Keralam

‘പെട്ടു ഗയ്‌സ്’: സഞ്ജു ടെക്കിക്ക് കുരുക്ക് മുറുകുന്നു,കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തി; ലൈസൻസ് സ്ഥിരമായി റദ്ദാക്കാന്‍ ആലോചന

ആലപ്പുഴ: യൂ ട്യൂബർ സഞ്ജു ടെക്കിയുടെ കൂടുതൽ നിയമലംഘനങ്ങൾ  കണ്ടെത്തി. യുട്യൂബ് ചാനലിൽ RTO നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. 160 കിലോ മീറ്ററിൽ വേഗതയിൽ ഡ്രൈവിംഗ്, മൊബൈലിൽ ഷൂട്ട്‌ ചെയ്തുള്ള ഡ്രൈവിംഗ് തുടങ്ങിയവയാണ് കണ്ടെത്തിയത്. സഞ്ജുവിന്‍റെ  ലൈസൻസ് സസ്പെന്‍റ്  ചെയ്യുന്നതിന് മുന്നോടിയായി നോട്ടിസ് നൽകി. ഇന്ന് […]

Keralam

റോഡ് ടെസ്റ്റിന് ശേഷം ‘എച്ച്’ ടെസ്റ്റ്; മെയ് 2 മുതൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ മാറ്റം

തിരുവനന്തപുരം : സംസ്ഥാനത്തെ മോട്ടോര്‍ വെഹിക്കിൾ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ മാറ്റം. മെയ് 2 മുതൽ റോഡ് ടെസ്റ്റിന് ശേഷമായിരിക്കും ‘എച്ച്’ ടെസ്റ്റ് നടത്തുക. റോഡ് ടെസ്റ്റിലും നിലവിലെ രീതിയിൽ നിന്നും മാറ്റമുണ്ടായിരിക്കുമെന്നാണ് വിവരം. പുതിയ നിർദേശങ്ങളുമായി വിശദമായ സർക്കുലറിറക്കുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. പ്രതിദിനം നൽകുന്ന ലൈസൻസുകളുടെ […]

Keralam

ഇനി മുതൽ ലൈസൻസിനും ലേണേഴ്‌സിനും അപേക്ഷിക്കാനുള്ള നിബന്ധനയില്‍ മാറ്റം

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള നിബന്ധനയില്‍ മാറ്റം. ലൈസൻസിന് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കുന്നതിനുള്ള ഫോമിൽ മാറ്റം വരുത്തി. ഇനി മുതൽ പുതിയ ഫോമാവും ഉണ്ടാവുക. ഇത് സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിപ്പ് നൽകി. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിൽ വന്ന മാറ്റത്തിന്‍റെ അടിസ്ഥാനത്തിലാണ് […]

Keralam

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ലൈസൻസ് നിർബന്ധമാക്കും

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കാൻ ലൈസൻസ് നിർബന്ധമാക്കുന്നു. ഭക്ഷ്യസുരക്ഷാ ചട്ടം അനുസരിച്ച് ഭക്ഷണം ഉണ്ടാക്കി വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും ലൈസൻസ് അല്ലെങ്കിൽ രജിസ്ട്രേഷൻ ആവശ്യമാണ്. ആരാധനാലയങ്ങളിൽ ഈ ചട്ടം കർശനമാക്കിയതിനു പിന്നാലെയാണ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലും ലൈസൻസ് ഉറപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. സ്കൂളുകളിൽ ഇതു സംബന്ധിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. […]

India

തടഞ്ഞുവച്ച മീഡിയവൺ ലൈസൻസ് കേന്ദ്ര സർക്കാർ പുതുക്കി നൽകി

ദില്ലി: തടഞ്ഞുവച്ച മീഡിയവൺ ലൈസൻസ് കേന്ദ്ര സർക്കാർ പുതുക്കി നൽകി. 10 വർഷത്തേക്ക് ലൈസൻസ് പുതുക്കി വാർത്താവിതരണ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. സുപ്രിംകോടതി വിധിയെത്തുടർന്നാണ് കേന്ദ്രം ലൈസൻസ് പുതുക്കി നൽകിയത്. നാലാഴ്ചക്കകം ലൈസൻസ് പുതുക്കി നൽകണമെന്നായിരുന്നു സുപ്രിംകോടതി വിധി. സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് 2021ൽ ആണ് കേന്ദ്രം ലൈസൻസ് […]

Insurance

വാഹന ഉടമയ്ക്ക് ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ല; ജില്ലാ ഉപഭോക്തൃ കമ്മിഷൻ

പ്രീമിയം സ്വീകരിച്ചശേഷം ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷുറന്‍സ് നിഷേധിക്കാനാവില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. നിലമ്പൂര്‍ അമരമ്പലം സ്വദേശി ഏലിയാമ്മ ഫ്യൂച്ചര്‍ ജനറലി ഇന്‍ഷുറന്‍സ് കമ്പനിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ഏലിയാമ്മയുടെ ഭർത്താവ് കുര്യൻ 2015 ഡിസംബറിൽ ചോക്കാട് കല്ലാമൂലയിൽവെച്ചുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനമോടിച്ചത് […]