത്തിയിട്ടുണ്ട്. നേരത്തെ ന്യൂമാഹി […]

Keralam

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെയുള്ള സൈബർ ആക്രമണം ഉണ്ടാകാൻ പാടില്ലാത്തതെന്ന് കെ കെ രമ

കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെയുള്ള സൈബർ ആക്രമണം ഉണ്ടാകാൻ പാടില്ലാത്തതെന്ന് വടകര എംഎൽഎ കെ കെ രമ. മുഖമില്ലാത്ത ആളുകൾ വഴി ലൈംഗിക ചുവയോടെ ഉള്ള അധിക്ഷേപങ്ങൾ ആദ്യത്തെ അനുഭവം അല്ലെന്നും കെ കെ രമ ചൂണ്ടിക്കാണിച്ചു. പലപ്പോഴായി സൈബർ സെല്ലിന് പരാതി നൽകിയ വിഷയമാണെന്നും പരാതിയിൽ […]

Keralam

ശൈലജയ്ക്കുനേരെയുള്ള സൈബര്‍ ആക്രമണം നേതൃത്വത്തിൻ്റെ അറിവോടെ; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കെ കെ ശൈലജക്കെതിരെയുള്ള സൈബര്‍ ആക്രമണം അതിക്രൂരമാമെണന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തിലെ ജനാധിപത്യ സമൂഹം ശൈലജയ്ക്ക് ഒപ്പം അണിനിരക്കും. ഈ സൈബര്‍ ആക്രമണം യുഡിഎഫ് സ്ഥാനാര്‍ത്ഥി അറിയാതെയാണെന്ന് പറയാന്‍ കഴിയില്ല. ഇതിനായി പ്രത്യേക സംഘത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വടകരയില്‍ ഇറക്കിയിട്ടുണ്ട്. ‘എന്റെ […]

Keralam

സൈബർ ആക്രമണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി; കെ കെ ശൈലജ

കോഴിക്കോട്: സൈബർ ആക്രമണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ എതിർ കക്ഷിയാക്കിക്കൊണ്ടാണ് പരാതി നൽകിയത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവോടെയും സമ്മതത്തോടെയും പ്രോത്സാഹനത്തോടെയും സൈബർ ആക്രമണം നടത്തുന്നു എന്നാണ് പരാതി. യുഡിഎഫ് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് ചട്ടം […]

Keralam

കണ്ണൂരിൽ സിപിഐഎം ഓഫീസിന് നേരെ ആക്രമണം

കണ്ണൂർ : കണ്ണൂരിൽ സിപിഐഎം ഓഫീസിന് നേരെ ആക്രമണം. കണ്ണൂരിലെ കുഞ്ഞിമംഗലം താമരംകുളങ്ങര ബ്രാഞ്ച് ഓഫീസിന് ഇന്ന് രാവിലെ പുലർച്ചെയോടെയാണ് ആക്രമണമുണ്ടായത്. ഓഫീസിന് പുറത്ത് സ്ഥാപിച്ചിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളും കൊടികളും അക്രമികൾ നശിപ്പിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സംഭവത്തിൽ പയ്യന്നൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷ […]